ഐ​പി​എ​ല്‍: ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ള്‍ ഒ​ഴി​വാ​ക്കി
Saturday, February 23, 2019 12:36 AM IST
മും​ബൈ: പു​ല്‍വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മാ​ര്‍ച്ച് 23ന് ​ആ​രം​ഭി​ക്കു​ന്ന ഐ​പി​എ​ലി​ല്‍ പ​തി​വു രീ​തി​യി​ലു​ള്ള വ​ര്‍ണാ​ഭ​മാ​യ ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ള്‍ ഒ​ഴി​വാ​ക്കി.

വ​ന്‍ തു​ക ചെ​ല​വ​ഴി​ച്ചാ​ണ് ഓ​രോ സീ​സ​ണി​ലും ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ള്‍ ന​ട​ത്താ​റു​ള്ള​ത്. ഇ​ത്ത​വ​ണ ഇ​തി​നാ​യി നീ​ക്കി​വയ്ക്കു​ന്ന തു​ക പു​ല്‍വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ വീ​ര​മൃ​ത്യു വ​രി​ച്ച ജ​വാ​ന്‍മാ​രു​ടെ കു​ടും​ബ​ത്തി​ന് ന​ല്‍കാ​നാ​ണ് തീ​രു​മാ​നം. സു​പ്രീം കോ​ട​തി നി​യ​മി​ച്ച ബി​സി​സി​ഐ ഇ​ട​ക്കാ​ല ഭ​ര​ണ​സി​മി​തി​യു​ടെ (സി​ഒ​എ) യോ​ഗ​ത്തി​ലാ​ണ് ഐ​പി​എ​ല്‍ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ആ​ര്‍ഭാ​ടം ഒ​ഴി​വാ​ക്കി ല​ളി​ത​മാ​യ രീ​തി​യി​ല്‍ ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്.


സി​ഒ​എ ത​ല​വ​ന്‍ വി​നോ​ദ് റാ​യി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം 20 കോ​ടി രൂ​പ​യാ​ണ് ഐ​പി​എ​ല്‍ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നാ​യി ചെ​ല​വ​ഴി​ച്ചി​രു​ന്ന​ത്. മാ​ര്‍ച്ച് 23ന് ​നി​ല​വി​ലെ ചാ​മ്പ്യ​ന്‍മാ​രാ​യ ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്‌​സും റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബാം​ഗ്ലൂ​രും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തോ​ടെ ഇ​ത്ത​വ​ണ​ത്തെ ഐ​പി​എ​ലി​ന് തു​ട​ക്ക​മാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.