കാപ്പിറ്റൽസിനു 37 റൺസ് ജയം
കാപ്പിറ്റൽസിനു 37 റൺസ് ജയം
Monday, March 25, 2019 12:43 AM IST
മും​ബൈ: വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗു​മാ​യി യു​വ​താ​രം ഋ​ഷ​ഭ് പ​ന്ത് വാ​ങ്ക​ഡെ​യി​ല്‍ ആ​വേ​ശം വി​ത​ച്ച മ​ത്സ​ര​ത്തി​ല്‍ ഡ​ല്‍ഹി കാ​പ്പി​റ്റ​ല്‍സിന് 37 റൺസ് ജയം. നി​ശ്ചി​ത 20 ഓ​വ​റി​ല്‍ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ ഡ​ല്‍ഹി 213 റ​ണ്‍സാണ് മും​ബൈ ഇ​ന്ത്യ​ന്‍സി​നെതിരേ അ​ടി​ച്ചു​കൂ​ട്ടിയത്. മറുപടി ബാറ്റേന്തിയ മുംബൈ ഇന്ത്യൻസ് 19.2 ഓവറിൽ 176 റൺസിന് എല്ലാവരും പുറത്തായി.

ക​ളം​നി​റ​ഞ്ഞ ഋ​ഷ​ഭ് പ​ന്താ​ണ് ഡ​ല്‍ഹി​ക്ക് കൂ​റ്റ​ന്‍ സ്‌​കോ​ര്‍ സ​മ്മാ​നി​ച്ച​ത്. വെ​റും 27 പ​ന്തി​ല്‍ നി​ന്ന് ഏ​ഴു വീ​തം ബൗ​ണ്ട​റി​യും അ‌ത്രതന്നെ ​സി​ക്‌​സു​മാ​യി പ​ന്ത് 78 റ​ണ്‍സെ​ടു​ത്തു പു​റ​ത്താ​കാ​തെ നി​ന്നു. 18 പ​ന്തി​ല്‍ നി​ന്നാ​ണ് ഋ​ഷ​ഭ് പ​ന്ത് അ​ര്‍ധ സെ​ഞ്ചു​റി​യി​ലെ​ത്തി​യ​ത്. ജ​സ്പ്രീ​ത് ബും​റ​യ​ട​ക്ക​മു​ള്ള മും​ബൈ​യു​ടെ എ​ല്ലാ ബൗ​ള​ര്‍മാ​രും പ​ന്തി​ന്‍റെ ബാ​റ്റി​ന്‍റെ ചൂ​ട​റി​ഞ്ഞു. മുംബൈ നിരയിൽ യുവരാജ് സിംഗ് 35 പന്തിൽ 53 റൺസെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ചു.

ടോ​സ് നേ​ടി​യ മും​ബൈ ഫീ​ല്‍ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഡ​ല്‍ഹി​ക്ക് സ്‌​കോ​ര്‍ 10ല്‍ ​എ​ത്തി​യ​പ്പോ​ള്‍ യു​വ​താ​രം പൃ​ഥ്വി ഷാ​യെ ന​ഷ്ട​മാ​യി. പി​ന്നാ​ലെ ശ്രേ​യ​സ് അ​യ്യ​രും (16) മ​ട​ങ്ങി. ര​ണ്ടു വി​ക്ക​റ്റി​ന് 29 എ​ന്ന നി​ല​യി​ല്‍നി​ന്ന ഡ​ല്‍ഹി​യെ ശി​ഖ​ര്‍ ധ​വാ​ന്‍- കോ​ളി​ന്‍ ഇ​ന്‍ഗ്രാം കൂ​ട്ടു​കെ​ട്ട് നേ​ടി​യ 83 റ​ണ്‍സി​ന്‍റെ അ​ടി​ത്ത​റ​യാ​ണ് വ​ന്‍ സ്‌​കോ​റി​ലേ​ക്ക് ന​യി​ച്ച​ത്. ഡ​ല്‍ഹി സ്‌​കോ​ര്‍ 112ല്‍ ​വ​ച്ച് ഇ​ന്‍ഗ്രാ​മി​നെ (32 പ​ന്തി​ല്‍ 47) ബെ​ന്‍ ക​ട്ടിം​ഗ് ഹ​ര്‍ദി​ക് പാ​ണ്ഡ്യ​യു​ടെ കൈ​ക​ളി​ലെ​ത്തി​ച്ചു. പ​ന്തു​മാ​യി 19 റ​ണ്‍സു കൂ​ടി ഡ​ല്‍ഹി സ്‌​കോ​ര്‍ബോ​ര്‍ഡി​ലെ​ത്തി​ച്ച​ശേ​ഷം ധ​വാ​നും പു​റ​ത്താ​യി. 36 പ​ന്തി​ല്‍ നാ​ലു ഫോ​റും ഒ​രു സി​ക്‌​സും പാ​യി​ച്ച് 43ലെ​ത്തി​യ ധ​വാ​നെ ഹ​ര്‍ദി​ക് പാ​ണ്ഡ്യ പു​റ​ത്താ​ക്കി. സൂ​ര്യ​കു​മാ​ര്‍ യാ​ദ​വി​നാ​യി​രു​ന്നു ക്യാ​ച്ച്. പി​ന്നീ​ട് ഒ​ര​റ്റ​ത്തു​ള്ള​വ​രെ കാ​ഴ്ച​ക്കാ​രാ​ക്കി പ​ന്ത് അ​ടി​ച്ചു ത​ക​ര്‍ത്ത​പ്പോ​ള്‍ സ്‌​കോ​ര്‍ പെ​ട്ടെ​ന്ന് ഉ​യ​ര്‍ന്നു. ഡ​ല്‍ഹി അ​വ​സാ​ന ആ​റോ​വ​റി​ല്‍ 99 റ​ണ്‍സാ​ണ് അ​ടി​ച്ചെ​ടു​ത്ത​ത്. ഇ​തി​ല്‍ അ​ധി​ക​വും പ​ന്തി​ന്‍റെ ബാ​റ്റി​ല്‍നി​ന്നാ​യി​രു​ന്നു.

മും​ബൈ​ക്കാ​യി മി​ച്ച​ല്‍ മ​ക്ലെ​ന്‍ഗ​ന്‍ മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി.

ഇ​ന്നിം​ഗ്‌​സി​ന്‍റെ അ​വ​സാ​ന പ​ന്തി​ല്‍ ജ​സ്പ്രീ​ത് ബും​റ​യ്ക്ക് പ​രി​ക്കേ​റ്റ​ത് മും​ബൈ ഇ​ന്ത്യ​ന്‍സി​നെ​യും ലോ​ക​ക​പ്പി​നൊ​രു​ങ്ങു​ന്ന ടീം ​ഇ​ന്ത്യ​യെ​യും ആ​ശ​ങ്ക​യി​ലാ​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.