മൊ​ണ്ടി കാ​ര്‍ലോ​യി​ല്‍ തി​രി​ച്ചു​വ​രാ​നാ​യി ന​ദാ​ല്‍
Saturday, March 23, 2019 12:28 AM IST
പാ​രീ​സ്: കാ​ല്‍മു​ട്ടി​ലെ പ​രി​ക്കി​നു​ശേ​ഷം റ​ഫേ​ല്‍ ന​ദാ​ല്‍ മൊ​ണ്ടി കാ​ര്‍ലോ മാ​സ്റ്റേ​ഴ്‌​സ് ടെ​ന്നീ​സി​ല്‍ തി​രി​ച്ചെ​ത്തു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്നു. ക​ളി​ക്കാ​രു​ടെ ഔ​ദ്യോ​ഗി​ക പ​ട്ടി​ക​യി​ല്‍ ന​ദാ​ലി​നെ​യും ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഫ്ര​ഞ്ച് ഓ​പ്പ​ണു മു​മ്പു​ള്ള ക്ലേ ​കോ​ര്‍ട്ട് ടൂ​ര്‍ണ​മെ​ന്‍റാ​ണ് മൊ​ണ്ടി കാ​ര്‍ലോ​യി​ലേ​ത്. ന​ില​വി​ലെ ചാ​മ്പ്യ​നാ​യ ന​ദാ​ല്‍ പ​തി​നൊ​ന്ന് ത​വ​ണ കി​രീ​ട​ത്തി​ല്‍ മു​ത്ത​മി​ട്ടു.

2005 മു​ത​ല്‍ 2015 വ​രെ തു​ട​ര്‍ച്ച​യാ​യി 46 വി​ജ​യ​വു​മാ​യി ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ജ​യം നേ​ടി​യ താ​ര​മാ​യി. പു​രു​ഷ-​വ​നി​താ താ​ര​ങ്ങ​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ജ​യ​വും സ്പാ​നി​ഷ് താ​ര​ത്തി​നൊ​പ്പ​മാ​ണ്. 2005 മു​ത​ല്‍ 2012 വ​രെ തു​ട​ര്‍ച്ച​യാ​യി സ്പാ​നി​ഷ് താ​ര​മാ​ണ് ജേ​താ​വാ​യി​രു​ന്ന​ത്. 2013ലെ ​ഫൈ​ന​ലി​ല്‍ ന​ദാ​ല്‍ നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​നോ​ടു തോ​റ്റു. 2016 മു​ത​ല്‍ തു​ട​ര്‍ച്ച​യാ​യി മൂ​ന്നു ജ​യം നേ​ടി​യി​രി​ക്കു​ക​യാ​ണ് ന​ദാ​ലി​പ്പോ​ള്‍. ഇ​ന്ത്യ​ന്‍ വെ​യ‌്‌ല്‍സി​ല്‍ പ​രി​ക്കി​നെ​ത്തു​ട​ര്‍ന്നു ന​ദാ​ല്‍ റോ​ജ​ര്‍ ഫെ​ഡ​റ​റി​നെ​തി​രേ​യു​ള്ള സെ​മി ഫൈ​ന​ലി​ല്‍നി​ന്നു പി​ന്മാ​റി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.