നാ​​ലാം ന​​ന്പ​​ർ ഉ​​റ​​പ്പി​​ക്കു​​ക ഐ​​പി​​എ​​ൽ പ്ര​​ക​​ട​​നം: ഗാം​​ഗു​​ലി
നാ​​ലാം ന​​ന്പ​​ർ ഉ​​റ​​പ്പി​​ക്കു​​ക ഐ​​പി​​എ​​ൽ പ്ര​​ക​​ട​​നം: ഗാം​​ഗു​​ലി
Wednesday, March 20, 2019 12:19 AM IST
മും​​ബൈ: ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​ലെ നാ​​ലാം ന​​ന്പ​​ർ ബാ​​റ്റ്സ്മാ​​നെ ഐ​​പി​​എ​​ലി​​ലെ പ്ര​​ക​​ട​​ന​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​യി​​രി​​ക്കും നി​​ശ്ചി​​യി​​ക്കു​​ക​​യെ​​ന്ന് സൗ​​ര​​വ് ഗാം​​ഗു​​ലി. ലോ​​ക​​ക​​പ്പി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​നെ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​തി​​ൽ ഐ​​പി​​എ​​ലി​​ലെ പ്ര​​ക​​ട​​നം ക​​ണ​​ക്കി​​ലെ​​ടു​​ക്കി​​ല്ലെ​​ന്ന ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌ലി​​യു​​ടെ വാ​​ക്കു​​ക​​ളെ ത​​ള്ളു​​ന്ന​​താ​​ണ് ബി​​സി​​സി​​ഐ അം​​ഗം കൂ​​ടി​​യാ​​യ ഗാം​​ഗു​​ലി​​യു​​ടെ വാ​​ക്കു​​ക​​ൾ.

ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യി​​ൽ ഇ​​ന്ത്യ​​യു​​ടെ നാ​​ലാം ന​​ന്പ​​ർ ബാ​​റ്റ്സ്മാ​​നാ​​യി ഒ​​രു വി​​ശ്വ​​സ്ത താ​​ര​​ത്തെ ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ല. നാ​​ലാം ന​​ന്പ​​ർ സ്ഥാ​​ന​​ത്ത് അ​​ജി​​ങ്ക്യ ര​​ഹാ​​നെ, അ​​ന്പാ​​ട്ടി റാ​​യു​​ഡു, ശ്രേ​​യ​​സ് അ​​യ്യ​​ർ, കെ.​​എ​​ൽ. രാ​​ഹു​​ൽ, വി​​ജ​​യ് ശ​​ങ്ക​​ർ, ഋ​​ഷ​​ഭ് പ​​ന്ത് എ​​ന്നീ താ​​ര​​ങ്ങ​​ളെ പ​​ല​​പ്പോ​​ഴാ​​യി ഇ​​ന്ത്യ പ​​രീ​​ക്ഷി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ സ്ഥി​​ര​​ത​​യു​​ള​​ള പ്ര​​ക​​ട​​നം ആ​​രി​​ൽ നി​​ന്നും ഉ​​ണ്ടാ​​യി​​ല്ല. ഓ​​സീ​​സി​​നെ​​തി​​രാ​​യ പ​​ര​​ന്പ​​ര​​യി​​ലെ നാ​​ലാം ഏ​​ക​​ദി​​ന​​ത്തി​​ൽ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌ലി ​​ത​​ന്നെ നാ​​ലാം ന​​ന്പ​​റി​​ൽ ബാ​​റ്റു ചെ​​യ്യു​​ക​​യും ചെ​​യ്തു.


ഡ​​ൽ​​ഹി ക്യാ​​പി​​റ്റ​​ൽ​​സി​​ന്‍റെ ഉ​​പ​​ദേ​​ശ​​ക​​നാ​​ണ് ഗാം​​ഗു​​ലി. ഡ​ൽ​ഹി താ​ര​മാ​യ ഋ​ഷ​ഭ് പ​ന്ത് ഇ​ന്ത്യ​ൻ ലോ​ക​ക​പ്പ് ടീ​മി​ൽ ഇ​ടം​പി​ടി​ക്കു​മെ​ന്നും നാ​ലാം ന​ന്പ​റി​ൽ ശോ​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഭാ​വി​യു​ടെ ക​ളി​ക്കാ​ര​നാ​ണെ​ന്നും ഗാം​ഗു​ലി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.