ബാ​ഡ്മി​ന്‍റ​ണ്‍: ഇ​ന്ത്യ​ക്കു തോ​ല്‍വി
Thursday, March 21, 2019 12:27 AM IST
ഹോ​ങ്കോം​ഗ്: ഏ​ഷ്യ മി​ക്‌​സ​ഡ് ടീം ​ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഇ​ന്ത്യ​ക്ക് തോ​ല്‍വി. ഗ്രൂ​പ്പ് ബി​യി​ല്‍ ഇ​ന്ത്യ​യെ 2-3ന് ​സിം​ഗ​പ്പു​ര്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി. മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ തു​ട​ക്കം മോ​ശ​മാ​യി​രു​ന്നു. മി​ക്‌​സ​ഡ് ഡ​ബി​ള്‍സി​ല്‍ എം.​ആ​ര്‍. അ​ര്‍ജു​ന്‍-​ഋ​തു​പ​ര്‍ണ പാ​ണ്ഡ സ​ഖ്യം 16-21, 13-21ന് ​സിം​ഗ​പ്പു​രി​ന്‍റെ ഡാ​നി ബാ​വ ക്രി​സ്‌​നാ​ന്ത- ടാ​ന്‍ വീ ​ഹാ​ന്‍ സ​ഖ്യ​ത്തോ​ടു തോ​റ്റു. സിം​ഗി​ള്‍സി​ല്‍ എ​ച്ച്.​എ​സ്. പ്ര​ണോ​യി​യു​ടെ ഇ​ന്ത്യ​യെ മ​ത്സ​ര​ത്തി​ല്‍ തി​രി​ച്ചു​കൊ​ണ്ടു​വ​ന്നു.

പ്ര​ണോ​യ് 21-8, 12-21, 21-17ന് ​കീ​ന്‍ യീ ​ലോ​യെ തോ​ല്‍പ്പി​ച്ചു. പു​രു​ഷ ഡ​ബി​ള്‍സി​ല്‍ അ​ര്‍ജു​ന്‍-​ഷ​ലോ​ക് രാ​മ​ച​ന്ദ്ര​ന്‍ കൂ​ട്ടു​കെ​ട്ട് ലോ ​കീ​ന്‍ ഹീ​ന്‍-​ക്രി​സ്‌​നാ​ന്ത കൂ​ട്ടു​കെ​ട്ടി​നെ​തി​രേ നേ​ടി​യ 21-16, 21-18ന് ​ജ​യം ഇ​ന്ത്യ​ക്കു ലീ​ഡ് ന​ല്‍കി. വ​നി​ത സിം​ഗി​ള്‍സി​ല്‍ അ​ഷ്മി​ത ചാ​ലി​യ ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ല്‍ 21-17, 12-21, 16-21ന് ​യൂ ജി​യ മി​നോ​ട് തോ​റ്റു. ഇ​തോ​ട സിം​ഗ​പ്പുര്‍ ഒ​പ്പ​മെ​ത്തി. അ​വ​സാ​ന​ത്തെ വ​നി​താ ഡ​ബി​ള്‍സി​ല്‍ ആ​ര​തി സാ​റ സു​നി​ലും പാ​ണ്ഡ​യും പു​ത്രി സാ​രി ഡേ​വി ചി​ത്ര-​ലിം മിം​ഗ് ഹ്യു ​സ​ഖ്യ​ത്തോ​ട് 22-24, 21-15ന് ​തോ​റ്റു. തോ​ല്‍വി​യോ​ടെ ഗ്രൂ​പ്പി​ല്‍ ഇ​ന്ത്യ അ​വ​സാ​ന സ്ഥാ​ന​ത്താ​യി. ചൈ​നീ​സ് താ​യ്‌​പേ​യും സിം​ഗ​പു​രു​മാ​ണ് മു​ന്നി​ല്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.