പൂ​ജാ​ര​യ്ക്ക് ട്വ​ന്‍റി 20യി​ലെ‍ ആ​ദ്യ സെ​ഞ്ചു​റി
പൂ​ജാ​ര​യ്ക്ക് ട്വ​ന്‍റി 20യി​ലെ‍ ആ​ദ്യ സെ​ഞ്ചു​റി
Friday, February 22, 2019 12:28 AM IST
ഇ​ന്‍ഡോ​ര്‍: ഇ​ന്ത്യ​യു​ടെ ടെ​സ്റ്റ് ബാ​റ്റ്‌​സ്മാ​ന്‍ ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര​യ്ക്ക് ട്വ​ന്‍റി 20യി​ല്‍ ആ​ദ്യ സെ​ഞ്ചു​റി. സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി​യി​ല്‍ സൗ​രാ​ഷ്‌ട്രയ്ക്കു​വേ​ണ്ടി റെ​യി​ല്‍വേ​സി​നെ​തി​രെ​യാ​ണ് താ​ര​ത്തി​ന്‍റെ സെ​ഞ്ചു​റി. 61 പ​ന്തി​ല്‍ 100 റ​ണ്‍സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന പൂ​ജാ​ര​യു​ടെ മി​ക​വി​ല്‍ സൗ​രാ​ഷ് ട്ര ​മൂ​ന്നു വി​ക്ക​റ്റി​ന് 188 റ​ണ്‍സ് എ​ടു​ത്തു. എ​ന്നാ​ല്‍ റെ​യി​ല്‍വേ​സ് അ​ഞ്ച് വി​ക്ക​റ്റി​ന് ര​ണ്ടു പ​ന്ത് ബാ​ക്കി നി​ല്‍ക്കേ ജ​യി​ച്ചു. 16 ഫോ​റും ഒ​രു സി​ക്‌​സു​മാ​ണ് പൂ​ജാ​ര നേ​ടി​യ​ത്. ട്വ​ന്‍റി 20യി​ല്‍ സൗ​രാ​ഷ് ട്ര​യ്ക്കു വേ​ണ്ടി സെ​ഞ്ചു​റി നേ​ടു​ന്ന ആ​ദ്യ താ​ര​മാ​ണ് പൂ​ജാ​ര.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.