ഒ​സാ​ക പു​റ​ത്ത്; ഫെ​ഡ​റ​ര്‍ മു​ന്നോ​ട്ട്
ഒ​സാ​ക പു​റ​ത്ത്; ഫെ​ഡ​റ​ര്‍ മു​ന്നോ​ട്ട്
Monday, March 25, 2019 12:43 AM IST
മ​യാ​മി: മ​യാ​മി ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ല്‍നി​ന്ന് ലോ​ക വ​നി​താ ഒ​ന്നാം ന​മ്പ​ര്‍ ജ​പ്പാ​ന്‍റെ ന​വോ​മി ഒ​സാ​ക പു​റ​ത്ത്. മൂ​ന്നാം റൗ​ണ്ട് മ​ത്സ​ര​ത്തി​ല്‍ താ​യ്‌വാ​ന്‍റെ ഷെ ​സൂ വീ​യോ​ട് മൂ​ന്നു സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ലാ​ണ് (4-6, 7-6 (7-4), 6-3) ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​രം തോ​റ്റ​ത്. നേരത്തെ പുറത്തായതോടെ അ​ടു​ത്ത​യാ​ഴ്ച​ ഇറങ്ങുന്ന പു​തി​യ റാ​ങ്കിം​ഗി​ൽ ജാ​പ്പ​നീ​സ് താ​ര​ത്തി​ന്‍റെ ഒ​ന്നാം റാ​ങ്കി​നു ഭീ​ഷ​ണി ഉ​ണ്ട്. മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ സീ​ഡ് ചെ​യ്യ​പ്പെ​ടാ​ത്ത ബി​യാ​ങ്ക ആ​ന്‍ഡ്രീ​സ​കു 6-4, 4-6, 6-1ന് ​ലോ​ക നാ​ലാം റാ​ങ്ക് എ​യ്ഞ്ച​ലി​ക് കെ​ര്‍ബ​റെ തോ​ല്‍പ്പി​ച്ചു.

ഇ​ന്ത്യ​ന്‍ വെ​ല്‍സി​ലും ബി​യാ​ങ്ക​യാ​ണ് വ​നി​ത സിം​ഗി​ള്‍സ് കി​രീ​ടം നേ​ടി​യ​ത്. ക​രോ​ളി​ന്‍ വോ​സ്‌​നി​യാ​സ്‌​കി നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്ക് (6-4, 76 (7-4)ന് ​മോ​ണി​ക്ക നി​ക്കോ​ളെ​സ്‌​കു​വി​നെ തോ​ല്‍പ്പി​ച്ചു. കി​കി ബെ​ര്‍ട്ട​ന്‍സ് 3-6, 6-0, 6-1ന് ​വി​കോ​റി​യ കു​സ്‌​മോ​വ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. മു​ന്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ സെ​റീ​ന വി​ല്യം​സ് പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് പി​ന്മാ​റി. ഇ​ട​തു മു​ട്ടി​നേ​റ്റ പ​രി​ക്കാ​ണ് താ​ര​ത്തി​ന്‍റെ പി​ന്മാ​റ്റ​ത്തി​നി​ട​യാ​ക്കി​യ​ത്. എ​ന്നാ​ല്‍ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ജ​യി​ച്ച​പ്പോ​ള്‍ പ​രി​ക്കി​ന്‍റെ സൂ​ച​ന​ക​ളൊ​ന്നും ന​ല്‍കാ​തി​രു​ന്ന സെ​റീ​ന​യു​ടെ പി​ന്മാ​റ്റം ഞെ​ട്ടി​ക്കു​ന്ന​താ​യി​രു​ന്നു.


പു​രു​ഷ സിം​ഗി​ള്‍സി​ല്‍ മു​ന്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ പു​റ​ത്താ​ക​ലി​ന്‍റെ വ​ക്കി​ല്‍നി​ന്ന് ക​ഷ്ടി​ച്ചു ജ​യി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. മൂ​ന്നു സെ​റ്റ് നീ​ണ്ട മ​ത്സ​ര​ത്തി​ല്‍ ഫെ​ഡ​റ​ര്‍ മോ​ള്‍ഡോ​വ​യു​ടെ റാ​ഡു അ​ല്‍ബ​ട്ടി​നെ 4-6, 7-5, 6-3ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി. ലോ​ക ര​ണ്ടാം ന​മ്പ​ര്‍ അ​ല​ക്‌​സാ​ണ്ട​ര്‍ സ്വ​രേ​വ് വൈ​ല്‍ഡ് കാ​ര്‍ഡ് എ​ന്‍ട്രി​യി​ലൂ​ടെ ടൂ​ര്‍ണ​മെ​ന്‍റി​ലെ​ത്തി​യ ഡേ​വി​ഡ് ഫെ​റ​റോ​ട് 2-6, 7-5, 6-3ന് ​തോ​റ്റു. ടൂ​ര്‍ണ​മെ​ന്‍റി​ലെ 9-ാം സീ​ഡ് മ​രി​ന്‍ സി​ലി​ച്ചി​നെ റ​ഷ്യ​യു​ടെ ആ​ന്ദ്രെ റൂ​ബ് ലെ​വ് 6-4, 6-4ന് ​തോ​ല്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.