മെ​​സി ലാ ലിഗയിൽ @ 33
മെ​​സി ലാ ലിഗയിൽ @ 33
Tuesday, March 19, 2019 12:26 AM IST
ബാ​​ഴ്സ​​ലോ​​ണ: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്ബോ​​ളി​​ൽ ല​​യ​​ണ​​ൽ മെ​​സി​​യു​​ടെ ഹാ​​ട്രി​​ക്കി​​ലൂ​​ടെ ബാ​​ഴ്സ​​ലോ​​ണ​​യ്ക്ക് എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ മി​​ന്നും ജ​​യം. റ​​യ​​ൽ ബെ​​റ്റി​​സി​​നെ അ​​വ​​രു​​ടെ ത​​ട്ട​​ക​​ത്തി​​ൽ​​വ​​ച്ച് 1-4നാ​​ണ് ബാ​​ഴ്സ കീ​​ഴ​​ട​​ക്കി​​യ​​ത്. 18, 45+2, 85 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു മെ​​സി​​യു​​ടെ ഗോ​​ളു​​ക​​ൾ. ലൂ​​യി​​സ് സു​​വാ​​ര​​സ് (63-ാം മി​​നി​​റ്റ്) ബാ​​ഴ്സ​​യു​​ടെ പ​​ട്ടി​​ക പൂ​​ർ​​ത്തി​​യാ​​ക്കി.

ക​​രി​​യ​​റി​​ൽ മെ​​സി​​യു​​ടെ 51-ാം ഹാ​​ട്രി​​ക്കാ​​ണി​​ത്. ലാ ​​ലി​​ഗ​​യി​​ൽ 33-ാമ​​ത്തേ​​തും. ബാ​​ഴ്സ​​ലോ​​ണ​​യ്ക്കാ​​യി വി​​വി​​ധ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​യി 45-ാം ത​​വ​​ണ​​യാ​​ണ് മെ​​സി ഹാ​​ട്രി​​ക് സ്വ​​ന്ത​​മാ​​ക്കു​​ന്ന​​ത്. ലാ ​​ലി​​ഗ​​യി​​ൽ ഏ​​റ്റ​​വും അ​​ധി​​കം ത​​വ​​ണ ഹാ​​ട്രി​​ക് നേ​​ടി​​യ താ​​ര​​മെ​​ന്ന റി​​ക്കാ​​ർ​​ഡ് സ്വ​​ന്ത​​മാ​​ക്കാ​​ൻ മെ​​സി​​ക്ക് ഒ​​രു ഹാ​​ട്രി​​ക്ക് കൂ​​ടി മ​​തി. 34 ഹാ​​ട്രി​​ക് നേ​​ടി​​യ റ​​യ​​ൽ മാ​​ഡ്രി​​ഡി​​ന്‍റെ മു​​ൻ താ​​രം ക്രി​​സ്റ്റ്യാ​​നൊ റൊ​​ണാ​​ൾ​​ഡോ​​യു​​ടെ പേ​​രി​​ലാ​​ണ് ലാ ​​ലി​​ഗ റി​​ക്കാ​​ർ​​ഡ്. സീ​​സ​​ണി​​ൽ മെ​​സി​​യു​​ടെ പേ​​രി​​ൽ 29 ഗോ​​ൾ ആ​​യി. യൂ​​റോ​​പ്പി​​ലെ പ്ര​​ധാ​​ന അ​​ഞ്ച് ലീ​​ഗു​​ക​​ളി​​ൽ ഏ​​റ്റ​​വും അ​​ധി​​കം ഗോ​​ൾ നേ​​ടി​​യ താ​​ര​​മാ​​ണ് മെ​​സി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.