റൊ​​ണാ​​ൾ​​ഡോ പോ​​ർ​​ച്ചു​​ഗ​​ൽ ക്യാ​​ന്പി​​ൽ
റൊ​​ണാ​​ൾ​​ഡോ പോ​​ർ​​ച്ചു​​ഗ​​ൽ ക്യാ​​ന്പി​​ൽ
Wednesday, March 20, 2019 12:19 AM IST
പോ​​ർ​​ട്ടോ: സൂ​​പ്പ​​ർ താ​​രം ക്രി​​സ്റ്റ്യാ​​നൊ റൊ​​ണാ​​ൾ​​ഡോ 2020 യൂ​​റോ ക​​പ്പ് ഫു​​ട്ബോ​​ൾ യോ​​ഗ്യ​​താ റൗ​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കു​​ള്ള പോ​​ർ​​ച്ചു​​ഗീ​​സ് പ​​രി​​ശീ​​ല​​ന ക്യാ​​ന്പി​​ൽ ഇ​​ന്ന​​ലെ ചേ​​ർ​​ന്നു. 2018 റ​​ഷ്യ​​ൻ ലോ​​ക​​ക​​പ്പി​​നു​​ശേ​​ഷം ആ​​ദ്യ​​മാ​​യാ​​ണ് റൊ​​ണാ​​ൾ​​ഡോ പോ​​ർ​​ച്ചു​​ഗ​​ൽ ദേ​​ശീ​​യ ടീ​​മി​​ൽ ക​​ളി​​ക്കാ​​നൊ​​രു​​ങ്ങു​​ന്ന​​ത്.


ഒ​​ന്പ​​ത് മാ​​സ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്ക് ശേ​​ഷ​​മാ​​ണ് മു​​പ്പ​​ത്തി​​നാ​​ലു​​കാ​​ര​​നാ​​യ റൊ​​ണാ​​ൾ​​ഡോ​​യെ പ​​രി​​ശീ​​ല​​ക​​ൻ ഫെ​​ർ​​ണാ​​ണ്ടോ സാ​​ന്‍റോ​സ് തി​​രി​​ച്ചു​​വി​​ളി​​ക്കു​​ന്ന​​ത്. യു​​ക്രെ​​യ്ൻ, സെ​​ർ​​ബി​​യ എ​​ന്നി​​വ​​യ്ക്കെ​​തി​​രാ​​യ ഹോം​​ഗ്രൗ​​ണ്ട് പോ​​രാ​​ട്ട​​ത്തി​​നു​​ള്ള ടീ​​മി​​ലാ​​ണ് റൊ​​ണാ​​ൾ​​ഡോ ഉ​​ൾ​​പ്പെ​​ട്ടി​​ട്ടു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.