സെ​ക്കോയ്്ക്ക് ബോസ്നിയൻ കുപ്പായത്തിൽ 100 മ​ത്സ​രം
Monday, March 25, 2019 12:43 AM IST
ബോ​സ്‌​നി​യ ആ​ന്‍ഡ് ഹെ​ര്‍സ​ഗോ​വി​ന ഫു​ട്‌​ബോ​ള്‍ നാ​യ​ക​ന്‍ എ​ഡി​ന്‍ സെ​ക്കോ രാ​ജ്യ​ത്തി​നാ​യി നൂ​റു മ​ത്സ​രം തി​ക​ച്ച ആ​ദ്യ ക​ളി​ക്കാ​ര​നാ​യി. യൂ​റോ 2020 യോ​ഗ്യ​ത​യി​ല്‍ അ​ര്‍മേ​നി​യ​യ്‌​ക്കെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തി​ലാ​ണ് ബോ​സ്‌​നി​യ​ന്‍ താ​രം മ​ത്സ​ര​ങ്ങ​ളു​ടെ സെ​ഞ്ചു​റി തി​ക​ച്ച​ത്.

മ​ത്സ​ര​ത്തി​ല്‍ ബോ​സ്‌​നി​യ ജ​യി​ച്ചു. രാ​ജ്യ ത​ല​സ്ഥാ​നം സാ​ര​യെ​വോ​യി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ സെ​ക്കോ​യെ ബ​ഹു​മാ​നി​ക്കു​ന്ന​തി​നു​ള്ള ചെ​റി​യ ച​ട​ങ്ങ് ന​ട​ത്തി​യി​രു​ന്നു. 55 ഗോ​ളു​മാ​യി രാ​ജ്യ​ത്തി​നാ​യി ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ളും സെ​ക്കോ​യു​ടെ പേ​രി​ലാ​ണ്. 2007 ജൂ​ണ്‍ ര​ണ്ടി​നാ​ണ് താ​രം ബോ​സ്‌​നി​യ​യ്ക്കാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. 33 വ​യ​സു​ള്ള സ്‌​ട്രൈ​ക്ക​ര്‍ ഇ​പ്പോ​ള്‍ ഇ​റ്റാ​ലി​യ​ന്‍ ക്ല​ബ് റോ​മ​യു​ടെ താ​ര​മാ​ണ്. ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​ക്കൊ​പ്പം ര​ണ്ടു ത​വ​ണ ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് കി​രീ​ട​ത്തി​ലും (2011-12, 2013-14), വൂ​ള്‍ഫ്‌​സ്ബ​ര്‍ഗി​നൊ​പ്പം 2008-09ലെ ​ബു​ണ്ട​സ് ലി​ഗ​യി​ലും മു​ത്ത​മു​ട്ടു. ര​ണ്ടു ത​വ​ണ ബോ​സ്‌​നി​യ​ന്‍ സ്‌​പോ​ര്‍ട്‌​സ്മാ​ന്‍ ഓ​ഫ് ദ ​ഇ​യ​ര്‍, മൂ​ന്നു ത​വ​ണ ബോ​സ്‌​നി​യ​ന്‍ ഫു​ട്‌​ബോ​ള​ര്‍ ഓ​ഫ് ദ ​ഇ​യ​ര്‍ പു​ര​സ്‌​കാ​ര​വും നേ​ടി​യി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.