അടിച്ചുതകർത്ത് റസൽ
അടിച്ചുതകർത്ത് റസൽ
Monday, March 25, 2019 12:43 AM IST
കോ​ല്‍ക്ക​ത്ത: ഐ​പി​എ​ല്‍ 12-ാം സീ​സ​ണി​ലെ ഉ​ദ്ഘാ​ട​ന മ​ല്‍സ​രം സ​മ്മാ​നി​ച്ച റ​ണ്‍വ​ര​ള്‍ച്ച ഉ​യ​ര്‍ത്തി​യ എ​ല്ലാ നി​രാ​ശ​യും മ​റ​ക്കു​ന്ന​താ​യി​രു​ന്നു കോ​ല്‍ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സ്-​സ​ണ്‍റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദ് മ​ത്സ​രം.

ത​ക​ര്‍പ്പ​ന്‍ ബാ​റ്റിം​ഗു​മാ​യി വി​ന്‍ഡീ​സ് താ​രം ആ​ന്ദ്രെ റ​സ​ല്‍ നി​റ​ഞ്ഞാ​ടി​യ മ​ത്സ​ര​ത്തി​ല്‍ നൈ​റ്റ് റൈ​ഡേ​ഴ്‌​സി​ന് സ​ണ്‍റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രെ ആ​റു വി​ക്ക​റ്റി​ന്‍റെ ത​ക​ര്‍പ്പ​ന്‍ ജ​യം. ര​ണ്ടു പ​ന്തു ബാ​ക്കി​നി​ല്‍ക്കെ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് കോ​ല്‍ക്ക​ത്ത 183 റൺസു മായി വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്നത്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ സ​ണ്‍റൈ​സേ​ഴ്‌​സ് ഡേ​വി​ഡ് വാ​ര്‍ണ​റി​ന്‍റെ അ​ര്‍ധ​സെ​ഞ്ചു​റി​ക്ക​രു​ത്തി​ല്‍ നി​ശ്ചി​ത 20 ഓ​വ​റി​ല്‍ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 181 റ​ണ്‍സ് നേടി. മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ മു​ട​ന്തി​നീ​ങ്ങി​യ കോ​ല്‍ക്ക​ത്ത​യെ അ​വ​സാ​ന ഓ​വ​റു​ക​ളി​ലെ ത​ട്ടു​ത​ക​ര്‍പ്പ​ന്‍ ബാ​റ്റിം​ഗി​ലൂ​ടെ റ​സ​ലും ശു​ഭ്മാ​ന്‍ ഗി​ല്ലും വി​ജ​യ​തീ​ര​മെ​ത്തി​ച്ചു.

അ​ര്‍ധ​സെ​ഞ്ചു​റി നേ​ടി​യ നി​തീ​ഷ് റാ​ണ​യു​ടെ പ്ര​ക​ട​ന​വും കോ​ല്‍ക്ക​ത്ത വി​ജ​യ​ത്തി​ല്‍ നി​ര്‍ണാ​യ​ക​മാ​യി. 47 പ​ന്തു നേ​രി​ട്ട റാ​ണ, എ​ട്ടു ബൗ​ണ്ട​റി​യും മൂ​ന്നു സി​ക്‌​സും സ​ഹി​തം 68 റ​ണ്‍സെ​ടു​ത്താ​ണ് പു​റ​ത്താ​യ​ത്.

