ഫി​ഞ്ചി​ന് ര​ണ്ടാം സെ​ഞ്ചു​റി; ഓ​സീ​സി​നു ജ​യം
ഫി​ഞ്ചി​ന് ര​ണ്ടാം സെ​ഞ്ചു​റി; ഓ​സീ​സി​നു ജ​യം
Monday, March 25, 2019 11:09 PM IST
ഷാ​ര്‍ജ: പാ​ക്കി​സ്ഥാ​നെ​തി​രേ​യു​ള്ള ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ലും സെ​ഞ്ചു​റി നേ​ടി​യ ആ​രോ​ണ്‍ ഫി​ഞ്ചി​ന്‍റെ മി​ക​വി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യ്ക്ക് എ​ട്ടു വി​ക്ക​റ്റ് ജ​യം. അ​ഞ്ചു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ല്‍ ര​ണ്ടു മ​ത്സ​രം ജ​യി​ച്ച ഓ​സ്‌​ട്രേ​ലി​യ 2-0ന് ​മു​ന്നി​ലെ​ത്തി. പ​ര​മ്പ​ര​യി​ല്‍ ഫി​ഞ്ചി​ന്‍റെ തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം സെ​ഞ്ചു​റി​യാ​ണ്. 285 റണ്‍സ് ല​ക്ഷ്യ​മി​ട്ടി​റ​ങ്ങി​യ ഓ​സീ​സി​ന് നാ​യ​ക​ന്‍ ഫി​ഞ്ചി​ന്‍റെ സെ​ഞ്ചു​റി (153 നോ​ട്ടൗ​ട്ട്) അ​നാ​യാ​സം ജ​യം ന​ല്‍കി. ടോ​സ് നേ​ടി​യ പാ​ക്കി​സ്ഥാ​ന്‍ മു​ഹ​മ്മ​ദ് റി​സ്വാ​ന്‍ (115), ഷൊ​യ്ബ് മ​ലി​ക് (60) എ​ന്നി​വ​രു​ടെ മി​ക​വി​ല്‍ 50 ഓ​വ​റി​ല്‍ ഏ​ഴു വി​ക്ക​റ്റി​ന് 284 റ​ണ്‍സ് എ​ടു​ത്തു.


തി​രി​ച്ച​ടി​ക്ക് ഇ​റ​ങ്ങി​യ ഓ​സ്‌​ട്രേ​ലി​യ​യ്ക്ക് ഓ​പ്പ​ണ​ര്‍മാ​രാ​യ ഉ​സ്മാ​ന്‍ ഖ്വാ​ജ-​ഫി​ഞ്ച് കൂ​ട്ടു​കെ​ട്ട് ഗം​ഭീ​ര തു​ട​ക്കം ന​ല്‍കി. 209 റ​ണ്‍സാ​ണ് ഈ ​ഓ​പ്പ​ണിം​ഗ് സ​ഖ്യം നേ​ടി​യ​ത്. ഖ്വാ​ജ​യെ (88) യാ​സി​ര്‍ ഷാ ​പു​റ​ത്താ​ക്കി. ഇ​മാം ഉ​ള്‍ ഹ​ഖി​നാ​യി​രു​ന്നു ക്യാ​ച്ച്. ഗ്ലെ​ന്‍ മാ​ക്‌​സ്‌വെ​ല്‍ (19) റ​ണ്‍ ഔ​ട്ടാ​യെ​ങ്കി​ലും ഷോ​ണ്‍ മാ​ര്‍ഷു​മാ​യി (11 നോ​ട്ടൗ​ട്ട്) ചേ​ര്‍ന്ന് ഫി​ഞ്ച് വി​ജ​യ​ത്തി​ലെ​ത്തി​ച്ചു. 143 പ​ന്തി​ല്‍ 153 റ​ണ്‍സ് നേ​ടി​യ ഓ​സീ​സ് നാ​യ​ക​ന്‍ 11 ഫോ​റും ആ​റു സി​ക്‌​സു​മാ​ണ് പാ​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.