എറിഞ്ഞിട്ടു വനിതകൾ; ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഒ​ന്നാം ഏ​ക​ദി​ന​ത്തി​ല്‍ ഇ​ന്ത്യക്ക് ത​ക​ര്‍പ്പ​ന്‍
എറിഞ്ഞിട്ടു വനിതകൾ; ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഒ​ന്നാം ഏ​ക​ദി​ന​ത്തി​ല്‍ ഇ​ന്ത്യക്ക് ത​ക​ര്‍പ്പ​ന്‍
Saturday, February 23, 2019 12:36 AM IST
മും​ബൈ: ബാ​റ്റിം​ഗി​ല്‍ അ​ത്ര ഗം​ഭീ​ര​പ്ര​ക​ടനം ന​ട​ത്താ​നാ​യി​ല്ലെ​ങ്കി​ലും ബൗ​ളിം​ഗി​ലെ ത​ക​ര്‍പ്പ​ന്‍ പ്ര​ക​ട​ന​ത്തോ​ടെ ഇ​ന്ത്യ​ന്‍ വ​നി​ത​ക​ള്‍ക്ക് ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഒ​ന്നാം ഏ​ക​ദി​ന​ത്തി​ല്‍ ത​ക​ര്‍പ്പ​ന്‍ ജ​യം. 66 റ​ണ്‍സി​നാ​ണ് ഇ​ന്ത്യ സ​ന്ദ​ര്‍ശ​ക​രെ ത​ക​ര്‍ത്ത​ത്.

മും​ബൈ വാം​ഖ​ഡെ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ടോ​സ് നേ​ടി​യ ഇം​ഗ്ല​ണ്ട് ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​നു വി​ട്ടു. ഭേ​ദ​പ്പെ​ട്ട ബാ​റ്റിം​ഗ് കാ​ഴ്ച​വ​ച്ച ആ​തി​ഥേ​യ​ര്‍ 49.4 ഓ​വ​റി​ല്‍ 202 റ​ണ്‍സി​നു പു​റ​ത്താ​യി. ഇ​ന്ത്യ​ന്‍ ബൗ​ളിം​ഗി​നു മു​ന്നി​ല്‍ പ​ത​റി​യ ഇം​ഗ്ല​ണ്ട് 41 ഓ​വ​റി​ല്‍ 136 റ​ണ്‍സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. എ​ട്ട് ഓ​വ​റി​ല്‍ 25 റ​ണ്‍സ് മാ​ത്രം വ​ഴ​ങ്ങി നാ​ലു വി​ക്ക​റ്റ് പി​ഴു​ത ഏ​ക്താ ബി​ഷ്തി​ന്‍റെ പ്ര​ക​ട​ന​മാ​ണ് ഇം​ഗ്ല​ണ്ടി​നെ ത​ക​ര്‍ത്ത​ത്. ബി​ഷ്താ​ണ് ക​ളി​യി​ലെ താ​ര​വും. ഇ​തോ​ടെ മൂ​ന്നു മ​ല്‍സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ല്‍ ഇ​ന്ത്യ 1-0ന് ​മു​ന്നി​ലെ​ത്തി.

ആ​ദ്യ ബാ​റ്റ് ചെ​യ്യേ​ണ്ടി​വ​ന്ന ഇ​ന്ത്യ​ക്ക് ഓ​പ്പ​ണ​ര്‍മാ​രാ​യ ജ​മീ​മ റോ​ഡ്രി​ഗ​സും സ്മൃ​തി മ​ന്ദാ​ന​യും ചേ​ര്‍ന്നു മി​ക​ച്ച തു​ട​ക്ക​മാ​ണ് സ​മ്മാ​നി​ച്ച​ത്. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ല്‍ അ​ര്‍ധ​സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ട് തീ​ര്‍ത്ത ഇ​വ​രു​ടെ സ​ഖ്യം പി​രി​യു​മ്പോ​ള്‍ സ്‌​കോ​ര്‍ബോ​ര്‍ഡി​ല്‍ 69 റ​ണ്‍സെ​ത്തി. പ​തി​വി​നു വി​പ​രീ​ത​മാ​യി ക്ഷ​മ​യോ​ടെ ക​ളി​ച്ച സ്മൃ​തി മ​ന്ദാ​ന​യാ​ണ് ആ​ദ്യം പു​റ​ത്താ​യ​ത്. 42 പ​ന്തി​ല്‍ മൂ​ന്നു ബൗ​ണ്ട​റി​ക​ളോ​ടെ 24 റ​ണ്‍സാ​യി​രു​ന്നു ഓ​പ്പ​ണ​ര്‍ക്ക്.