19 പ​ന്തി​ല്‍ നാ​ലു ഫോ​റും അ​ത്ര​ത​ന്നെ സി​ക്‌​സും പാ​യി​ച്ച റ​സ​ല്‍ 49 റ​ണ്‍സോ​ടെ പു​റ​ത്താ​കാ​തെ നി​ന്നു. 10 പ​ന്തു​ക​ള്‍ നേ​രി​ട്ട ഗി​ല്‍ 18 റ​ണ്‍സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. 16-ാം ഓ​വ​റി​ന്‍റെ മൂ​ന്നാം പ​ന്തി​ല്‍ റാ​ണ​യെ റ​ഷി​ദ് ഖാ​ന്‍ വിക്കറ്റിനു മുന്നിൽ‍ കു​രു​ക്കു​മ്പോ​ള്‍ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 118 റ​ണ്‍സെ​ന്ന നി​ല​യി​ലാ​യി​രു​ന്നു കോ​ല്‍ക്ക​ത്ത. കോ​ല്‍ക്ക​ത്ത​യ്ക്ക് ജ​യി​ക്ക​ണ​മെ​ങ്കി​ല്‍ വ​ലി​യ പോ​രാ​ട്ടം ത​ന്നെ വേ​ണ​മെ​ന്ന അ​വ​സ്ഥ. ആ​റു വി​ക്ക​റ്റും 27 പ​ന്തും ബാ​ക്കി​നി​ല്‍ക്കെ വി​ജ​യ​ത്തി​ലേ​ക്കു വേ​ണ്ടി​യി​രു​ന്ന​ത് 64 റ​ണ്‍സ്.

റ​സ​ലി​നൊ​പ്പം ഗി​ല്‍ ക​ള​ത്തി​ലി​റ​ങ്ങി. 17-ാം ഓ​വ​റി​ല്‍ ഭു​വ​നേ​ശ്വ​ര്‍ കു​മാ​റി​നെ ആ​ക്ര​മി​ക്കാ​തെ വി​ട്ട റ​സ​ല്‍ അ​ടു​ത്ത ഓ​വ​റി​ല്‍ സി​ദ്ധാ​ര്‍ഥ് കൗ​ളി​നെ തു​ട​ര്‍ച്ച​യാ​യ ര​ണ്ടു സി​ക്‌​സു​ക​ള്‍ക്കു പാ​യി​ച്ച് പോ​രാ​ടാ​ന്‍ ത​ന്നെ​യാ​ണ് തീ​രു​മാ​ന​മെ​ന്ന ന​യം​വ്യ​ക്ത​മാ​ക്കി. ആ ​ഓ​വ​റി​ല്‍ പി​റ​ന്ന​ത് 18 റ​ണ്‍സ്. ക​ഴി​ഞ്ഞ ഓ​വ​റി​ല്‍ ത​ല്ലു​കൊ​ള്ളാ​തെ ര​ക്ഷ​പ്പെ​ട്ട​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ല്‍ ഭു​വ​നേ​ശ്വ​ര്‍ പ​ന്തെ​റി​യാ​നെ​ത്തി. അ​പ്പോ​ള്‍ ജ​യി​ക്കാ​ന്‍ 12 ബോളില്‍ 34 റ​ണ്‍സ്. ആ ​ഓ​വ​റി​ല്‍ റ​സ​ല്‍ നേ​ടി​യ​ത് 19 റ​ണ്‍സ്. ജ​യി​ക്കാ​ന്‍ ആ​റു പ​ന്തി​ല്‍ 13 റ​ണ്‍സ്. സ്‌​ട്രൈ​ക്ക് നി​ല​നി​ര്‍ത്തി​യ വി​ന്‍ഡീ​സ് താ​രം അ​വ​സാ​ന ഓ​വ​റി​ല്‍ ഷ​ക്കീ​ബ് അ​ല്‍ ഹ​സ​നെ നേ​രി​ടാ​ന്‍ ത​യ​റാ​യി. ആ​ദ്യ പ​ന്തി​ല്‍ വൈ​ഡും അ​ടു​ത്ത പ​ന്തി​ല്‍ സിം​ഗി​ളും. റ​സ​ല്‍ ഒ​രു​വ​ശ​ത്ത് ആ​ക്ര​മി​ച്ചു ക​ളി​ക്കു​മ്പോ​ള്‍ അ​മി​ത ആ​വേ​ശ​ത്തി​നു മു​തി​രാ​തി​രു​ന്ന ഗി​ല്‍ അ​ടു​ത്ത മൂ​ന്നു പ​ന്തി​ല്‍ ര​ണ്ടു സി​ക്‌​സ് പാ​യി​ച്ചു കോ​ല്‍ക്ക​ത്ത​യെ വി​ജ​യി​പ്പി​ച്ചു. 25 പന്തിൽ 65 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്.

