വൻ സംഘവുമായി ഭാ​ര​ത് ആ​ര്‍മി
Friday, March 22, 2019 12:40 AM IST
ല​ണ്ട​ന്‍: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റി​ന്‍റെ സ്വ​ന്തം ആ​രാ​ധ​ക കൂ​ട്ട​മാ​യ ഭാ​ര​ത് ആ​ര്‍മി ടീ​മി​ന് ആ​വേ​ശം പ​ക​രാ​ന്‍ യു​ണൈ​റ്റ​ഡ് കിം​ഗ്​ഡ​മി​ലെ​ത്തും. 22 രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു​ള്ള 8000ത്തി​ലേ​റെ ആ​ളു​ക​ള്‍ ലോ​ക​ക​പ്പി​ല്‍ വി​രാ​ട് കോ​ഹ് ലി​ക്കും സം​ഘ​ത്തി​നും ആ​വേ​ശം പ​ക​രാ​ന്‍ ഗാ​ല​റി​യി​ലു​ണ്ടാ​കും. ഭാ​ര​ത് ആ​ര്‍മി​യെ​ത്തു​ന്ന കാ​ര്യം ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ക്രി​ക്ക​റ്റ് കൗ​ണ്‍സി​ലാ​ണ് അ​റി​യി​ച്ച​ത്.

1999ല്‍ ​യു​കെ​യി​ല്‍ ന​ട​ന്ന ലോ​ക​ക​പ്പി​ല്‍ വെ​റും നാ​ലു ആ​രാ​ധ​ക​രു​മാ​യി തു​ട​ങ്ങി​യ ഭാ​ര​ത് ആ​ര്‍മി ഇ​പ്പോ​ള്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ആ​രാ​ധ​ക​രു​ള്ള​ിട​ത്തെ​ല്ലാം വ​ള​ര്‍ന്നു ക​ഴി​ഞ്ഞു. ഇം​ഗ്ല​ണ്ടി​ന്‍റെ ആ​രാ​ധ​ക കൂ​ട്ടു​മാ​യ ബാ​ര്‍മി ആ​ര്‍മി​ക്കൊ​പ്പം നി​ല്ക്കു​ന്ന​താ​ണ് ഭാ​ര​ത് ആ​ര്‍മി​യും. ബാ​ര്‍മി ആ​ര്‍മി ഇം​ഗ്ല​ണ്ടി​ന്‍റെ ക​ളി ന​ട​ക്കു​ന്നി​ട​ത്തെ​ല്ലം അ​വ​ര്‍ക്കു പി​ന്തു​ണ​യു​മാ​യി എ​ത്താ​റു​ണ്ട്. അ​തു​പോ​ലെ ത​ന്നെ​യാ​ണ് ഭാ​ര​ത് ആ​ര്‍മി​യും ഇ​ന്ത്യ​യു​ടെ മ​ത്സ​ര​ങ്ങ​ള്‍ ഉ​ള്ളി​ട​ത്തെ​ല്ലാം അ​വ​ര്‍ പി​ന്തു​ണ​യു​യി എ​ത്താ​റു​ണ്ട്.


ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ ഓ​രോ മ​ത്സ​രം കാ​ണാ​നും കു​റ​ഞ്ഞ​ത് 6000 ആ​രാ​ധ​ക​രെ​ങ്കി​ലു​മെ​ത്തി​ച്ചേ​രും. യു​കെ ആ​സ്ഥാ​ന​മാ​യു​ള്ള ആ​രാ​ധ​ക​രാ​ല്‍ തു​ട​ങ്ങി​യ ഭാ​ര​ത് ആ​ര്‍മി​ക്ക് ലോ​ക​ത്തെ​മ്പാ​ടും, ഓ​രോ പ്ര​ദേ​ശി​ക നേ​താ​ക്ക​ളു​മാ​യി വ​ള​ര്‍ന്നു ക​ഴി​ഞ്ഞെ​ന്ന് ഭാ​ര​ത് ആ​ര്‍മി​യു​ടെ സ്ഥാ​പ​ക​രി​ല്‍ ഒ​രാ​ളാ​യ രാ​കേ​ഷ് പ​ട്ടേ​ല്‍ പ​റ​ഞ്ഞു. പ്രാ​ദേ​ശി​​ക നേ​താ​ക്ക​ളു​ടെ പ്ര​വ​ര്‍ത്ത​ന​​ത്തോ​ടെ യു​കെ, ഇ​ന്ത്യ, യു​എ​ഇ, ഓ​സ്‌​ട്രേ​ലി​യ, ന്യൂ​സി​ല​ന്‍ഡ്, യു​എ​സ്എ എ​ന്നി​വ​ട​ങ്ങ​ളി​ല്‍ ആ​ര്‍മി​ക്ക് വ​ള​ര്‍ച്ച​യു​ണ്ടാ​യി​യെ​ന്നും പ​ട്ടേ​ല്‍ പ​റ​ഞ്ഞു. ഇ​ന്ത്യ​ന്‍ ടീ​മി​ന് പി​ന്തു​ണ​യു​മാ​യി പ​ട്ടേ​ല്‍ 30 വ​ര്‍ഷ​മാ​യി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ സ്റ്റേ​ഡി​യ​ങ്ങ​ളി​ല്‍ എ​ത്താ​റു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.