ഉ​യ​ര​ത്തി​ല്‍നി​ന്നു​ള്ള ക്യാ​ച്ച്; റി​ക്കാ​ര്‍ഡ് അ​ലി​സ ഹീ​ലി​ക്ക്
ഉ​യ​ര​ത്തി​ല്‍നി​ന്നു​ള്ള ക്യാ​ച്ച്; റി​ക്കാ​ര്‍ഡ് അ​ലി​സ ഹീ​ലി​ക്ക്
Saturday, February 23, 2019 12:36 AM IST
മെ​ല്‍ബ​ണ്‍: ഗി​ന്ന​സ് റി​ക്കാ​ര്‍ഡി​ല്‍ പേ​രു ചേ​ര്‍ത്ത് ഓ​സ്‌​ട്രേ​ലി​യ​ന്‍ വ​നി​താ ക്രി​ക്ക​റ്റ് വി​ക്ക​റ്റ് കീ​പ്പ​ര്‍ ആ​ലി​സ ഹീ​ലി. ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് 80 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ നി​ന്ന് താ​ഴേ​ക്കി​ട്ട പ​ന്താ​ണ് ഹീ​ലി പി​ടി​ച്ച​ത്. കീ​പ്പിം​ഗ് ഗ്ലൗ​സ് ഉ​പ​യോ​ഗി​ച്ചാ​ണ് ഹീ​ലി ക്യാ​ച്ചെ​ടു​ത്ത​ത്. ഏ​റ്റ​വും ഉ​യ​ര​ത്തി​ല്‍ നി​ന്നു​ള്ള ക്രി​ക്ക​റ്റ് ബോ​ള്‍ ക്യാ​ച്ചെ​ടു​ത്ത​തി​നു​ള്ള ഗി​ന്ന​സ് റി​ക്കാ​ര്‍ഡാ​ണ് ഹീ​ലി സ്വ​ന്ത​മാ​ക്കി​യ​ത്. മെ​ല്‍ബ​ണ്‍ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ല്‍വ​ച്ചാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ പ്ര​ക​ട​നം. ആ​ദ്യ ര​ണ്ട് ശ്ര​മ​ങ്ങ​ള്‍ പ​രാ​ജ​യ​പ്പെ​ട്ട ഹീ​ലി മൂ​ന്നാ​മ​ത്തേ​ത് കൈ​ക​ളി​ലൊ​തു​ക്കി.


2016ല്‍ ​ക്രി​സ്റ്റ്യ​ന്‍ ബൗ​ഗാ​ര്‍ട്ട്‌​ന​ര്‍ സ്ഥാ​പി​ച്ച 62 മീ​റ്റ​ര്‍ ക്യാ​ച്ചി​ന്‍റെ റി​ക്കാ​ര്‍ഡാ​ണ് ഹീ​ലി തി​രു​ത്തി​യ​ത്. ഇ​തി​നു​മു​മ്പ് മു​ന്‍ ഇം​ഗ്ല​ണ്ട് ക്യാ​പ്റ്റ​ന്‍ നാ​സി​ര്‍ ഹു​സൈ​ന്‍റെ പേ​രി​ലു​ണ്ടാ​യി​രു​ന്ന 49 മീ​റ്റ​റാ​യി​രു​ന്നു റി​ക്കാ​ര്‍ഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.