പോ​ര്‍ച്ചു​ഗ​ലി​നു സ​മ​നി​ല കു​രു​ക്ക്; റൊണാൾഡോയ്ക്കു പരിക്ക്
പോ​ര്‍ച്ചു​ഗ​ലി​നു സ​മ​നി​ല കു​രു​ക്ക്; റൊണാൾഡോയ്ക്കു പരിക്ക്
Tuesday, March 26, 2019 11:17 PM IST
ലി​സ്ബ​ണ്‍: 2020 യൂ​റോ ക​പ്പ് ഫു​ട്‌​ബോ​ള്‍ യോ​ഗ്യ​ത മ​ത്സ​ര​ത്തി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ പോ​ര്‍ച്ചു​ഗ​ലി​ന് ഗ്രൂ​പ്പ് ബി​യി​ല്‍ ര​ണ്ടാ​മ​തും സ​മ​നി​ല. സ്വ​ന്തം ആ​രാ​ധ​ക​ര്‍ക്കു മു​ന്നി​ല്‍ ക​ളി​ച്ച പോ​ര്‍ച്ചു​ഗ​ല്‍ നി​ര​വ​ധി അ​വ​സ​ര​ങ്ങ​ള്‍ ന​ഷ്ട​മാ​ക്കി​യാ​ണ് സെ​ര്‍ബി​യ​യോ​ട് 1-1ന് ​സ​മ​നി​ല വ​ഴ​ങ്ങി​യ​ത്.

ആ​ദ്യ പ​കു​തി​യി​ല്‍ പോ​ര്‍ച്ചു​ഗ​ല്‍ സൂ​പ്പ​ര്‍ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ​യ്ക്ക് പ​രി​ക്കേ​റ്റു മ​ട​ങ്ങി. ഹാം​സ്ട്രിം​ഗ് പ​രി​ക്കെ​ന്നാ​ണ് സൂ​ച​ന​ക​ള്‍. ഒ​ന്നു ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ക​ള​ത്തി​ല്‍ മ​ട​ങ്ങി​യെ​ത്താ​മെ​ന്ന പ്ര​ത്യാ​ശ താ​രം രേ​ഖ​പ്പെ​ടു​ത്തി.

ഏ​ഴാം മി​നി​റ്റി​ല്‍ ഡു​സാ​ന്‍ ടാ​ഡി​ക്കി​ന്‍റെ പെ​ന​ല്‍റ്റി​യി​ല്‍ സെ​ര്‍ബി​യ മു​ന്നി​ലെ​ത്തി. 42-ാം മി​നി​റ്റി​ല്‍ ഡാ​നി​ലോ​യു​ടെ ലോം​ഗ് റേ​ഞ്ച​ര്‍ പോ​ര്‍ച്ചു​ഗ​ലി​ന് സ​മ​നി​ല ന​ല്കി.


മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ പി​ന്നി​ല്‍നി​ന്ന യു​ക്രെ​യ്ന്‍ 2-1ന് ​ല​ക്‌​സം​ബ​ര്‍ഗി​നെ തോ​ല്‍പ്പി​ച്ചു.
ഗ്രൂ​പ്പി​ല്‍ പോ​ര്‍ച്ചു​ഗ​ലി​ന്‍റെ ആ​ദ്യ മ​ത്സ​രം യു​ക്രെ​യ്‌​നു​മാ​യി ഗോ​ള്‍ര​ഹി​ത സ​മ​നി​ല​യാ​കു​ക​യാ​യി​രു​ന്നു. ഗോ​ള്‍കീ​പ്പ​ര്‍ റൂ​യി പാ​ട്രി​സി​യോ മി​ജാ​റ്റ് ഗാ​സി​നോ​വി​ച്ചി​നെ ഫൗ​ള്‍ ചെ​യ്ത​തി​നാ​യി​രു​ന്നു പെ​ന​ല്‍റ്റി.

പോ​ര്‍ച്ചു​ഗ​ല്‍ നി​ര​വ​ധി അ​വ​സ​ര​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി​യെ​ങ്കി​ലും സെ​ര്‍ബി​യ​ന്‍ ഗോ​ളി മാ​ര്‍കോ ദി​മി​ത്രോ​വി​ച്ചി​ന്‍റെ പ്ര​ക​ട​നം നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രെ ത​ട​ഞ്ഞു​നി​ര്‍ത്തി. എ​ന്നാ​ല്‍ ഡാ​നി​ലോ​യു​ടെ ലോം​ഗ് റേ​ഞ്ച​ര്‍ ത​ട​യാ​ന്‍ ഗോ​ളി​ക്കാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.