ഓ​പ്പ​ണ​ര്‍ ക്രി​സ് ലി​ന്‍ കാ​ര്യ​മാ​യ സം​ഭാ​വ​ന കൂ​ടാ​തെ (11 പ​ന്തി​ല്‍ ഏ​ഴ്) കൂ​ടാ​രം ക​യ​റു​മ്പോ​ള്‍ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ ഏ​ഴു റ​ണ്‍സ് എ​ന്ന നി​ല​യി​ലാ​യി​രു​ന്നു കോ​ല്‍ക്ക​ത്ത. ര​ണ്ടാം വി​ക്ക​റ്റി​ല്‍ അ​ര്‍ധ​സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ടു തീ​ര്‍ത്ത നി​തീ​ഷ് റാ​ണ -റോ​ബി​ന്‍ ഉ​ത്ത​പ്പ സ​ഖ്യ​മാ​ണ് കോ​ല്‍ക്ക​ത്ത ഇ​ന്നി​ങ്‌​സി​ന് അ​ടി​ത്ത​റ​യി​ട്ട​ത്. 58 പ​ന്തി​ല്‍നി​ന്ന് ഈ ​സ​ഖ്യം 80 റ​ണ്‍സാ​ണ് കോ​ല്‍ക്ക​ത്ത ഇ​ന്നിം​ഗ്‌​സി​ല്‍ കൂ​ട്ടി​ച്ചേ​ര്‍ത്ത​ത്. ഉ​ത്ത​പ്പ 27 പ​ന്തി​ല്‍ മൂ​ന്നു ബൗ​ണ്ട​റി​യും ഒ​രു സി​ക്‌​സും സ​ഹി​തം 35 റ​ണ്‍സെ​ടു​ത്തു. ക്യാ​പ്റ്റ​ന്‍ ദി​നേ​ഷ് കാ​ര്‍ത്തി​ക് ര​ണ്ടു റ​ണ്‍സെ​ടു​ത്ത് പു​റ​ത്താ​യി.


കോ​ല്‍ക്ക​ത്ത​യു​ടെ ബാ​റ്റിം​ഗി​നി​ടെ ഫ്‌​ള​ഡ്‌ലൈ​റ്റ് പ​ണി​മു​ട​ക്കി​യ​തു മൂ​ലം ഇ​രു​പ​ത് മി​നി​റ്റി​ലേ​റെ ക​ളി മു​ട​ങ്ങി. പ​തി​നാ​റാം ഓ​വ​റി​ലാ​ണ് ലൈ​റ്റു​ക​ള്‍ മ​ങ്ങി​യ​ത്.

