രാ​​ഹു​​ൽ ബ്ലാ​​സ്റ്റേ​​ഴ്സി​​ലേ​​ക്ക് ‍
Wednesday, March 20, 2019 12:19 AM IST
മും​​ബൈ: കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സി​​ലേ​​ക്ക് മ​​ല​​യാ​​ളി സൂ​​പ്പ​​ർ​​താ​​രം കെ.​​പി. രാ​​ഹു​​ൽ എ​​ത്തു​​ന്ന​​താ​​യി സൂ​​ച​​ന. ഐ ​​ലീ​​ഗി​​ൽ ഇ​​ന്ത്യ​​ൻ ആ​​രോ​​സി​​നു​​വേ​​ണ്ടി ത​​ക​​ർ​​ത്തു ക​​ളി​​ച്ച രാ​​ഹു​​ലു​​മാ​​യി ബ്ലാ​​സ്റ്റേ​​ഴ്സ് ക​​രാ​​റി​​ലാ​​യ​​താ​​യി റി​​പ്പോ​​ർ​​ട്ട്. ബ്ലാ​​സ്റ്റേ​​ഴ്സോ, രാ​​ഹു​​ലോ ഇ​​ക്കാ​​ര്യം സ്ഥി​​രീ​​ക​​രി​​ച്ചി​​ട്ടി​​ല്ല.

ഇ​​ന്ത്യ​​യി​​ൽ ന​​ട​​ന്ന അ​​ണ്ട​​ർ 17 ലോ​​ക​​ക​​പ്പി​​ലൂ​​ടെ​​യാ​​ണ് തൃ​​ശൂ​​ർ സ്വ​​ദേ​​ശി​​യാ​​യ രാ​​ഹു​​ൽ ആ​​രാ​​ധ​​ക​​രു​​ടെ മ​​ന​​സി​​ൽ ഇ​​ടം​​പി​​ടി​​ച്ച​​ത്. മ​​ധ്യ​​നി​​ര​​യി​​ൽ അ​​ധ്വാ​​നി​​ച്ച് ക​​ളി​​ക്കു​​ന്ന രാ​​ഹു​​ലി​​നെ സ്വ​​ന്ത​​മാ​​ക്കാ​​ൻ ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ൽ വി​​വി​​ധ ഐ​​എ​​സ്എ​​ൽ ടീ​​മു​​ക​​ൾ ശ്ര​​മി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ, ഇ​ന്ത്യ​ൻ ആ​​രോ​​സി​​ന്‍റെ ജ​​ഴ്സി​​യി​​ൽ രാ​​ഹു​​ൽ തു​​ട​​രു​​ക​​യാ​​യി​​രു​​ന്നു. ഇ​​ന്ത്യ​​ൻ ടീ​​മി​​നൊ​​പ്പം അ​​ണ്ട​​ർ 17 ലോ​​ക​​ക​​പ്പി​​ൽ ക​​ളി​​ച്ച ധീ​​ര​​ജ് സിം​​ഗാ​​ണ് ഇ​​പ്പോ​​ൾ ബ്ലാ​​സ്റ്റേ​​ഴ്സി​​ന്‍റെ മു​​ഖ്യ ഗോ​​ൾ​​കീ​​പ്പ​​ർ. ധീ​​ര​​ജി​​ന്‍റെ സാ​​ന്നി​​ധ്യ​​വും രാ​​ഹു​​ലി​​നെ ബ്ലാ​​സ്റ്റേ​​ഴ്സി​​ലേ​​ക്ക് അ​​ടു​​പ്പി​​ക്കു​​ന്ന​​താ​​യാ​​ണു വി​​വ​​രം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.