ചൈ​​നീസ് മ​​തി​​ൽ ക​​ട​​ന്ന അ​​പൂ​​ർ​​വി...
ചൈ​​നീസ് മ​​തി​​ൽ ക​​ട​​ന്ന  അ​​പൂ​​ർ​​വി...
Sunday, February 24, 2019 12:19 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഐ​​എ​​സ്എ​​സ്എ​​ഫ് ഷൂ​​ട്ടിം​​ഗ് ലോ​​ക​​ക​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ അ​​പൂ​​ർ​​വി സിം​​ഗ് ച​​ന്ദേ​​ല​​യ്ക്ക് ലോ​​ക​​റി​​ക്കാ​​ർ​​ഡ് സ്വ​​ർ​​ണം. ചൈ​​നീ​​സ് മ​​തി​​ൽ ത​​ക​​ർ​​ത്താ​​ണ് അ​​പൂ​​ർ​​വി​​യു​​ടെ റി​​ക്കാ​​ർ​​ഡ് നേ​​ട്ടം. ര​​ണ്ട് ചൈ​​നീ​​സ് താ​​ര​​ങ്ങ​​ളു​​മാ​​യി ഇ​​ഞ്ചോ​​ടി​​ഞ്ചു പോ​​രാ​​ട്ടം ന​​ട​​ത്തി​​യാ​​യി​​രു​​ന്നു അ​​പൂ​​ർ​​വി സ്വ​​ർ​​ണ​​ത്തി​​ലേ​​ക്ക് വെ​​ടി​​മു​​ഴ​​ക്കി​​യ​​ത്. ഡോ. ​​ക​​ർ​​ണി സിം​​ഗ് ഷൂ​​ട്ടിം​​ഗ് റേ​​ഞ്ചി​​ൽ ഇ​​ന്ന​​ലെ ന​​ട​​ന്ന വ​​നി​​ത​​ക​​ളു​​ടെ 10 മീ​​റ്റ​​ർ എ​​യ​​ർ റൈ​​ഫി​​ൾ ഇ​​ന​​ത്തി​​ലാ​​ണ് അ​​പൂ​​ർ​​വി​​യു​​ടെ സ്വ​​ർ​​ണ നേ​​ട്ടം. ഇ​​തോ​​ടെ 2020 ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക്സി​​നു​​ള്ള യോ​​ഗ്യ​​ത​​യും ഇ​​ന്ത്യ​​ൻ താ​​രം ക​​ര​​സ്ഥ​​മാ​​ക്കി. സ്വ​​ന്തം കാ​​ണി​​ക​​ളു​​ടെ മു​​ന്നി​​ൽ ലോ​​ക​​ക​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ സ്വ​​ർ​​ണ​​മാ​​ണ് അ​​പൂ​​ർ​​വി​​യി​​ലൂ​​ടെ എ​​ത്തി​​യ​​ത്.


252.9 പോ​​യ​​ിന്‍റ് നേ​​ടി​​യാ​​ണ് ഇ​​രു​​പ​​ത്താ​​റു​​കാ​​രി​​യാ​​യ അ​​പൂ​​ർ​​വി ലോ​​ക റി​​ക്കാ​​ർ​​ഡ് സ്വ​​ന്തം പേ​​രി​​ലാ​​ക്കി​​യ​​ത്. 251.8 പോ​​യ​​ിന്‍റ് നേ​​ടി​​യ ചൈ​​ന​​യു​​ടെ സാ​​വോ റോ​​സ്ഹു​​വി​​നാ​​ണ് വെ​​ള്ളി. 230.4 പോ​​യിന്‍റോ‌ടെ ചൈ​​ന​​യു​​ടെ ത​​ന്നെ സു ​​ഹോ​​ങ് വെ​​ങ്ക​​ലം ക​​ര​​സ്ഥ​​മാ​​ക്കി. സാ​​വോ​​യു​​ടെ പേ​​രി​​ലു​​ണ്ടാ​​യി​​രു​​ന്ന 252.4 ആ​​യി​​രു​​ന്നു ഇ​​തു​​വ​​രെ​​യു​​ള്ള റി​​ക്കാ​​ർ​​ഡ്.

2018 കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സി​​ൽ ഇ​​ന്ത്യ​​ക്കാ​​യി 10 മീ​​റ്റ​​ർ എ​​യ​​ർ റൈ​​ഫി​​ളി​​ൽ അ​​പൂ​​ർ​​വി വെ​​ങ്ക​​ലം നേ​​ടി​​യി​​രു​​ന്നു. എ​​ലി​​മി​​നേ​​ഷ​​ൻ ഷോ​​ട്ട്സി​​ലെ അ​​വ​​സാ​​ന പ​​ത്ത് ശ്ര​​മ​​ത്തി​​ലും ഇ​​ന്ത്യ​​ൻ താ​​രം 10.5ൽ ​​താ​​ഴേ​​ക്ക് പോ​​യി​​ല്ലെ​​ന്ന​​തും ആ​​വേ​​ശം വാ​​നോ​​ള​​മെ​​ത്തി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.