ഞെട്ടൽ വിട്ടുമാറാതെ ശ്രീ​നി​വാ​സ്
Friday, March 15, 2019 11:26 PM IST
ആ​ദ്യം എ​ന്തു ചെ​യ്യ​ണ​മെ​ന്ന് മ​ന​സി​ലാ​യി​ല്ല. ഇ​തു​പോ​ലു​ള്ള ഭീ​ക​ര അ​വ​സ്ഥ​യി​ല്‍ ന​മ്മു​ടെ ത​ല​ച്ചോ​ര്‍ സ്വ​യ​മേ​വ മ​ര​വി​ച്ചു​പോ​കും, അ​വി​ടെ​യും അ​തു​ത​ന്നെ സം​ഭ​വി​ച്ചു-ക്രൈ​സ്റ്റ്ച​ര്‍ച്ചി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​നെ​ക്കു​റി​ച്ച് ബം​ഗ്ലാ​ദേ​ശ് ക്രിക്കറ്റ് ടീ​മി​ന്‍റെ പെ​ര്‍ഫോ​മ​ന്‍സ് അ​ന​ലി​സ്റ്റും ഇ​ന്ത്യ​ക്കാ​ര​നു​മാ​യ ശ്രീ​നി​വാ​സ് ച​ന്ദ്ര​ശേ​ഖ​ര്‍ പ​റ​ഞ്ഞു. മും​ബൈ​യി​ല്‍നി​ന്നു​ള്ള സോ​ഫ്റ്റ്‌​വേര്‍ എ​ന്‍ജി​നീ​യ​റാ​യ ശ്രീ​നി​വാ​സ് 2018 മു​ത​ല്‍ ബം​ഗ്ലാ​ദേ​ശ് ടീ​മി​ന്‍റെ വീ​ഡി​യോ അ​ന​ലി​സ്റ്റാ​ണ്. അ​ദ്ദേ​ഹ​വും ടീ​മി​നൊ​പ്പം ബ​സി​ലു​ണ്ടാ​യി​രു​ന്നു.


മോ​സ്‌​കി​ല്‍നി​ന്ന് ഏ​താ​നും മീ​റ്റ​ര്‍ അ​ക​ല​ത്തി​ല്‍വ​ച്ചാ​ണ് വെ​ടി​യൊ​ച്ച കേ​ള്‍ക്കു​ന്ന​ത്. ക​ളി​ക്കാ​ര്‍ക്കോ ത​നി​ക്കോ എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് ആ​ദ്യ​മൊ​ന്നും മ​ന​സി​ലാ​യി​ല്ല. പെ​ട്ടെ​ന്ന് ഒ​രു വ​നി​ത റോ​ഡി​ല്‍ ബോ​ധം കെ​ട്ട് വീ​ഴു​ന്ന​ത് ക​ണ്ടു. ഞെട്ടലോടെയാണ് എല്ലാത്തിനും സാക്ഷ്യംവഹിച്ചത്- ശ്രീ​നി​വാ​സ് പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.