രക്ഷപ്പെടൽ തലനാരിഴയ്ക്ക്
രക്ഷപ്പെടൽ തലനാരിഴയ്ക്ക്
Friday, March 15, 2019 11:26 PM IST
ക്രൈ​സ്റ്റ്ച​ര്‍ച്ച്: ന്യൂ​സി​ല​ന്‍ഡി​ലെ ക്രൈ​സ്റ്റ് ച​ര്‍ച്ചി​ല്‍ അ​ല്‍ നൂ​ര്‍ മ​സ്ജി​ദി​ലു​ണ്ടാ​യ വെ​ടി​വയ്പ്പി​ല്‍ ബം​ഗ്ലാ​ദേ​ശ് താ​ര​ങ്ങ​ള്‍ ത​ല​നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. പ്രാ​ര്‍ഥ​ന​യ്ക്കാ​യി പ​ള്ളി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നൊ​രു​ങ്ങു​ക​യാ​യി​രു​ന്നു താ​ര​ങ്ങ​ള്‍. ആ ​സ​മ​യ​ത്താ​ണ് വെ​ടി​വയ്​പ്പു​ണ്ടാ​യ​ത്. തു​ട​ര്‍ന്ന് അ​വി​ടെനി​ന്ന് ഹാ​ഗ്‌​ലി പാ​ര്‍ക്കി​ലൂ​ടെ പു​റ​ത്തു​ക​ട​ന്ന താ​ര​ങ്ങ​ള്‍ ടീം ​ബ​സി​ല്‍ ഹോ​ട്ട​ലി​ലേ​ക്ക് തി​രി​ച്ചു​പോ​കു​ക​യാ​യി​രു​ന്നു.

അ​ല്‍ നൂ​ര്‍ മ​സ്ജി​ദി​ന് സ​മീ​പ​മു​ള്ള ഹാ​ഗ്‌​ലി ഓ​വ​ലാ​യി​രു​ന്നു ന്യൂ​സി​ല​ന്‍ഡ്-​ബം​ഗ്ലാ​ദേ​ശ് മൂ​ന്നാം ടെ​സ്റ്റി​നു​ള്ള വേ​ദി. വെ​ടി​വ​യ്പ്പു​ണ്ടാ​യ​തി​നെ​ത്തു​ട​ര്‍ന്ന് മ​ത്സ​രം റ​ദ്ദാ​ക്കാ​ന്‍ ഇ​രു​ടീ​മും സം​യു​ക്ത​മാ​യി തീ​രു​മാ​ന​മെ​ടു​ത്തു. ആ​ദ്യ ര​ണ്ട് ടെ​സ്റ്റി​ലും വി​ജ​യി​ച്ച ന്യൂ​സി​ല​ന്‍ഡ് നേ​ര​ത്തെ ത​ന്നെ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. മൂ​ന്നാം ടെ​സ്റ്റ് റ​ദ്ദാ​ക്കി​യ​തി​ല്‍ പൂ​ര്‍ണ പി​ന്തു​ണ ന​ല്‍കു​ന്ന​താ​യി ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ക്രി​ക്ക​റ്റ് കൗ​ണ്‍സി​ല്‍ (ഐ​സി​സി) അ​റി​യി​ച്ചു.

ക്രൈ​സ്റ്റ്ച​ര്‍ച്ചി​ലു​ണ്ടാ​യ ഭീ​ക​ര​മാ​യ സം​ഭ​വ​ത്തി​ന് ഇ​ര​യാ​യ എ​ല്ലാ​വ​രു​ടെ​യും കു​ടും​ബ​ങ്ങ​ള്‍ക്കും സു​ഹൃ​ത്തു​ക്ക​ള്‍ക്കും ഞ​ങ്ങ​ളു​ടെ അ​നു​ശോ​ച​ന​ം അ​റി​യി​ക്കു​ന്നു. ര​ണ്ടു ടീ​മും സ്റ്റാ​ഫും മാ​ച്ച് ഓ​ഫീ​ഷ്യ​ല്‍സും സു​ര​ക്ഷി​ത​രാ​ണ്. മൂ​ന്നാം മ​ത്സ​രം റ​ദ്ദാ​ക്കി​യ ന​ട​പ​ടി​യി​ല്‍ ഐ​സി​സി പൂ​ര്‍ണ പി​ന്തു​ണ ന​ല്‍കു​ന്നു​.


-ഡേ​വി​ഡ് റി​ച്ചാ​ര്‍ഡ്്‌​സ​ണ്‍ (ഐ​സി​സി ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ്)

ക്രൈ​സ്റ്റ്ച​ര്‍ച്ചി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​നെ​ത്തു​ട​ര്‍ന്നു ബം​ഗ്ലാ​ദേ​ശ് ടീ​മി​ലെ എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​യി ഹോ​ട്ട​ലി​ലെ​ത്തി​യ​താ​യി ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ട്വീ​റ്റ് ചെ​യ്തു. വെ​ടി​വ​യ്പ്പു​കാ​രി​ല്‍നി​ന്ന് എ​ല്ലാം ടീ​മം​ഗ​ങ്ങ​ളും ര​ക്ഷ​പ്പെ​ട്ടു. ഞെ​ട്ടി​ക്കു​ന്ന അ​നു​ഭ​വ​മാ​യി​രു​ന്നു. നി​ങ്ങ​ളു​ടെ പ്രാ​ര്‍ഥ​ന​ക​ളി​ല്‍ ഞ​ങ്ങ​ളെ​യും ഓ​ര്‍ക്കു​ക.

- ത​മീം ഇ​ക്ബാ​ല്‍

മോ​സ്‌​കി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ല്‍നി​ന്ന് ദൈ​വം ഞ​ങ്ങ​ളെ ര​ക്ഷി​ച്ചു. ഞ​ങ്ങ​ള്‍ അ​ങ്ങേ​യ​റ്റം ഭാ​ഗ്യ​മു​ള്ള​വ​രാ​ണ്.

- മു​ഷ്ഫി​ഖ​ര്‍ റ​ഹീം

ഞെ​ട്ടി​ക്കു​ന്ന​തും ദാ​രു​ണ​വും. ക്രൈ​സ്റ്റ്ച​ര്‍ച്ചി​ലെ ഭീ​രു​ത്വം നി​റ​ഞ്ഞ പ്ര​വ​ര്‍ത്ത​ന​ത്തി​ന് ഇ​ര​ക​ളാ​യ​വ​ര്‍ക്കൊ​പ്പ​മാ​ണ് എ​ന്‍റെ ഹൃ​ദ​യം.

- വി​രാ​ട് കോ​ഹ്‌ലി

ന്യൂ​സി​ല​ന്‍ഡി​ലെ ക്രൈ​സ്റ്റ്ച​ര്‍ച്ചി​ലു​ണ്ടാ​യ വെ​ടി​വ​യ്പ് വാ​ര്‍ത്ത ഞെ​ട്ടി​ച്ചു. ഇ​ര​യാ​യ​വ​രു​ടെ കു​ടും​ബ​ത്തി​ന് ഹൃ​ദ​യ​ത്തി​ല്‍നി​ന്നു​ള്ള ദുഃ​ഖ​വും അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തു​ന്നു.
-കു​മാ​ര്‍ സം​ഗ​ക്കാ​ര
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.