യൂറോ യോഗ്യത: ഫ്രാ​ന്‍സി​നും ഇം​ഗ്ല​ണ്ടി​നും വ​ന്‍ ജ​യം
യൂറോ യോഗ്യത: ഫ്രാ​ന്‍സി​നും ഇം​ഗ്ല​ണ്ടി​നും വ​ന്‍ ജ​യം
Sunday, March 24, 2019 1:26 AM IST
കി​സി​നൗ/​ല​ണ്ട​ന്‍: 2020 യൂ​റോ ക​പ്പ് ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​നു​ള്ള യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ളി​ല്‍ ലോ​ക ചാ​മ്പ്യ​ന്‍മാ​രാ​യ ഫ്രാ​ന്‍സി​നും ഇം​ഗ്ല​ണ്ടി​നും വ​ന്‍ ജ​യം. നി​ല​വി​ലെ ചാ​മ്പ്യ​ന്‍മാ​രാ​യ പോ​ര്‍ച്ചു​ഗ​ലി​ന് സ​മ​നി​ല.

അ​നാ​യാ​സം ഫ്രാ​ന്‍സ്

ലോ​ക ചാ​മ്പ്യ​ന്‍മാ​ര്‍ക്കു ചേ​രു​ന്ന പ്ര​ക​ട​ന​ത്തോ​ടെ ഫ്രാ​ന്‍സ് ഗ്രൂ​പ്പ് എ​ച്ചി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ മോ​ള്‍ഡോ​വ​യെ 4-1ന് ​ത​ക​ര്‍ത്തു. നാ​ലു ഗോ​ളും നാ​ലു​പേ​രി​ല്‍നി​ന്നാ​ണ്. ആ​ദ്യ പ​കു​തി​യി​ല്‍ത​ന്നെ ആ​ന്‍ത്വാ​ന്‍ ഗ്രീ​സ്മാ​ന്‍, റാ​ഫേ​ല്‍ വ​റാ​ന്‍, ഒ​ളി​വ​ര്‍ ഗി​രു എ​ന്നി​വ​ര്‍ ഗോ​ള്‍ നേ​ടി. ക​ളി തീ​രാ​റാ​യ​പ്പോ​ള്‍ കൈ​ലി​യ​ന്‍ എം​ബാ​പ്പെ​യും വ​ല​കു​ലു​ക്കി.

തോ​ല്‍വി​ക്കി​ടെ​യും മോ​ള്‍ഡോ​വ ആ​രാ​ധ​ക​രെ സ​ന്തോ​ഷ​ത്തി​ലാ​ക്കി 89-ാം മി​നി​റ്റി​ല്‍ വ്‌​ളാ​ഡി​മി​ര്‍ ആം​ബ്രോ​സ് ആ​ശ്വാ​സ ഗോ​ള്‍ നേ​ടി.

ഗ്രൂ​പ്പി​ലെ മ​റ്റ് മ​ത്സ​ര​ങ്ങ​ളി​ല്‍ ഐ​സ്‌​ല​ന്‍ഡും തു​ര്‍ക്കി​യും ജ​യി​ച്ചു.

സ്റ്റെ​ര്‍ലിം​ഗി​ന് ഹാ​ട്രി​ക്ക്

റ​ഹീം സ്റ്റെ​ര്‍ലിം​ഗി​ന്‍റെ ഹാ​ട്രി​ക് മി​ക​വി​ല്‍ ഗ്രൂ​പ്പ് എ​യി​ല്‍ ഇം​ഗ്ല​ണ്ട് 5-0ന് ​ചെ​ക് റി​പ്പ​ബ്ലി​ക്കി​നെ തോ​ല്‍പ്പി​ച്ചു. ഇം​ഗ്ല​ണ്ട് കു​പ്പാ​യ​ത്തി​ല്‍ സ്റ്റെ​ര്‍ലിം​ഗി​ന്‍റെ ആ​ദ്യ ഹാ​ട്രി​ക്കാ​യി​രു​ന്നു. മാ​ര്‍ക​സ് റ​ഷ്ഫ​ര്‍ഡി​ന് പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് ജോ​ര്‍ദ​ന്‍ സാ​ഞ്ചോ ആ​ദ്യ​മാ​യി ഇം​ഗ്ല​ണ്ട് ടീ​മി​ന്‍റെ ആ​ദ്യ പ​തി​നൊ​ന്നി​ല്‍ ഇ​ടം​പി​ടി​ച്ചു.


24-ാം മി​നി​റ്റി​ല്‍ സാ​ഞ്ചോ​യു​ടെ പാ​സി​ല്‍ സ്റ്റെ​ര്‍ലിം​ഗ് ആ​ദ്യ ഗോ​ള്‍ നേ​ടി. ഇ​ട​വേ​ള​യ്ക്കു പി​രി​യും മു​മ്പ് ഹാ​രി കെ​യ്ന്‍ പെ​ന​ല്‍റ്റി​യി​ലൂ​ടെ ഇം​ഗ്ല​ണ്ടി​ന്‍റെ ലീ​ഡ് ഉ​യ​ര്‍ത്തി. 62-ാം മി​നി​റ്റി​ല്‍ സ്റ്റെ​ര്‍ലിം​ഗ് മി​ക​ച്ചൊ​രു ഫി​നി​ഷിം​ഗി​ലൂ​ടെ ര​ണ്ടാം ഗോ​ള്‍ നേ​ടി. ഏ​ഴു മി​നി​റ്റ് കൂ​ടി ക​ഴി​ഞ്ഞ് താ​രം ഹാ​ട്രി​ക് തി​ക​ച്ചു. തൊ​ട്ടു​പി​ന്നാ​ലെ സ്റ്റെ​ര്‍ലിം​ഗി​നെ പി​ന്‍വ​ലി​ച്ച് ചെ​ല്‍സി​യു​ടെ ക​ല്ലം ഹ​ഡ്‌​സ​ണ്‍ ഒ​ഡോ​യി​യെ ഇ​റ​ക്കി. കൗ​മാ​ര​താ​ര​ത്തി​ന്‍റെ സീ​നി​യ​ര്‍ കു​പ്പാ​യ​ത്തി​ലെ‍ അ​ര​ങ്ങേ​റ്റ​മാ​യി​രു​ന്നു. 84-ാം മി​നി​റ്റി​ല്‍ തോ​മ​സ് ക​ലാ​സി​ന്‍റെ സെ​ല്‍ഫ് ഗോ​ള്‍ ഇം​ഗ്ല​ണ്ടി​ന് അ​ഞ്ചാം ഗോ​ള്‍ ന​ല്കി.

നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​ര്‍ക്കു സ​മ​നി​ല

ലോ​ക​ക​പ്പി​നു​ശേ​ഷം ആ​ദ്യ​മാ​യി ദേ​ശീ​യ ടീ​മി​ല്‍ തി​രി​ച്ചെ​ത്തി​യ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ​യ്ക്കു പോ​ര്‍ച്ചു​ഗ​ലി​നെ വി​ജ​യി​പ്പി​ക്കാ​നാ​യി​ല്ല. ഗ്രൂ​പ്പ് ബി​യി​ല്‍ പോ​ര്‍ച്ചു​ഗ​ല്‍, യു​ക്രെ​യ്നു​മാ​യി ഗോ​ള്‍ര​ഹി​ത സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു.

ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ പി​ന്നി​ല്‍നി​ന്ന​ശേ​ഷം ല​ക്‌​സം​ബ​ര്‍ഗ് 2-1ന് ​ലി​ത്വാ​നി​യ​യെ തോ​ല്‍പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.