സു​ല്‍ത്താ​ന്‍ അ​സ്‌​ലാ​ന്‍ ഷാ: ​ഇ​ന്ത്യ​ ജ​പ്പാ​നെ​തി​രേ
Saturday, March 23, 2019 12:27 AM IST
ഇ​പ്പോ (മ​ലേ​ഷ്യ): 28-ാമ​ത് സു​ല്‍ത്താ​ന്‍ അ​സ് ലാ​ന്‍ ഷാ ​ക​പ്പ് ഹോ​ക്കി​ക്ക് ഇ​ന്നു തു​ട​ക്കം. ക​ഴി​ഞ്ഞ വ​ര്‍ഷം മ​ങ്ങി​പ്പോ​യ ഇ​ന്ത്യ​ന്‍ പു​രു​ഷ​ന്മാ​ര്‍ ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ് ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​റ​ങ്ങു​ന്ന​ത്. ഇ​ന്ത്യ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഏ​ഷ്യ​ന്‍ ഗെ​യിം​സ് സ്വ​ര്‍ണ മെ​ഡ​ല്‍ ജേ​താ​ക്ക​ളാ​യ ജ​പ്പാ​നെ നേ​രി​ടും.

പ​രി​ശീ​ല​ക​ന്‍ ഇ​ല്ലാ​തെ​യാ​ണ് ഇ​ന്ത്യ മ​ലേ​ഷ്യ​യി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. യു​വ​ത്വ​വും പ​രി​ച​യ​സ​മ്പ​ത്തും ഒ​രു​മി​ച്ച ടീ​മാ​ണ് ഇ​ത്ത​വ​ണ​ത്തേ​ത്. 1985, 1991, 1995, 2009 വ​ര്‍ഷ​ങ്ങ​ളി​ലും ഇ​ന്ത്യ​യാ​യി​രു​ന്നു ചാ​മ്പ്യ​ന്മാ​ര്‍. 2010ല്‍ ​ദ​ക്ഷി​ണാ കൊ​റി​യ​യു​മാ​യി കി​രീ​ടം പ​ങ്കി​ടു​ക​യാ​യി​രു​ന്നു. 2016ല്‍ ​ഫൈ​ന​ലി​ലെ​ത്തി​യെ​ങ്കി​ലും ഓ​സ്‌​ട്രേ​ലി​യ​യോ​ട് തോ​റ്റു. ക​ഴി​ഞ്ഞ വ​ര്‍ഷം അ​ഞ്ചാം സ്ഥാ​ന​ത്തെ​ത്താ​നേ സാ​ധി​ച്ചു​ള്ളൂ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.