ഇ​ന്ത്യ ഓ​പ്പ​ണി​ല്‍ സൈ​ന​യി​ല്ല
ഇ​ന്ത്യ ഓ​പ്പ​ണി​ല്‍ സൈ​ന​യി​ല്ല
Thursday, March 21, 2019 12:27 AM IST
ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ല്‍ സൈ​ന നെ​ഹ് വാ​ള്‍ പ​ങ്കെ​ടു​ക്കു​ന്നി​ല്ല. താ​ര​ത്തി​ന്‍റെ വ​യ​റി​നു​ള്ള പ്ര​ശ്‌​നം ഭേ​ദ​മാ​കാ​ത്ത​തി​നാ​ലാ​ണ് ടൂ​ര്‍ണ​മെ​ന്‍റി​ല്‍നി​ന്നു പി​ന്മാ​റി​യ​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് ടൂ​ര്‍ണ​മെ​ന്‍റി​നു തു​ട​ക്ക​മാ​കു​ന്ന​ത്. ഈ ​അ​സു​ഖ​വു​മാ​യാ​ണ് സൈ​ന ഓ​ള്‍ ഇം​ഗ്ല​ണ്ട് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ മ​ത്സ​രി​ച്ച​ത്. ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​തി​നെ​ത്തു​ട​ര്‍ന്ന് സ്വി​സ് ഓ​പ്പ​ണി​ല്‍നി​ന്നും താ​രം പി​ന്മാ​റി​യി​രു​ന്നു. 2015ലെ ​ഇ​ന്ത്യ ഓ​പ്പ​ണ്‍ വ​നി​താ സിം​ഗി​ള്‍സ് ചാ​മ്പ്യ​ന്‍ സൈ​ന​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.