ഇ​ന്ത്യ​ക്കു സ​മ​നി​ല
Monday, March 25, 2019 12:43 AM IST
ഇ​പ്പോ (മ​ലേ​ഷ്യ): സു​ല്‍ത്താ​ന്‍ അ​സ്‌ലാ​ന്‍ ഷാ ​ഹോ​ക്കി ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ക്കു സ​മ​നി​ല. അ​വ​സാ​ന മി​നി​റ്റു​ക​ളി​ല്‍ ഗോ​ള്‍ വ​ഴ​ങ്ങു​ന്ന സ്വ​ഭാ​വം ഒ​രി​ക്ക​ല്‍ക്കൂ​ടി കാ​ണി​ച്ചാ​ണ് ഇ​ന്ത്യ ദ​ക്ഷി​ണ കൊ​റി​യ​യോ​ട് 1-1ന് ​സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞ​ത്. ര​ണ്ടാം ജ​യ​ത്തി​ലേ​ക്കു നീ​ങ്ങി​യ ഇ​ന്ത്യ ക​ളി​തീ​രാ​ന്‍ സെ​ക്ക​ന്‍ഡു​ക​ള്‍ ഉ​ള്ള​പ്പോ​ഴാ​ണ് സ​മ​നി​ല വ​ഴ​ങ്ങി​യ​ത്. 28-ാം മി​നി​റ്റി​ല്‍ മ​ന്ദീ​പ് സിം​ഗ് ഇ​ന്ത്യ​യെ മു​ന്നി​ലെ​ത്തി​ച്ചു. പി​ന്നീ​ട് ഗോ​ള്‍ നി​ല ഉ​യ​ര്‍ത്താ​ന്‍ ഇ​ന്ത്യ​ക്കാ​യി​ല്ല. അ​വ​സാ​ന നി​മി​ഷം പ്ര​തി​രോ​ധ​ത്തി​ലെ പാ​ളി​ച്ച​യി​ല്‍ ദ​ക്ഷി​ണ കൊ​റി​യ ജോം​ഹ്യു​ന്‍ ജാം​ഗി​ലൂ​ടെ സ​മ​നി​ല പി​ടി​ച്ചു. അ​പ്പോ​ള്‍ അ​വ​സാ​ന വി​സി​ലി​ന് 22 സെ​ക്ക​ന്‍ഡു​ക​ളേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.