നാ​​പോ​​ളി x ​​ആ​​ഴ്സ​​ണ​​ൽ ക്വാ​​ർ​​ട്ട​​ർ
Friday, March 15, 2019 11:26 PM IST
കീ​​വ്/​​ല​​ണ്ട​​ൻ: യു​​വേ​​ഫ യൂ​​റോ​​പ്പ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ഇം​ഗ്ലീ​ഷ് ക്ല​​ബ്ബു​​ക​​ളാ​​യ ചെ​​ൽ​​സി, ആ​​ഴ്സ​​ണ​​ൽ എ​​ന്നി​​വ ക്വാ​​ർ​​ട്ട​​റി​​ൽ. ര​​ണ്ടാം പാ​​ദ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ ചെ​​ൽ​​സി 5-0ന് ​​ഡൈ​​നാ​​മോ കീ​​വി​​നെ കീ​​ഴ​​ട​​ക്കി. ആ​​ദ്യ പാ​​ദ​​ത്തി​​ൽ ഇം​ഗ്ലീ​​ഷ് സം​​ഘം 3-0ന് ​​ജ​​യി​​ച്ചി​​രു​​ന്നു. ആ​​ദ്യ​​പാ​​ദ​​ത്തി​​ൽ 3-1ന്‍റെ തോ​​ൽ​​വി വ​​ഴ​​ങ്ങി​​യ ആ​​ഴ്സ​​ണ​​ൽ സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ​​ ന​​ട​​ന്ന ര​​ണ്ടാം പാ​​ദ​​ത്തി​​ൽ 3-0ന്‍റെ ജ​​യ​​ത്തോ​​ടെ റെ​​നെ​​സി​​നെ കീ​​ഴ​​ട​​ക്കി​​യാ​​ണ് ക്വാ​​ർ​​ട്ട​​റി​​ലെ​​ത്തി​​യ​​ത്.


ക്വാ​​ർ​​ട്ട​​റി​​ൽ ആ​​ഴ്സ​​ണ​​ലും നാ​​പോ​​ളി​​യും ത​​മ്മി​​ലാ​​ണ് മ​​ത്സ​​രം. ഇ​​ന്ന​​ലെ ന​​ട​​ന്ന ഡ്രോ​​യി​​ലൂ​​ടെ​​യാ​​ണ് ക്വാ​​ർ​​ട്ട​​ർ ലൈ​​ന​​പ്പ് വ്യ​​ക്ത​​മാ​​യ​​ത്. ചെ​​ൽ​​സി​​യു​​ടെ എ​​തി​​രാ​​ളി സ്ലാ​​വി​​യ പ്രാ​​ഹ് ആ​​ണ്. സ്പാ​​നി​​ഷ് ക്ല​​ബ്ബു​​ക​​ളാ​​യ വി​​യ്യാ​​റ​​യ​​ലും വ​​ല​​ൻ​​സി​​യ​​യും ത​​മ്മി​​ലാ​​ണ് മ​​റ്റൊ​​രു ക്വാ​​ർ​​ട്ട​​ർ പോ​​രാ​​ട്ടം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.