കൊച്ചിക്കു തോൽവി
കൊച്ചിക്കു തോൽവി
Thursday, February 21, 2019 12:51 AM IST
ചെ​ന്നൈ: പ്ര​ഥ​മ പ്രോ ​വോ​ളി ലീ​ഗ് ഫൈ​ന​ലി​ല്‍ കേ​ര​ള ടീ​മു​ക​ളു​ടെ ഫൈ​ന​ല്‍ പ്ര​തീ​ക്ഷി​ച്ച​വ​ര്‍ക്കു നി​രാ​ശ. നാ​ള​ത്തെ ഫൈ​ന​ലി​ല്‍ കാ​ലി​ക്ക​ട്ട് ഹീ​റോ​സ്-​ചെ​ന്നൈ സ്പാ​ര്‍ട്ട​ന്‍സ് പോ​രാ​ട്ടം. ര​ണ്ടാം സെ​മി ഫൈ​ന​ലി​ല്‍ കൊ​ച്ചി ബ്ലൂ ​സ്‌​പൈ​ക്കേ​ഴ്‌​സി​നെ ര​ണ്ടി​നെ​തി​രേ മൂ​ന്നു ഗെ​യി​മു​ക​ള്‍ക്ക് ചെ​ന്നൈ സ്പാ​ര്‍ട്ട​ന്‍സ് ത​ക​ര്‍ത്തു. അ​ഞ്ച് സെ​റ്റ് നീ​ണ്ട ആ​വേ​ശ​ര​മാ​യ മ​ത്സ​ര​ത്തി​ല്‍ സ്വ​ന്തം കാ​ണി​ക​ളു​ടെ മു​ന്നി​ല്‍ സ്പാ​ര്‍ട്ട​ന്‍സ് 16-14, 9-15, 10-15, 15-8, 15-13ന് ​ബ്ലൂ സ്‌​പൈ​ക്കേ​ഴ്‌​സി​നെ കീ​ഴ​ട​ക്കി.

ആ​ദ്യ സെ​റ്റ് നേ​ടി​യ സ്പാ​ര്‍ട്ട​ന്‍സി​ന് ര​ണ്ടും മൂ​ന്നും സെ​റ്റു​ക​ളി​ല്‍ അ​ടി​പ​ത​റി. എ​ന്നാ​ല്‍, നാ​ലും അ​ഞ്ചും സെ​റ്റു​ക​ള്‍ സ്പാ​ര്‍ട്ട​ന്‍സ് അ​നാ​യാ​സം നേ​ടി​യെ​ടു​ത്തു. സ്പാ​ര്‍ട്ട​ന്‍സി​നാ​യി റ​സ്‌​ല​ന്‍ സോ​റോ​കി​ന്‍സ് 17 പോ​യി​ന്‍റു​മാ​യി ടോ​പ് സ്‌​കോ​റ​റാ​യി. 15 എ​ണ്ണം സ്‌​പൈ​ക്കി​ലൂ​ടെ​യും ഓ​രോ​ന്നു വീ​തം ബ്ലോ​ക്കി​ല്‍നി​ന്നും സെ​ര്‍വി​ല്‍നി​ന്നു​മാ​യി​രു​ന്നു. ന​വീ​ന്‍ രാ​ജ് ജേ​ക്ക​ബ് 13 പോ​യി​ന്‍റും റൂ​ഡി വെ​ര്‍ഹോ​ഫ് 11 പോ​യി​ന്‍റും ജി.​എ​സ്. അ​ഖി​ന്‍ 9 പോ​യി​ന്‍റും നേ​ടി. 17 പോ​യി​ന്‍റ് നേ​ടി​യ മ​നു ജോ​സ​ഫാ​ണ് കൊ​ച്ചി​യു​ടെ ടോ​പ് സ്‌​കോ​റ​ര്‍ 16 സ്‌​പൈ​ക്കി​ലും ഒ​രു ബ്ലോ​ക്കി​ലു​മാ​ണ് മ​നു നേ​ടി​യ​ത്. 12 പോ​യി​ന്‍റു​ള്ള ഡേ​വി​ഡ് ലീ 12 ​പോ​യി​ന്‍റും എ​സ്. പ്ര​ഭാ​ക​ര​ന്‍ 11 പോ​യി​ന്‍റും നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.