ബാഡ്മിന്‍റൺ: ഇ​ന്ത്യ പു​റ​ത്ത്
Friday, March 22, 2019 12:40 AM IST
ഹോ​ങ്കോം​ഗ്: ഏ​ഷ്യ മി​ക്‌​സ​ഡ് ടീം ​ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍നി​ന്ന് ഇ​ന്ത്യ പു​റ​ത്ത്. ഗ്രൂ​പ്പ് ബി​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ചൈ​നീ​സ് താ​യ്‌​പേ​യോ​ട് 3-2ന് ​തോ​റ്റ​തോ​ടെ​യാ​ണ് ഇ​ന്ത്യ പു​റ​ത്താ​യ​ത്. വ​നി​ത സിം​ഗി​ള്‍സി​ല്‍ അ​ഷ്മി​ത ചാ​ലി​ഹ, പു​രു​ഷ ഡ​ബി​ള്‍സി​ല്‍ അ​രു​ണ്‍ ജോ​ര്‍ജ്-​സ​ന്‍യാം ശു​ക്ല എ​ന്നി​വ​രു​ടെ ജ​യ​ത്തോ​ടെ ഇ​ന്ത്യ 2-0ന് ​മു​ന്നി​ലെ​ത്തി​യ​താ​ണ്. എ​ന്നാ​ല്‍ അ​ടു​ത്ത പു​രു​ഷ സിം​ഗി​ള്‍സി​ലും വ​നി​ത ഡ​ബി​ള്‍സി​ലും മി​ക്‌​സ​ഡ് ഡ​ബി​ള്‍സി​ലും ചൈ​നീ​സ് താ​യ്‌​പേ​യി​ക്കാ​യി​രു​ന്നു ജ​യം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.