തി​രി​ച്ചു​വ​ന്ന് വാ​ര്‍ണ​ര്‍

പ​ന്തി​ല്‍ കൃ​ത്രി​മം കാ​ണി​ച്ച​തി​ന്‍റെ പേ​രി​ല്‍ ഒ​രു വ​ര്‍ഷ​ത്തെ വി​ല​ക്കി​നു​ശേ​ഷം സ​ജീ​വ ക്രി​ക്ക​റ്റി​ല്‍ തി​രി​ച്ചെ​ത്തി​യ ഓ​സീ​സ് താ​രം വാ​ര്‍ണ​റു​ടെ ത​ക​ര്‍പ്പ​ന്‍ പ്ര​ക​ട​ന​മാ​യി​രു​ന്നു സ​ണ്‍റൈ​സേ​ഴ്‌​സ് ഇ​ന്നിം​ഗ്‌​സി​ന്‍റെ ഹൈ​ലൈ​റ്റ്. ഐ​പി​എ​ലി​ലെ 40–ാം അ​ര്‍ധ​സെ​ഞ്ചു​റി കു​റി​ച്ച വാ​ര്‍ണ​ര്‍, 53 പ​ന്തി​ല്‍ ഒ​ന്‍പ​തു ബൗ​ണ്ട​റി​യും മൂ​ന്നു സി​ക്‌​സും സ​ഹി​തം 85 റ​ണ്‍സെ​ടു​ത്താ​ണ് പു​റ​ത്താ​യ​ത്
ഐ​പി​എ​ലി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​ര്‍ധ​സെ​ഞ്ചു​റി നേ​ടു​ന്ന താ​ര​മെ​ന്ന റി​ക്കാ​ര്‍ഡും വാ​ര്‍ണ​ര്‍ സ്വ​ന്ത​മാ​ക്കി. 38 അ​ര്‍ധ​സെ​ഞ്ചു​റി​യു​മാ​യി വി​രാ​ട് കോ​ഹ്‌​ലി​യാ​ണ് ര​ണ്ടാ​മ​ത്. ഐ​പി​എ​ലി​ല്‍ ഒ​രു സ​ണ്‍റൈ​സേ​ഴ്‌​സ് താ​ര​ത്തി​ന്‍റെ ഉ​യ​ര്‍ന്ന പ​ത്താ​മ​ത്തെ സ്‌​കോ​റാ​ണ് വാ​ര്‍ണ​ര്‍ ഇ​ന്നു നേ​ടി​യ 85 റ​ണ്‍സ്. ആ​ദ്യ പ​ത്തി​ലു​ള്ള ഏ​ഴ് മി​ക​ച്ച സ്‌​കോ​റും വാ​ര്‍ണ​റി​ന്‍റെ ത​ന്നെ വ​ക​യാ​ണ്. ഉ​യ​ര്‍ന്ന ഏ​ഴു സ്‌​കോ​റു​ക​ളി​ല്‍ ആ​റും നേ​ടി​യ​തും വാ​ര്‍ണ​ര്‍ ത​ന്നെ.

ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ല്‍ ജോ​ണി ബെ​യ​ര്‍സ്‌​റ്റോ-​വാ​ര്‍ണ​ര്‍ സ​ഖ്യം 118 റ​ണ്‍സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് പ​ടു​ത്തു​യ​ര്‍ത്തി​യ​ത്. ബെ​യ​ര്‍സ്‌​റ്റോ 35 പ​ന്തി​ല്‍ മൂ​ന്നു ബൗ​ണ്ട​റി​യും ഒ​രു സി​ക്‌​സും സ​ഹി​തം 39 റ​ണ്‍സെ​ടു​ത്തു. ഇ​വ​രു​ടെ പു​റ​ത്താ​ക​ലി​നു​ശേ​ഷം അ​വ​സാ​ന ഓ​വ​റു​ക​ളി​ല്‍ റ​ണ്‍ നി​ര​ക്ക് ഉ​യ​ര്‍ത്താ​ന്‍ സ​ണ്‍റൈ​സേ​ഴ്‌​സി​നാ​യി​ല്ല. അ​വ​സാ​ന അ​ഞ്ച് ഓ​വ​റി​ല്‍ ഒ​ന്‍പ​തു വി​ക്ക​റ്റ് ക​യ്യി​ലി​രി​ക്കെ 47 റ​ണ്‍സ് മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്.

