സൂ​പ്പ​ര്‍ പോ​രാ​ട്ട​ത്തി​ല്‍ ബം​ഗ​ളൂ​രു
സൂ​പ്പ​ര്‍ പോ​രാ​ട്ട​ത്തി​ല്‍ ബം​ഗ​ളൂ​രു
Friday, February 22, 2019 12:28 AM IST
ബം​ഗ​ളൂ​രു: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ സൂ​പ്പ​ര്‍ ടീ​മു​ക​ളാ​യ ബം​ഗ​ളൂ​രു എ​ഫ്‌​സി-​എ​ഫ്‌​സി ഗോ​വ പോ​രാ​ട്ട​ത്തി​ല്‍ ജ​യം നീ​ല​ക്കു​പ്പാ​യ​ക്കാ​ര്‍ക്ക്. ആ​ദ്യ പ​കു​തി​യി​ല്‍ ത​ന്നെ പ​ത്തു​പേ​രു​മാ​യി ചു​രു​ങ്ങി​യ ബം​ഗ​ളൂ​രു ത​ക​ര്‍പ്പ​ന്‍ പ്ര​ക​ട​ന​ത്തി​ലൂ​ടെ ഗോ​വ​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​നു തോ​ല്‍പ്പി​ച്ചു. ര​ണ്ടാം പ​കു​തി​യി​ലാ​യി​രു​ന്നു ഗോ​ളു​ക​ള്‍. ജ​യ​ത്തോ​ടെ ബം​ഗ​ളൂ​രു ഒ​ന്നാം സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തി.


42-ാം മി​നി​റ്റി​ല്‍ നി​ഷു കു​മാ​ര്‍ ചു​വ​പ്പ് കാ​ര്‍ഡ് ക​ണ്ടു പു​റ​ത്താ​യി. എ​ന്നാ​ല്‍ ഒ​രാ​ള്‍ കു​റ​ഞ്ഞി​ട്ടും ത​ള​രാ​തെ ക​ളി​ച്ച ബം​ഗ​ളൂ​രു​വി​നെ യു​വാ​ന​ന്‍ (50’), ഉ​ദാ​ന്ത സിം​ഗ് (58’), മി​കു (69’) എ​ന്നി​വ​രാ​ണ് ഗോ​ള്‍ നേ​ടി​യ​ത്. 17 ക​ളി​യി​ല്‍ ബം​ഗ​ളൂ​രു​വി​ന് 34 പോ​യി​ന്‍റും ഇ​ത്ര​ത​ന്നെ മ​ത്സ​ര​ത്തി​ല്‍ ഗോ​വ​യ്ക്ക് 31 പോ​യി​ന്‍റു​മാ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.