ക്രൊ​യേ​ഷ്യ​യെ ത​ക​ര്‍ത്ത് ഹം​ഗ​റി
ക്രൊ​യേ​ഷ്യ​യെ ത​ക​ര്‍ത്ത് ഹം​ഗ​റി
Monday, March 25, 2019 11:09 PM IST
ബു​ഡാ​പെ​സ്റ്റ്: റ​ഷ്യ ലോ​ക​ക​പ്പി​ലെ റ​ണ്ണേ​ഴ്‌​സ്അ​പ്പു​ക​ളാ​യ ക്രൊ​യേ​ഷ്യ​യെ ഹം​ഗ​റി ഗ്രൂ​പ്പ് ഇ​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ 2-1ന് ​തോ​ല്‍പ്പി​ച്ചു. യൂ​റോ​പ്യ​ന്‍ ചാ​മ്പ്യ​ന്‍ഷി​പ്പ് ഫു​ട്‌​ബോ​ള്‍ യോ​ഗ്യ​ത​യു​ടെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ അ​സ​ര്‍ബൈ​ജാ​നോ​ട് 2-1ന് ​ക​ഷ്ടി​ച്ചു ജ​യി​ച്ച ക്രൊ​യേ​ഷ്യ​ക്ക് ഹം​ഗ​റി​ക്കെ​തി​രേ​യും താ​ളം ക​ണ്ടെ​ത്താ​നാ​യി​ല്ല. ഹം​ഗ​റി​ക്കെ​തി​രേ ലീ​ഡ് ചെ​യ്ത​ശേ​ഷ​മാ​ണ് മ​ത്സ​രം കൈ​വി​ട്ട​ത്. പ്ര​തി​രോ​ധ​ത്തി​ലെ ഒ​ത്തി​ണ​ക്ക​ക്കു​റ​വാ​ണ് ക്രൊ​യേ​ഷ്യ​യെ തോ​ല്‍വി​യി​ലെ​ത്തി​ച്ച​ത്.

13-ാം മി​നി​റ്റി​ല്‍ ആ​ന്‍റെ റെ​ബി​ച്ച് ക്രൊ​യേ​ഷ്യ​യെ മു​ന്നി​ലെ​ത്തി​ച്ചു. മി​ക​ച്ചൊ​രു നീ​ക്ക​ത്തി​ലൂ​ടെ ഹം​ഗ​റി 34-ാം മി​നി​റ്റി​ല്‍ സ​മ​നി​ല നേ​ടി​യെ​ടു​ത്തു. ബ​ലാ​സ് സു​ഡ്‌​സാ​ക്കി​ന്‍റെ പാ​സി​ല്‍നി​ന്ന് ആ​ദം സ​ലാ​യി വ​ല​കു​ലു​ക്കി. 76-ാം മി​നി​റ്റി​ല്‍ ഹം​ഗ​റി​യു​ടെ വി​ജ​യ​ഗോ​ളും വ​ന്നു. കോ​ര്‍ണ​റി​ല്‍നി​ന്നു വ​ന്ന പ​ന്ത് മാ​റ്റ് പാ​ട്കാ​യ് ക്ലോ​സ് റേ​ഞ്ചി​ല്‍നി​ന്നും വ​ല​യി​ലാ​ക്കി. ഇ​വാ​ന്‍ റാ​ക്കി​ട്ടി​ച്ച് ഗോ​ള്‍ലൈ​നി​ല്‍ ന​ട​ത്തി​യ ര​ക്ഷ​പ്പെ​ടു​ത്ത​ല്‍ ക്രൊ​യേ​ഷ്യ​യെ മൂ​ന്നാം ഗോ​ള്‍ വ​ഴ​ങ്ങു​ന്ന​തി​ല്‍നി​ന്ന് ര​ക്ഷി​ച്ചു.


യൂ​റോ യോ​ഗ്യ​ത​യി​ല്‍ വെ​യ്‌ൽസി​നു വി​ജ​യ​ത്തു​ട​ക്കം. അ​ഞ്ചാം മി​നി​റ്റി​ല്‍ ഡാ​നി​യ​ര്‍ ജ​യിം​സ് നേ​ടി​യ ഏ​ക ഗോ​ളി​ല്‍ വെ​യ്‌ൽസ് സ്ലൊ​വാ​ക്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. അ​ന്താ​രാ​ഷ് ട്ര ​ത​ല​ത്തി​ല്‍ ജ​യിം​സി​ന്‍റെ ആ​ദ്യ ഗോ​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.