വി​ജ​യ് ശ​ങ്ക​റി​ന്‍റെ (24 പ​ന്തി​ല്‍ പു​റ​ത്താ​കാ​തെ 40) പ്ര​ക​ട​ന​മാ​ണ് സ​ണ്‍റൈ​സേ​ഴ്‌​സി​നെ മി​ക​ച്ച നി​ല​യി​ലെ​ത്തി​ച്ച​ത്. അ​തേ​സ​മ​യം, യൂ​സ​ഫ് പ​ഠാ​ന്‍ നി​രാ​ശ​പ്പെ​ടു​ത്തി. നാ​ലു പ​ന്തി​ല്‍ ഒ​രു റ​ണ്‍സാ​യി​രു​ന്നു പ​ഠാ​ന്‍റെ സ​മ്പാ​ദ്യം. മ​നീ​ഷ് പാ​ണ്ഡെ അ​ഞ്ചു പ​ന്തി​ല്‍ എ​ട്ടു റ​ണ്‍സോ​ടെ പു​റ​ത്താ​കാ​തെ നി​ന്നു. കോ​ല്‍ക്ക​ത്ത​യ്ക്കാ​യി ആ​ന്ദ്രെ റ​സല്‍ ര​ണ്ടും പി​യൂ​ഷ് ചൗ​ള ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

സ്‌​കോ​ര്‍ബോ​ര്‍ഡ്

സ​ണ്‍റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദ്
വാ​ര്‍ണ​ര്‍ സി ​ഉ​ത്ത​പ്പ ബി ​റ​സ​ല്‍ 85, ബെ​യ​ര്‍സ്‌​റ്റോ ബി ​ചൗ​ള 39, ശ​ങ്ക​ര്‍ നോ​ട്ടൗ​ട്ട് 40, പ​ഠാ​ന്‍ ബി ​റ​സ​ല്‍ 1, പാ​ണ്ഡെ നോ​ട്ടൗ​ട്ട് 8, എ​ക്‌​സ്ട്രാ​സ് 8, ആ​കെ 20 ഓ​വ​റി​ല്‍ മൂ​ന്നു വി​ക്ക​റ്റി​ന് 181 റ​ണ്‍സ്.
ബൗ​ളിം​ഗ്
പ്ര​സി​ദ് കൃ​ഷ്ണ 4-0-31-0, ചൗ​ള 3-0-23-1, ഫെ​ര്‍ഗു​സ​ണ്‍ 4-0-34-0, ന​രേ​ന്‍ 3-0-29-0, കു​ല്‍ദീ​പ് 2-0-18-0, റ​സ​ല്‍ 3-0-32-2, റാ​ണ 1-0-9-0

കോ​ല്‍ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സ്

ലി​ന്‍ സി ​റ​ഷീ​ദ് ഖാ​ന്‍ ബി ​ഷ​ക്കീ​ബ് അ​ല്‍ ഹ​സ​ന്‍ 7, റാ​ണ എ​ല്‍ബി​ഡ​ബ്ല്യു ബി ​റ​ഷീ​ദ് ഖാ​ന്‍ 68, ഉ​ത്ത​പ്പ ബി ​കൗ​ള്‍ 35, കാ​ര്‍ത്തി​ക് സി ​ഭു​വ​നേ​ശ്വ​ര്‍ ബി ​സ​ന്ദീ​പ് ശ​ര്‍മ 2, റ​സ​ല്‍ നോ​ട്ടൗ​ട്ട് 49, ഗി​ല്‍ നോ​ട്ടൗ​ട്ട്് 18, എ​ക്‌​സ്ട്രാ​സ് 4, ആ​കെ 19.4 ഓ​വ​റി​ല്‍ നാ​ലു വി​ക്ക​റ്റി​ന് 183 റ​ണ്‍സ്.
ബൗ​ളിം​ഗ്
ഭു​വ​നേ​ശ്വ​ര്‍ 4-0-37-0, അ​ല്‍ ഹ​സ​ന്‍ 3.4-0-42-1,
സ​ന്ദീ​പ് 4-0-42-1, കൗ​ള്‍ 4-0-35-1, റ​ഷീ​ദ് ഖാന്‍
4-0-26-1
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.