എ​ന്നാ​ല്‍ മി​ക​ച്ച തു​ട​ക്കം ല​ഭി​ച്ചി​ട്ടും അ​തു മു​ത​ലാ​ക്കാ​ന്‍ തു​ട​ര്‍ന്നു​വ​ന്ന​വ​ര്‍ക്കാ​യി​ല്ല. സ്‌​കോ​ര്‍ 95ലെ​ത്തി​യ​പ്പോ​ള്‍ അ​ഞ്ചു വി​ക്ക​റ്റു​ക​ളാ​ണ് ന​ഷ്ട​മാ​യ​ത്. ഇ​തി​ല്‍ അ​ര്‍ധ സെ​ഞ്ചു​റി​ക്ക് ര​ണ്ടു റ​ണ്‍ അ​ക​ലെ വ​ച്ച് പു​റ​ത്താ​യ ജെ​മി​മ​യും ഉ​ള്‍പ്പെ​ട്ടി​രു​ന്നു. 58 പ​ന്തി​ല്‍ എ​ട്ട് ഫോ​റി​ന്‍റെ അ​ക​മ്പ​ടി​യി​ലാ​ണ് ജെ​മി​മ 48 റ​ണ്‍സെ​ടു​ത്ത​ത്. 26 റ​ണ്‍സി​ന്‍റെ ഇ​ട​വേ​ള​യി​ല്‍ അ​ഞ്ചു വി​ക്ക​റ്റ് വീ​ണ​തോ​ടെ ഇ​ന്ത്യ മ​റ്റൊ​രു ത​ക​ര്‍ച്ച​യി​ലേ​ക്കു നീ​ങ്ങു​ക​യാ​ണെ​ന്നു തോ​ന്നി. സ്മൃ​തി മ​ന്ദാന, ജെ​മി​മ എ​ന്നി​വ​രെ കൂ​ടാ​തെ ദീ​പ്തി ശ​ര്‍മ (ഏ​ഴ്), ഹാ​ര്‍ലീ​ന്‍ ഡി​യോ​ള്‍ (ര​ണ്ട്), മോ​ണ മേ​ശ്രം (പൂ​ജ്യം) എ​ന്നി​വ​രാ​ണ് പു​റ​ത്താ​യ​ത്.

ഒ​ര​റ്റ​ത്ത് വി​ക്ക​റ്റ് വീ​ഴു​മ്പോ​ഴും പി​ടി​ച്ചു​നി​ന്ന ക്യാ​പ്റ്റ​ന്‍ മി​താ​ലി രാ​ജ് ആ​റാം വി​ക്ക​റ്റി​ല്‍ വി​ക്ക​റ്റ് കീ​പ്പ​ര്‍ താ​നി​യ ഭാ​ട്യ​യെ കൂ​ട്ടു​പി​ടി​ച്ച് ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​മാ​ണ് ഇ​ന്ത്യ​യെ ഭേ​ദ​പ്പെ​ട്ട സ്‌​കോ​റി​ലേ​ക്കെ​ത്തി​ച്ച​ത്. ആ​റാം വി​ക്ക​റ്റി​ല്‍ ഇ​രു​വ​രും ചേ​ര്‍ന്ന് കൂ​ട്ടി​ച്ചേ​ര്‍ത്ത​ത് 54 റ​ണ്‍സാ​ണ്. ഭേ​ദ​പ്പെ​ട്ട നി​ല​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ഈ ​കൂ​ട്ടു​കെ​ട്ട് താ​നി​യ​യു​ടെ റ​ണ്‍ഔ​ട്ടി​ലൂ​ടെ പൊ​ളി​ഞ്ഞു. ഭാ​ട്യ 41 പ​ന്തി​ല്‍ ര​ണ്ടു ബൗ​ണ്ട​റി സ​ഹി​തം 25 റ​ണ്‍സെ​ടു​ത്തു പു​റ​ത്താ​യി. അ​ധി​കം വൈ​കാ​തെ മി​താ​ലി രാ​ജി​നെ ന​ഷ്ട​മാ​യി. 74 പ​ന്തി​ല്‍ നാ​ലു ബൗ​ണ്ട​റി സ​ഹി​തം 44 റ​ണ്‍സെ​ടു​ത്ത ക്യാ​പ്റ്റ​നെ ജോ​ര്‍ജി​യ എ​ല്‍വി​സ് വി​ക്ക​റ്റി​നു മു​ന്നി​ല്‍ കു​രു​ക്കു​ക​യാ​യി​രു​ന്നു. മി​താ​ലി പു​റ​ത്താ​കു​മ്പോ​ള്‍ 165 ആ​യി​രു​ന്നു ഇ​ന്ത്യ​ന്‍ സ്‌​കോ​ര്‍. അ​വ​സാ​ന ഓ​വ​റു​ക​ളി​ല്‍ ജു​ല​ന്‍ ഗോ​സ്വാ​മി (37 പ​ന്തി​ല്‍ 30) ന​ട​ത്തി​യ ഒ​റ്റ​യാ​ള്‍ പോ​രാ​ട്ട​മാ​ണ് ഇ​ന്ത്യ​യെ 200 ക​ട​ത്തി​യ​ത്. ജു​ല​ന്‍റെ ഇ​ന്നിം​ഗ്‌​സി​ല്‍ മൂ​ന്നു ഫോ​റും ഒ​രു സി​ക്‌​സു​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.


മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ ഇം​ഗ്ല​ണ്ടി​ന്‍റെ തു​ട​ക്കം മോ​ശ​മാ​യി​രു​ന്നു. അ​ഞ്ചു റ​ണ്‍സി​ലെ​ത്തി​യ​പ്പോ​ള്‍ ഓ​പ്പ​ണ​ര്‍ എ​മി എ​ല്ല​ന്‍ ജോ​ണ്‍സി​നെ (1) ശി​ഖാ പാ​ണ്ഡെ എ​ല്‍ബി​ഡ​ബ്ലു​വാ​ക്കി. മൂ​ന്നു വി​ക്ക​റ്റി​ന് 38 റ​ണ്‍സ് എ​ന്ന നി​ല​യി​ലേ​ക്കു പ​തി​ച്ച ഇം​ഗ്ല​ണ്ടി​നെ ക്യാ​പ്റ്റ​ന്‍ ഹീ​ത​ര്‍ നൈ​റ്റ്, ന​താ​ലി​യ സീ​വ​ര്‍ എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​മാ​ണ് മു​ന്നോ​ട്ടു ന​യി​ച്ച​ത്. നാ​ലാം വി​ക്ക​റ്റി​ല്‍ ഇ​രു​വ​രും 73 റ​ണ്‍സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് സ്ഥാ​പി​ച്ച​ത്. അ​പ​ക​ട​ക​ര​മാ​യി നീ​ങ്ങി​യ ഈ ​സ​ഖ്യം ന​താ​ലി​യ​യു​ടെ (66 പ​ന്തി​ല്‍ 44) റ​ണ്‍ ഔ​ട്ടി​ലൂ​ടെ പൊ​ളി​ഞ്ഞു. എ​ക്ത ബി​ഷ്്താ​ണ് ന​താ​ലി​യയെ പു​റ​ത്താ​ക്കി​യ​ത്.

30.5 ഓ​വ​റി​ല്‍ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 111 റ​ണ്‍സ് എ​ന്ന നി​ല​യി​ലാ​യി​രു​ന്ന ഇം​ഗ്ല​ണ്ട് 25 റ​ണ്‍സി​നി​ടെ ആറു വി​ക്ക​റ്റ് ന​ഷ്ട​മാ​ക്കി തോ​ല്‍വി​യി​ലേ​ക്കു നീ​ങ്ങി. നൈ​റ്റ് 64 പ​ന്തി​ല്‍ ര​ണ്ടു ബൗ​ണ്ട​റി സ​ഹി​തം 39 റ​ണ്‍സെ​ടു​ത്തു പു​റ​ത്താ​കാ​തെ നി​ന്നു. ടാ​മി ബ്യൂ​മ​ണ്ട് (18), സാ​റാ ടെ​യ്‌​ല​ര്‍ (10) എ​ന്നി​വ​രാ​ണ് ഇം​ഗ്ല​ണ്ട് നി​ര​യി​ല്‍ ര​ണ്ട​ക്കം ക​ട​ന്ന മ​റ്റു​ള്ള​വ​ര്‍. നാ​ലു വി​ക്ക​റ്റ് പി​ഴു​ത എ​ക്താ ബി​ഷ്തി​നു പു​റ​മെ ശി​ഖാ പാ​ണ്ഡെ, ദീ​പ്തി ശ​ര്‍മ എ​ന്നി​വ​ര്‍ ര​ണ്ടു വി​ക്ക​റ്റ് വീ​തം പി​ഴു​തു. ജു​ല​ന്‍ ഒ​രു വി​ക്ക​റ്റ് വീ​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.