ചെ​ല്‍സി, ആ​ഴ്‌​സ​ണ​ല്‍ പ്രീ​ക്വാ​ര്‍ട്ട​റി​ല്‍
ചെ​ല്‍സി, ആ​ഴ്‌​സ​ണ​ല്‍ പ്രീ​ക്വാ​ര്‍ട്ട​റി​ല്‍
Saturday, February 23, 2019 12:36 AM IST
ല​ണ്ട​ന്‍: സ്വ​ന്തം ഗ്രൗ​ണ്ടി​ലെ ഗം​ഭീ​ര പ്ര​ക​ട​ന​ത്തി​ല്‍ ചെ​ല്‍സി​യും ആ​ഴ്‌​സ​ണ​ലും യു​വേ​ഫ യൂ​റോ​പ്പ ലീ​ഗി​ന്‍റെ പ്രീ​ക്വാ​ര്‍ട്ട​റി​ല്‍. ര​ണ്ടാം പാ​ദ മ​ത്സ​ര​ത്തി​ല്‍ സ്റ്റാം​ഫ​ര്‍ഡ് ബ്രി​ഡ്ജി​ല്‍ ര​ണ്ടാം പ​കു​തി​യി​ലെ ഗം​ഭീ​ര പ്ര​ക​ട​ന​ത്തി​ല്‍ ചെ​ല്‍സി 3-0ന് ​സ്വീ​ഡി​ഷ് ക്ല​ബ് മാ​ല്‍മോ​യെ തോ​ല്‍പ്പി​ച്ചു. 5-1ന്‍റെ ​അ​ഗ്ര​ഗേ​റ്റി​ലാ​ണ് ചെ​ല്‍സി പ്രീ​ക്വാ​ര്‍ട്ട​റി​ലെ​ത്തി​യ​ത്.

മാ​ല്‍മോ​യ്‌​ക്കെ​തി​രേ നേ​ടി​യ ജ​യം പ​രി​ശീ​ല​ക​ന്‍ മൗ​റി​സി​യോ സാ​റി​ക്കു താ​ത്കാ​ലി​കാ​ശ്വ​സ​മാ​യി. എ​ഫ്എ ക​പ്പി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​നോ​ടു തോ​റ്റു ചെ​ല്‍സി പു​റ​ത്താ​യ​തോ​ടെ പ​രി​ശീ​ല​ക​നെ മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ര്‍ന്നി​രി​ക്കു​ക​യാ​ണ്. തു​ട​ക്ക​ത്തി​ല്‍ മാ​ല്‍മോ​യ്ക്കു ചെ​ല്‍സി​യെ പേ​ടി​പ്പി​ക്കാ​നാ​യി. മാ​ര്‍ക​സ് റോ​സ​ന്‍ബ​ര്‍ഗി​ന്‍റെ ഷോ​ട്ട് പു​റ​ത്തേ​ക്കു പോ​യ​ത് ചെ​ല്‍സി​ക്ക് ആ​ശ്വാ​സ​മാ​യി. വൈ​കാ​തെ ചെ​ല്‍സി മ​ത്സ​ര​ത്തി​ല്‍ പി​ടി​മു​റു​ക്കി. റോ​സ് ബാ​ര്‍ക്‌​ലി​യു​ടെ ര​ണ്ട് ലോം​ഗ് റേ​ഞ്ച​റു​ക​ള്‍ മാ​ല്‍മോ ഗോ​ള്‍കീ​പ്പ​ര്‍ ജൊ​ഹാ​ന്‍ ഡ​ഹ് ലി​ന്‍ ബു​ദ്ധി​മു​ട്ടി ര​ക്ഷ​പ്പെ​ടു​ത്തി.

ര​ണ്ടാം പ​കു​തി​യി​ല്‍ ചെ​ല്‍സി സ​മ​നി​ല​ക്കെ​ട്ട്് പൊ​ട്ടി​ച്ചു. 55-ാം മി​നി​റ്റി​ല്‍ ഒ​ളി​വ​ര്‍ ഗി​രു ചെ​ല്‍സിയെ മു​ന്നി​ലെ​ത്തി​ച്ചു. 73-ാം മി​നി​റ്റി​ല്‍ മാ​ല്‍മോ​താ​രം റാ​സ്മ​സ് ബ​ന്‍ഗ്്‌​സ​ണ്‍ ചു​വ​പ്പ്കാ​ര്‍ഡ് ക​ണ്ടു പു​റ​ത്താ​യി. തൊ​ട്ട​ടു​ത്ത മി​നി​റ്റി​ല്‍ ബാ​ര്‍ക് ലി​യു​ടെ ഫ്രീ​കി​ക്ക് മാ​ല്‍മോ​യു​ടെ വ​ല​യി​ല്‍ പ​തി​ച്ചു. പ​ത്ത് മി​നി​റ്റു​കൂ​ടി ക​ഴി​ഞ്ഞ് ക​ല്ലം ഹ​ഡ്‌​സ​ണ്‍ ഒ​ഡോ​യ് വി​ജ​യം പൂ​ര്‍ത്തി​യാ​ക്കി.


സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ പീ​ര​ങ്കി​പ​ട

സ്വ​ന്തം ഗ്രൗ​ണ്ടി​ലെ ത​ക​ര്‍പ്പ​ന്‍ പ്ര​ക​ട​ന​ത്തി​ല്‍ ആ​ഴ്‌​സ​ണ​ല്‍ 3-0ന് ​ബേ​റ്റ് ബോ​റി​സോ​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ആ​ദ്യ പാ​ദ​ത്തി​ല്‍ ആ​ഴ്‌​സ​ണ​ല്‍ 1-0ന് ​തോ​റ്റി​രു​ന്നു. ഇ​തോ​ടെ ആ​ഴ്‌​സ​ണ​ല്‍ 3-1ന്‍റെ ​അ​ഗ്ര​ഗേ​റ്റി​ല്‍ ജ​യി​ച്ചു.

നാ​ലാം മി​നി​റ്റി​ല്‍ ആ​ഴ്‌​സ​ണ​ല്‍ ലീ​ഡ് നേ​ടി. ആ​ഴ്‌​സ​ണ​ലി​ന്‍റെ പി​യ​ര്‍ എ​മെ​റി​ക് ഔ​ബ​മെ​യാം​ഗി​ന്‍റെ ക്രോ​സ് ബോ​രി​സോ​വ് ഡി​ഫ​ന്‍ഡ​ര്‍ സ​ഖാ​ര്‍ വോ​ല്‍കോ​വി​ന്‍റെ കാ​ലി​ല്‍ത​ട്ടി സ്വ​ന്തം വ​ല​യി​ല്‍ വീ​ണു. ആ​ദ്യ പ​കു​തി തീ​രാ​ന്‍ ആ​റു മി​നി​റ്റു​ള്ള​പ്പോ​ള്‍ ഗ്രാ​നി​ത് ജാ​ക്ക​യു​ടെ കോ​ര്‍ണ​റി​നു ത​ല​വ​ച്ച് ഷ​കോ​ര്‍ദ​ന്‍ മു​സ്താ​ഫി​ക്ക് പീ​ര​ങ്കി​പ്പട​യ്ക്ക് ര​ണ്ടാം ഗോ​ള്‍ ന​ല്കി.

ര​ണ്ടാം പ​കു​തി​യി​ല്‍ ബോ​രി​സോ​വി​ന്‍റെ മാ​ക്‌​സി​മി​ന്‍റെ ശ്ര​മം ഗോ​ള്‍കീ​പ്പ​ര്‍ പീ​റ്റ​ര്‍ ചെ​ക് നി​ഷേ​ധി​ച്ചു. 61-ാം മി​നി​റ്റി​ല്‍ സോ​ക്ര​ട്ടി​സ് പാ​പ​സ്താ​പൗ​ലോ​സ് ആ​ഴ്‌​സ​ണ​ലി​ന്‍റെ ജ​യം ഉ​റ​പ്പി​ച്ചു.
സ്വ​ന്തം സാ​ന്‍ സി​റോ​യി​ല്‍ ഇ​ന്‍റ​ര്‍ മി​ലാ​ന്‍ 4-0നു റാ​പ്പി​ഡ് വി​യ​ന്ന​യെ തോ​ല്‍പ്പി​ച്ച് യൂ​റോ​പ്പ ലീ​ഗ് പ്രീ​ക്വാ​ര്‍ട്ട​റി​ലെത്തി‍. ആ​ദ്യ പാ​ദ​ത്തി​ല്‍ ഇ​ന്‍റ​ര്‍ 1-0ന് ​ജ​യി​ച്ചി​രു​ന്നു. മ​ത്യാ​സ് വെ​സി​നോ (11’), ആ​ന്ദ്രെ റ​നോ​ചി​യ (18’), ഇ​വാ​ന്‍ പെ​രി​സി​ച്ച് (80’), മാ​ത്യോ പോ​ളി​റ്റാ​നോ (87’) എ​ന്നി​വ​രാ​ണ് ഗോ​ള്‍ നേ​ടി​യ​ത്. നാ​പ്പോ​ളി, സെ​വി​യ്യ, വ​ല​ന്‍സി​യ ടീ​മു​ക​ളും പ്രീ​ക്വാ​ര്‍ട്ട​റി​ലെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.