യു​​വ​​ന്‍റ​​സ് x അ​​യാ​​ക്സ്; യു​​ണൈ​​റ്റ​​ഡ് x ബാ​​ഴ്സലോണ
Friday, March 15, 2019 11:26 PM IST
സൂ​​റി​​ച്ച്: ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഫു​​ട്ബോ​​ൾ ക്വാ​​ർ​​ട്ട​​ർ ചി​​ത്രം വ്യ​​ക്ത​​മാ​​യി. യു​​വ​​ന്‍റ​​സി​​ന്‍റെ എ​​തി​​രാ​​ളി റ​​യ​​ൽ മാ​​ഡ്രി​​ഡി​​നെ പു​​റ​​ത്താ​​ക്കി​​യ ഹോ​​ള​​ണ്ട് ക്ല​​ബ്ബാ​​യ അ​​യാ​​ക്സ് ആം​​സ്റ്റ​​ർ​​ഡാം ആ​​ണ്. മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡും ബാ​​ഴ്സ​​ലോ​​ണ​​യും ത​​മ്മി​​ലാ​​ണ് മ​​റ്റൊ​​രു വ​​ന്പ​​ൻ പോ​​രാ​​ട്ടം. ഇം​ഗ്ലീ​ഷ് ക്ല​​ബ്ബു​​ക​​ളാ​​യ ടോ​​ട്ട​​ന​​വും മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യും ത​​മ്മി​​ൽ ഏ​​റ്റു​​മു​​ട്ടും. ലി​​വ​​ർ​​പൂ​​ളി​​ന്‍റെ എ​​തി​​രാ​​ളി പോ​​ർ​​ച്ചു​​ഗീ​​സ് ക്ല​​ബ്ബാ​​യ എ​​ഫ്സി പോ​​ർ​​ട്ടോ​​യാ​​ണ്. ഏ​​പ്രി​​ൽ ഒ​​ന്പ​​ത്, 10 തീ​​യ​​തി​​ക​​ളി​​ലാ​​ണ് ആ​​ദ്യ പാ​​ദ പോ​​രാ​​ട്ടം.

‘കൂ​​ട്ടി​​യി​​ടി’ ഒ​​ഴി​​വാ​​ക്കാ​​ൻ ക​​ളി​​മാ​​റ്റി


ടോ​​ട്ട​​ന​​വും സി​​റ്റി​​യും ത​​മ്മി​​ലു​​ള്ള ആ​​ദ്യ പാ​​ദം ടോ​​ട്ട​​ന​​ത്തി​​ന്‍റെ ഹോം​​ഗ്രൗ​​ണ്ടി​​ലാ​​ണ്. ന​​റു​​ക്കെ​​ടു​​പ്പ് പ്ര​​കാ​​രം ക്വാ​​ർ​​ട്ട​​റി​​ലെ നാ​​ലാം മ​​ത്സ​​ര​​മാ​​യ ബാ​​ഴ്സ-​​മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ് പോ​​രാ​​ട്ട​​ത്തി​​ന്‍റെ ആ​​ദ്യ പാ​​ദം ബാ​​ഴ്സ​​യു​​ടെ ത​​ട്ട​​ക​​ത്തി​​ലാ​​യി​​രു​​ന്നു ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന​​ത്. അ​​ങ്ങ​​നെ വ​​രു​​ന്പോ​​ൾ ര​​ണ്ടാം പാ​​ദ​​ത്തി​​ൽ സി​​റ്റി​​യു​​ടെ​​യും യു​​ണൈ​​റ്റ​​ഡി​​ന്‍റെ​​യും ഹോം ​​മ​​ത്സ​​രം മാ​​ഞ്ച​​സ്റ്റ​​റി​​ൽ അ​​ടു​​ത്ത​​ടു​​ത്ത് വ​​രും. അ​​തൊ​​ഴി​​വാ​​ക്കാ​​ൻ യു​​ണൈ​​റ്റ​​ഡ്-​​ബാ​​ഴ്സ ആ​​ദ്യ പാ​​ദ പോ​​രാ​​ട്ടം മാ​​ഞ്ച​​സ്റ്റ​​റി​​ൽ ന​​ട​​ത്താ​​ൻ തീ​​രു​​മാ​​ന​​മാ​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.