ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് പ​ര​മ്പ​ര
ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് പ​ര​മ്പ​ര
Sunday, March 24, 2019 1:26 AM IST
സെ​ഞ്ചൂ​റി​യ​ന്‍: ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രേ​യു​ള്ള ട്വ​ന്‍റി 20 പ​ര​മ്പ​ര ദ​ക്ഷി​ണാ​ഫ്രി​ക്ക നേ​ടി. മൂ​ന്നു മ​ത്സ​ര പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ 16 റ​ണ്‍സി​നു ജ​യി​ച്ചാ​ണ് ആ​തി​ഥേ​യ​ര്‍ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യ​ത്.

ടോ​സ് നേ​ടി​യ ശ്രീ​ല​ങ്ക ഫീ​ല്‍ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. റീ​സ ഹെ​ന്‍ഡ്രി​ക്‌​സ് (64), റാ​സി വാ​ന്‍ ഡെ​ര്‍ ഡു​സെ​ന്‍ (64) എ​ന്നി​വ​രു​ടെ മി​ക​വി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക 20 ഓ​വ​റി​ല്‍ മൂ​ന്നു വി​ക്ക​റ്റി​ന് 180 റ​ണ്‍സ് നേ​ടി. മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ ശ്രീ​ല​ങ്ക​യ്ക്ക് 20 ഓ​വ​റി​ല്‍ ഒ​മ്പ​ത് വി​ക്ക​റ്റി​ന് 164 റ​ണ്‍സി​ലെ​ത്താ​നെ സാ​ധി​ച്ചു​ള്ളൂ. 84 റ​ണ്‍സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന മ​ധ്യ​നി​ര​താ​രം ഇ​സ്രു ഉ​ദാ​ന​യാ​ണ് ല​ങ്ക​യു​ടെ ടോ​പ് സ്‌​കോ​റ​ര്‍. 48 പ​ന്ത് നേ​രി​ട്ട ഉ​ദാ​ന എ​ട്ട് ഫോ​റും ആ​റു സി​ക്‌​സും നേ​ടി. മ​റ്റു​ള്ള​വ​ര്‍ക്ക് ഇ​തി​നൊ​പ്പം പ്ര​ക​ട​നം ന​ട​ത്താ​ന്‍ ക​ഴി​യാ​തി​രു​ന്ന​താ​ണ് ല​ങ്ക​യെ തോ​ല്‍പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.