പു​​തു​​ക്കി​​യ ക്ല​​ബ് ലോ​​ക​​ക​​പ്പി​​ന് ഫി​​ഫ​​യു​​ടെ അം​​ഗീ​​കാ​​രം
പു​​തു​​ക്കി​​യ ക്ല​​ബ് ലോ​​ക​​ക​​പ്പി​​ന് ഫി​​ഫ​​യു​​ടെ അം​​ഗീ​​കാ​​രം
Sunday, March 17, 2019 12:07 AM IST
സൂ​​റി​​ച്ച്: 24 ക്ല​​ബ്ബു​​ക​​ൾ ഉ​​ൾ​​പ്പെ​​ടു​​ന്ന ക്ല​​ബ് ലോ​​ക​​ക​​പ്പി​​ന്‍റെ പു​​തി​​യ ഘ​​ട​​ന​​യ്ക്ക് ഫി​​ഫ അം​​ഗീ​​കാ​​രം ന​​ൽ​​കി. പ്ര​​മു​​ഖ യൂ​​റോ​​പ്യ​​ൻ ക്ല​​ബ്ബു​​ക​​ൾ ഉ​​യ​​ർ​​ത്തു​​ന്ന ബ​​ഹി​​ഷ്ക​​ര​​ണ ഭീ​​ഷ​​ണി അ​​വ​​ഗ​​ണി​​ച്ച്, 2021 ൽ ​​ത​​ന്നെ പു​​തി​​യ രീ​​തി​​യി​​ൽ ക്ല​​ബ് ലോ​​ക​​ക​​പ്പ് സം​​ഘ​​ടി​​പ്പി​​ക്കാ​​നാ​​ണ് തീ​​രു​​മാ​​നം. വ​​ൻ​​ക​​ര​​ക​​ളി​​ലെ മു​​ൻ​​നി​​ര രാ​​ജ്യ​​ങ്ങ​​ൾ പ​​ങ്കെ​​ടു​​ക്കു​​ന്ന കോ​​ണ്‍​ഫെ​​ഡ​​റേ​​ഷ​​ൻ​​സ് ക​​പ്പ് ഒ​​ഴി​​വാ​​ക്കി അ​​തി​​നു പ​​ക​​ര​​മാ​​യി​​രി​​ക്കും ഈ ​​ടൂ​​ർ​​ണ​​മെ​​ന്‍റ് വി​​ശാ​​ല​​മാ​​ക്കു​​ന്ന​​ത്.

നാ​​ലു വ​​ർ​​ഷം കൂ​​ടു​​ന്പോ​​ൾ ജൂ​​ണ്‍ - ജൂ​​ലൈ സ​​മ​​യ​​ത്ത് ന​​ട​​ത്താ​​നാ​​ണ് പ​​ദ്ധ​​തി. നി​​ല​​വി​​ൽ കോ​​ണ്‍​ഫെ​​ഡ​​റേ​​ഷ​​ൻ​​സ് ക​​പ്പി​​നാ​​യി മാ​​റ്റി വ​​ച്ചി​​രി​​ക്കു​​ന്ന വി​​ൻ​​ഡോ​​യാ​​ണി​​ത്. ക്ല​​ബ് ലോ​​ക​​ക​​പ്പി​​ന്‍റെ വി​​ക​​സി​​ത രൂ​​പം വ​​രു​​ന്ന​​തോ​​ടെ കോ​​ണ്‍​ഫെ​​ഡ​​റേ​​ഷ​​ൻ​​സ് ക​​പ്പ് ഒ​​ഴി​​വാ​​ക്കു​​ക​​യാ​​ണ് ഫി​​ഫ. ഇ​​പ്പോ​​ൾ ത​​ന്നെ ക്ല​​ബ് ലോ​​ക​​ക​​പ്പ് നി​​ല​​വി​​ലു​​ള്ള​​താ​​ണെ​​ങ്കി​​ലും ഹൈ ​​പ്രൊ​​ഫൈ​​ൽ ഇ​​വ​​ന്‍റാ​​യ​​ല്ല അ​​തു ന​​ട​​ത്തി​​വ​​രു​​ന്ന​​ത്. ഡി​​സം​​ബ​​റി​​ലാ​​ണ് അ​​ടു​​ത്ത ടൂ​​ർ​​ണ​​മെ​​ന്‍റ്. 12 മു​​ത​​ൽ 22 വ​​രെ​​യാ​​ണ് മ​​ത്സ​​ര​​ങ്ങ​​ൾ.


യൂ​​റോ​​പ്പി​​ൽ നി​​ന്നു മാ​​ത്രം 12 ടീ​​മു​​ക​​ളെ ഉ​​ൾ​​പ്പെ​​ടു​​ത്തി 24 ടീ​​മു​​ക​​ൾ അ​​ട​​ങ്ങു​​ന്ന ക്ല​​ബ് ലോ​​ക​​ക​​പ്പാ​​ണ് ഫി​​ഫ വി​​ഭാ​​വ​​നം ചെ​​യ്യു​​ന്ന​​ത്. നി​​ല​​വി​​ൽ വ​​ർ​​ഷം​​തോ​​റും ന​​ട​​ത്തി​​വ​​രു​​ന്ന ക്ല​​ബ് ലോ​​ക​​ക​​പ്പി​​ൽ ആ​​റു കോ​​ണ്‍ ഫെ​​ഡ​​റേ​​ഷ​​നു​​ക​​ളി​​ൽ നി​​ന്നാ​​യി ഏ​​ഴു ടീ​​മു​​ക​​ൾ മാ​​ത്ര​​മാ​​ണ് പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത്.

ജോ​​സ് കു​​ന്പി​​ളു​​വേ​​ലി​​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.