അ​ഞ്ചാം ത​വ​ണ​യും ഇ​ന്ത്യ
അ​ഞ്ചാം ത​വ​ണ​യും ഇ​ന്ത്യ
Saturday, March 23, 2019 12:28 AM IST
ബി​രാ​ത്‌​ന​ഗ​ര്‍ (നേ​പ്പാ​ള്‍): സാ​ഫ് വ​നി​താ ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പ് വി​ട്ടു​കൊ​ടു​ക്കാ​തെ ഇ​ന്ത്യ. ഫൈ​ന​ലി​ല്‍ ആ​തി​ഥേ​യ​രാ​യ നേ​പ്പാ​ളി​നെ 3-1ന് ​തോ​ല്‍പ്പി​ച്ച് ഇ​ന്ത്യ തു​ട​ര്‍ച്ച​യാ​യ അ​ഞ്ചാം കി​രീ​ട​ത്തി​ല്‍ മു​ത്ത​മി​ട്ടു. 2010ല്‍ ​ആ​രം​ഭി​ച്ച ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ഇ​ന്ത്യ​യു​ടെ കൈ​യി​ല്‍നി​ന്ന് ഇ​തു​വ​രെ കി​രീ​ടം വ​ഴു​തി​യി​ട്ടി​ല്ല. ഫൈ​ന​ലി​ലേ​ത് ടൂ​ര്‍ണ​മെ​ന്‍റ് ച​രി​ത്ര​ത്തി​ല്‍ പ​രാ​ജ​യ​മ​റി​യാ​തെ​യു​ള്ള ഇ​ന്ത്യ​യു​ടെ 23-ാമ​ത്തെ മ​ത്സ​ര​മാ​യി​രു​ന്നു. ഇ​ന്ത്യ​ക്കാ​യി ദാ​ലി​മ ചി​ബെ​ര്‍, ഗ്രെ​യ്‌​സ് ഡാം​ഗ്‌​മെ​യ്, അ​ഞ്ജു ത​മാം​ഗ് എ​ന്നി​വ​രാ​ണ് ഗോ​ള്‍ നേ​ടി​യ​ത്.

കി​ക്കോ​ഫ് തു​ട​ങ്ങി​യ​പ്പോ​ള്‍ മു​ത​ല്‍ ഇ​രു​ടീമും ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ടു. വ​ല​തു പാ​ര്‍ശ്വ​ത്തി​ലൂ​ടെ​യാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ മു​ന്നേ​റ്റം കൂ​ടു​ത​ലും. ഡാം​ഗ്മെ​യ്ക്ക് അ​വ​സ​ര​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി​യെ​ടു​ക്കാ​നാ​യി. ലോം​ഗ് ഷോ​ട്ടു​ക​ളാ​ണ് നേ​പ്പാ​ള്‍ കൂ​ടു​ത​ലും പ​രീ​ക്ഷി​ച്ച​ത്. 14-ാം മി​നി​റ്റി​ല്‍ മ​ഞ്ജ​ലി കു​മാ​റി​ന്‍റെ ഒ​രു ലോം​ഗ് റേ​ഞ്ച​ര്‍ ഇ​ന്ത്യ​ന്‍ ഗോ​ള്‍കീ​പ്പ​ര്‍ അ​ദി​തി ചൗ​ഹാ​നെ പ​രീ​ക്ഷി​ക്കു​ന്ന​താ​യി​രു​ന്നു. മൂ​ന്നു മി​നി​റ്റി​നു​ശേ​ഷം ഇ​ന്ത്യ ന​ട​ത്തി​യ ന​ല്ലൊ​രു മു​ന്നേ​റ്റം ഗോ​ളി​ലാ​കു​മെ​ന്നു തോ​ന്നി. എ​ന്നാ​ല്‍ സ​ഞ്ജു​വി​ന്‍റെ ശ​ക്തി​യേ​റി​യ ഷോ​ട്ട് ഗോ​ള്‍കീ​പ്പ​ര്‍ ര​ക്ഷി​ച്ചു. മ​റു​വ​ശ​ത്ത് സ​ബി​ത്ര ഭ​ണ്ഡാ​രി ഇ​ന്ത്യ​ന്‍ പെ​ന​ല്‍റ്റി ബോ​ക്‌​സി​ല്‍ ഭീ​ഷ​ണി ഉ​യ​ര്‍ത്തി​ക്കൊ​ണ്ടി​രു​ന്നു.


സെ​മി ഫൈ​ന​ലി​ല്‍ ബം​ഗ്ലാ​ദേ​ശി​നെ​തി​രേ പോ​ലെ ത​ന്നെ ഇ​ന്ത്യ​യു​ടെ ഗോ​ള​ടി​ക്ക് ദാ​ലി​മ 26-ാം മി​നി​റ്റി​ല്‍ തു​ട​ക്ക​മി​ട്ടു. 30 വാ​ര​യി​ല്‍നി​ന്നെ​ടു​ത്ത ശ​ക്ത​മാ​യ കി​ക്ക് വ​ല​യി​ല്‍ പ​തി​ച്ചു. ഇ​ന്ത്യ അ​ടു​ത്ത ഗോ​ളും നേ​ടി​യെ​ന്നു തോ​ന്നി. എ​ന്നാ​ല്‍ ര​ത്‌​ന​ബാ​ല ദേ​വി​യു​ടെ കി​ക്ക് നേ​പ്പാ​ള്‍ ഗോ​ളി ത​ട​ഞ്ഞു. 34-ാം മി​നി​റ്റി​ല്‍ സ​ബ്രി​ത​യു​ടെ ഹെ​ഡ​ര്‍ നേ​പ്പാ​ളി​നെ ഒ​പ്പ​മെ​ത്തി​ച്ചു.

ര​ണ്ടാം പ​കു​തി​യി​ല്‍ ഇ​ന്ത്യ​ക്ക് നി​ര​വ​ധി അ​വ​സ​ര​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി​യെ​ടു​ക്കാ​നാ​യി. ഇ​ന്ത്യ ഉ​യ​ര്‍ത്തി​യ സ​മ്മ​ര്‍ദ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 63-ാം മി​നി​റ്റി​ല്‍ ലീ​ഡ് തി​രി​ച്ചു​പി​ടി​ച്ചു. സ​ഞ്ജു​വി​ന്‍റെ ത്രൂ​ബോ​ളി​ല്‍ ഗ്രേ​സ് വ​ല​കു​ലു​ക്കി. ര​ണ്ടാം പ​കു​തി​യി​ല്‍ സ​ന്ധ്യ​ക്കു പ​ക​ര​ക്കാ​രി​യാ​യി​ട്ടെ​ത്തി​യ അ​ഞ്ജു ഇ​ന്ത്യ​യു​ടെ മൂ​ന്നാം ഗോ​ള്‍ നേ​ടി. ഇ​ന്ദു​മ​തി ക​തി​രേ​ശ​ന്‍റേ​താ​യി​രു​ന്നു പാ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.