മുംബൈക്കായി മ​ലിം​ഗ ക​ളി​ക്കും
മുംബൈക്കായി മ​ലിം​ഗ ക​ളി​ക്കും
Monday, March 25, 2019 11:09 PM IST
മും​ബൈ: ശ്രീ​ല​ങ്ക​ന്‍ പേ​സ​ര്‍ ല​സി​ത് മ​ലിം​ഗ മും​ബൈ ഇ​ന്ത്യ​ന്‍സി​നാ​യി അ​ടു​ത്ത ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ല്‍ ക​ളി​ക്കും. മ​ലിം​ഗ ശ്രീ​ല​ങ്ക​ന്‍ ആ​ഭ്യ​ന്ത​ര ഏ​ക​ദി​ന ക്രി​ക്ക​റ്റി​ല്‍ ക​ളി​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ല്‍ ശ്രീ​ല​ങ്ക​ന്‍ ക്രി​ക്ക​റ്റ് (എ​സ്എ​ല്‍സി) അ​യ​വ് വ​രു​ത്തി​യ​തോ​ടെ​യാ​ണ് താ​രം ഐ​പി​എ​ലി​ല്‍ ചേ​രു​മെ​ന്ന് ഉ​റ​പ്പാ​യ​ത്. ലോ​ക​ക​പ്പി​ന് ഇ​ടം​പി​ടി​ക്കേ​ണ്ട ക​ളി​ക്കാ​ര്‍ നി​ര്‍ബ​ന്ധ​മാ​യും സൂ​പ്പ​ര്‍ പ്രൊ​വി​ഷ്യ​ല്‍ ഏ​ക​ദി​ന ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ക​ളി​ക്ക​ണ​മെ​ന്ന് എ​സ്എ​ല്‍സി അ​റി​യി​ച്ചി​രു​ന്നു.

ഏ​പ്രി​ല്‍ നാ​ലു മു​ത​ല്‍ 11 വ​രെ​യാ​ണ് ടൂ​ര്‍ണ​മെ​ന്‍റ്. ഈ ​തീ​രു​മാ​നം താ​ര​ത്തെ മും​ബൈ ഇ​ന്ത്യ​ന്‍സി​നൊ​പ്പ​മു​ള്ള ആ​ദ്യ ആ​റു മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് മാ​റ്റി​നി​ര്‍ത്തു​ന്ന​താ​യി​രു​ന്നു. എ​ന്നാ​ല്‍, ബി​സി​സി​ഐ​യു​ടെ നി​ര്‍ദേ​ശ​പ്ര​കാ​ര​മാ​ണ് എ​സ്എ​ല്‍സി മു​ന്‍നി​ല​പാ​ടി​ല്‍ മാ​റ്റ​മു​ണ്ടാ​ക്കി​യ​തെ​ന്ന റി​പ്പോ​ര്‍ട്ടു​ണ്ട്.


ലോ​ക​ക​പ്പ് ടീ​മി​ല്‍ മ​ലിം​ഗ തീ​ര്‍ച്ച​യാ​യും ഉ​ണ്ടാ​കു​മെ​ന്ന എ​സ്എ​ല്‍സി ചീ​ഫ് സെ​ല​ക്ട​ര്‍ അ​ഷാ​ന്ത ഡി ​മെ​ല്‍ പ​റ​ഞ്ഞ​തോ​ടെ​യാ​ണ് താ​ര​ത്തി​ന് ഐ​പി​എ​ലി​ല്‍ ക​ളി​ക്കാ​നാ​കു​ന്ന​ത്. റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബാം​ഗ്ലൂ​ര്‍, കിം​ഗ്‌​സ് ഇ​ല​വ​ന്‍ പ​ഞ്ചാ​ബ് എ​ന്നി​വ​ര്‍ക്കെ​തി​രേ​യാ​ണ് മും​ബൈ​യു​ടെ അ​ടു​ത്ത മ​ത്സ​ര​ങ്ങ​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.