അ​ട്ടി​മ​റി​യി​ല്‍ സ്പാ​ര്‍ട്ട​ന്‍സ്
അ​ട്ടി​മ​റി​യി​ല്‍ സ്പാ​ര്‍ട്ട​ന്‍സ്
Saturday, February 23, 2019 12:36 AM IST
ചെ​ന്നൈ: പ്ര​ഥ​മ പ്രോ ​വോ​ളി​ബോ​ള്‍ ലീ​ഗ് കി​രീ​ട​മെ​ന്ന കേ​ര​ള​ത്തി​ന്‍റെ സ്വ​പ്‌​നം ത​ക​ര്‍ന്നു. ഫൈ​ന​ലി​ല്‍ കാ​ലി​ക്ക​ട്ട് ഹീ​റോ​സി​നെ സീ​റോ​യാ​ക്കി ചെ​ന്നൈ സ്പാ​ര്‍ട്ട​ന്‍സ് കി​രീ​ട​ത്തി​ല്‍ മു​ത്ത​മി​ട്ടു.

ഒ​രു തോ​ല്‍വി പോ​ലു​മ​റി​യാ​തെ ഫൈ​ന​ലി​ലെ​ത്തി​യ കേ​ര​ള​ത്തി​ന്‍റെ കാ​ലി​ക്ക​ട്ട് ഹീ​റോ​സി​നെ വെ​റും മൂ​ന്നു സെ​റ്റി​ല്‍ സ്വ​ന്തം ക​ള​ത്തി​ല്‍ ക​ളി​ച്ച ചെ​ന്നൈ സ്പാ​ര്‍ട്ട​ന്‍സ് തോ​ല്‍പ്പി​ച്ചു. 15-11, 15-12, 16-14നാ​യി​രു​ന്നു ഹീ​റോ​സി​ന്‍റെ തോ​ല്‍വി. ലീ​ഗി​ല്‍ മൂ​ന്നു തോ​ല്‍വി​യു​മാ​യി സെ​മി​യി​ലെ​ത്തി​യ സ്പാ​ര്‍ട്ട​ന്‍സ് അ​ട്ടി​മ​റി​യി​ലൂ​ടെ ത​ന്നെ​യാ​ണ് ഫൈ​ന​ലി​ലു​മെ​ത്തി​യ​ത്. കേ​ര​ള​ത്തി​ന്‍റെ മ​റ്റൊ​രു പ്ര​തീ​ക്ഷ​യാ​യി​രു​ന്ന കൊ​ച്ചി ബ്ലൂ ​സ്‌​പൈ​ക്കേ​ഴ്‌​സി​നെ അ​ഞ്ചു സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ല്‍ ത​ക​ര്‍ത്താ​യി​രു​ന്നു ചെ​ന്നൈ സ്പാ​ര്‍ട്ട​ന്‍സ് ഹീ​റോ​സി​നെ​തി​രേ ക​ലാ​ശ​പോ​രാ​ട്ട​ത്തി​നൊ​രു​ങ്ങി​യ​ത്.
ജെ​റോം, പോ​ള്‍ ലോ​ട്മാ​ന്‍, അ​ജി​ത് ലാ​ല്‍ എ​ന്നി​വ​ര്‍ ഫോ​മി​ലാ​യി​രു​ന്ന​തി​നാ​ല്‍ ഹീ​റോ​സ് കി​രീ​ടം നേ​ടു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചു.

എ​ന്നാ​ല്‍ ആ​ദ്യ സെ​റ്റി​ന്‍റെ തു​ട​ക്കം മു​ത​ല്‍ ലീ​ഡ് നേ​ടി​ മു​ന്നേ​റി​യ ചെ​ന്നൈ സെ​റ്റ് അ​നാ​യാ​സം നേ​ടി. നാ​ലു പോ​യി​ന്‍റ് വീ​തം നേ​ടി​യ ന​വീ​ന്‍ രാ​ജ ജേ​ക്ക​ബും റൂ​ഡി വെ​ര്‍ഹോ​ഫു​മാ​ണ് ആ​ദ്യ സെ​റ്റി​ല്‍ ചെ​ന്നൈ​യു​ടെ ടോ​പ് സ്‌​കോ​റ​ര്‍മാർ.


ര​ണ്ടാം സെ​റ്റി​ലും ക​ളി​ക്ക് മാ​റ്റ​മൊ​ന്നു​മു​ണ്ടാ​യി​ല്ല. വെ​ര്‍ഹോ​ഫ് മി​ക​ച്ച ഫോ​മി​ല്‍ ക​ളി​ച്ച​തോ​ടെ ചെ​ന്നൈയുടെ പോ​യി​ന്‍റ് കു​തി​ച്ചു​ക​യ​റി. കാ​ലി​ക്ക​ട്ട് നി​ര​യി​ല്‍ ആ​ര്‍ക്കും ത​ന്നെ ഫോ​മി​ലേ​ക്കു​യ​രാ​നാ​യി​ല്ല. ഏ​ഴു പോ​യി​ന്‍റു​മാ​യി വെ​ര്‍ഹോ​ഫ് ടോ​പ് സ്‌​കോ​റ​റാ​യി. നി​ര്‍ണാ​യ​ക​മാ​യ മൂ​ന്നാം സെ​റ്റി​ല്‍ ഇ​രു​ടീ​മും ഒ​പ്പ​ത്തി​നൊ​പ്പം പൊ​രു​തി. ഒ​രു​ഘ​ട്ട​ത്തി​ല്‍ ഹീ​റോ​സ് 13-10ന് ​മു​ന്നി​ലെ​ത്തി​യ​താ​ണ്. എ​ന്നാ​ല്‍ തു​ട​ര്‍ച്ച​യാ​യി പോ​യി​ന്‍റ് നേ​ടി​യ സ്പാ​ര്‍ട്ട​ന്‍സ് ഒ​പ്പ​മെ​ത്തി. പി​ന്നീ​ട് ഒ​രു പോ​യി​ന്‍റ് മാ​ത്രം ന​ഷ്ട​മാ​ക്കി​യ ചെ​ന്നൈ സെ​റ്റും കി​രീ​ട​വും സ്വ​ന്ത​മാ​ക്കി.

ചെ​ന്നൈ​യ്ക്കു വേ​ണ്ടി 13 പോ​യി​ന്‍റ് നേ​ടി​യ വെ​ര്‍ഹോ​ഫാ​ണ് ടോ​പ് സ്‌​കോ​റ​ര്‍. ന​വീ​ന്‍ രാ​ജ ജേ​ക്ക​ബ് എ​ട്ട് പോ​യി​ന്‍റ് നേ​ടി. 9 പോ​യി​ന്‍റ് നേ​ടി​യ അ​ജി​ത് ലാ​ല്‍ ആ​ണ് ഹീ​റോ​സി​ന്‍റെ ടോ​പ് സ്‌​കോ​റ​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.