ഷാ​​ഖി​​രി​​ക്ക് പ​​രി​​ക്ക്; സ്വി​​സ് ടീം ​​പ്ര​​തി​​സ​​ന്ധി​​യി​​ൽ
Wednesday, March 20, 2019 12:19 AM IST
2020 യൂ​​റോ ക​​പ്പ് ഫു​​ട്ബോ​​ൾ യോ​​ഗ്യ​​താ മ​​ത്സ​​ര​​ങ്ങ​​ൾ​​ക്ക് താ​​റെ​​ടു​​ക്കു​​ന്ന സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​നു തി​​രി​​ച്ച​​ടി​​യാ​​യി മ​​ധ്യ​​നി​​ര​​ത്താ​​രം ഷെ​​ർ​​ദാ​​ൻ ഷാ​​ഖി​​രി​​ക്ക് പ​​രി​​ക്ക്. പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് യോ​​ഗ്യ​​താ മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കു​​ള്ള ടീ​​മി​​ൽ​​നി​​ന്ന് ഷാ​​ഖി​​രി പി​ന്മാ​​റി. ശ​​നി​​യാ​​ഴ്ച ജോ​​ർ​​ജി​​യ​​യെ​​യും 26ന് ​​ഡെ​ന്മാ​​ർ​​ക്കി​​നെ​​യു​​മാ​​ണ് യോ​​ഗ്യ​​താ റൗ​​ണ്ടി​​ൽ സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​നു നേ​​രി​​ടേ​​ണ്ട​​ത്. നി​​ർ​​ണാ​​യ​​ക​​മാ​​യ ഈ ​​മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഷാ​​ഖി​​രി​​യു​​ടെ അ​​ഭാ​​വം സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​നെ പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ക്കും.

പ​​രി​​ക്ക് പ്ര​​ശ​​ന​​മു​​ള്ള​​ത​​ല്ലെ​​ന്നും താ​​ര​​ത്തി​​ന്‍റെ ക്ല​​ബ്ബാ​​യ ലി​​വ​​ർ​​പൂ​​ൾ എ​​ഫ്സി ഇ​​ട​​പെ​​ട്ട​​തോ​​ടെ​​യാ​​ണ് പിന്മാറി​​യ​​തെ​​ന്നും റി​​പ്പോ​​ർ​​ട്ടു​​ണ്ട്. ഇംഗ്ലീഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് കി​​രീ​​ട​​ത്തി​​നാ​​യി മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യു​​മാ​​യി ഇ​​ഞ്ചോ​​ടി​​ഞ്ച് പോ​​രാ​​ട്ടം ന​​ട​​ക്കു​​ന്ന പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഷാ​​ഖി​​രി​​യെ കൂ​​ടു​​ത​​ൽ പ​​രി​​ക്കി​​ലേ​​ക്ക് ന​​യി​​ക്കാ​​തി​​രി​​ക്കു​​ക​​യാ​​ണ് ലി​​വ​​ർ​​പൂ​​ൾ കോ​​ച്ച് യു​​ർ​​ഗ​​ൻ ക്ലോ​​പി​​ന്‍റെ ല​​ക്ഷ്യം. റ​​ഷ്യ​​ൻ ലോ​​ക​​ക​​പ്പി​​ൽ സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡ് പ്രീ​​ക്വാ​​ർ​​ട്ട​​ർ ക​​ട​​ന്നി​​രു​​ന്നു. ഫി​​ഫ ലോ​​ക റാ​​ങ്കിം​​ഗി​​ൽ എ​​ട്ടാം സ്ഥാ​​ന​​ത്താ​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.