സൂ​പ്പ​ര്‍ ക​പ്പ് ന​ട​ക്കും
Monday, March 25, 2019 12:08 AM IST
പനാ​ജി: സൂ​പ്പ​ര്‍ ക​പ്പ് ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ങ്ങ​ള്‍ നി​ശ്ച​യി​ച്ച സ​മ​യ​ത്ത് ത​ന്നെ ന​ട​ക്കു​മെ​ന്ന് ഓ​ള്‍ ഇ​ന്ത്യ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ (എ​ഐ​എ​ഫ്എ​ഫ്) അ​റി​യി​ച്ചു. ഭു​വ​നേ​ശ്വ​റി​ല്‍ ന​ട​ക്കു​ന്ന ഈ ​നോ​ക്കൗ​ട്ട്്് ടൂ​ര്‍ണ​മെ​ന്‍റ് ബ​ഹി​ഷ്‌​ക​രി​ക്കാ​നാ​ണ് ഇ​പ്പോ​ഴും ഐ ​ലീ​ഗ് ക്ല​ബ്ബു​ക​ളു​ടെ തീ​രു​മാ​ന​മെ​ങ്കി​ലും ടൂ​ര്‍ണ​മെ​ന്‍റി​ല്‍ മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്നും ഫെ​ഡ​റേ​ഷ​ന്‍ അ​റി​യി​ച്ചു.

മി​ന​ര്‍വ പ​ഞ്ചാ​ബ് എ​ഫ്‌​സി, ഐ​സോ​ള്‍ എ​ഫ്‌​സി, ഗോ​കു​ലം കേ​ര​ള എ​ഫ്‌​സി ക്ല​ബ്ബു​ക​ളാ​ണ് ഭു​വ​നേ​ശ്വ​റി​ല്‍ ന​ട​ന്ന യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ള്‍ ബ​ഹി​ഷ്‌​ക​രി​ച്ച​ത്. പി​ന്നീ​ട് യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ള്‍ ഒ​രി​ക്ക​ല്‍ക്കൂ​ടി ന​ട​ത്ത​ണ​മെ​ന്ന് ക്ല​ബ്ബു​ക​ള്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ഫെ​ഡ​റേ​ഷ​ന്‍ ഇ​വ​രു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​ന്‍ ത​യാ​റാ​യി​ല്ല. നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും മാ​റ്റാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ഫെ​ഡ​റേ​ഷ​ന്‍. 29നാ​ണ് സൂ​പ്പ​ര്‍ ക​പ്പി​നു തു​ട​ക്ക​മാ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.