ആഴ്സണൽ, ചെൽസി ജയിച്ചു
ആഴ്സണൽ, ചെൽസി ജയിച്ചു
Friday, April 12, 2019 11:20 PM IST
ല​ണ്ട​ന്‍: ആ​രോ​ണ്‍ റാം​സെ​യു​ടെ ഗോ​ളും കാ​ലി​ഡു കൗ​ലി​ബാ​ലെ​യു​ടെ സെ​ല്‍ഫ് ഗോ​ളും ആ​ഴ്‌​സ​ണ​ലി​ന് യു​വേ​ഫ യൂ​റോ​പ്പ ലീ​ഗ് ഫു​ട്‌​ബോ​ള്‍ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ നാ​പ്പോ​ളി​ക്കെ​തി​രേ 2-0ന്‍റെ ​ജ​യ​മൊ​രു​ക്കി.

അ​ടു​ത്ത​യാ​ഴ്ച ര​ണ്ടാം പാ​ദ​ത്തി​നാ​യി നേ​പ്പി​ള്‍സി​ലെ​ത്തു​ന്ന ആ​ഴ്‌​സ​ണ​ലി​ന് ഗോ​ള്‍ വ​ഴ​ങ്ങാ​തി​രു​ന്ന​ത് ആ​ത്മ​വി​ശ്വാ​സം ന​ല്കി. തു​ട​ക്കം മു​ത​ല്‍ ആ​ക്ര​മി​ച്ചു ക​ളി​ച്ച ആ​ഴ്‌​സ​ണ​ലി​നെ 14-ാം മി​നി​റ്റി​ല്‍ റാം​സെ മു​ന്നി​ലെ​ത്തി​ച്ചു. എ​യ്ന്‍സ്‌​ലെ മെ​യ്റ്റ്‌​ലാ​ന്‍ഡ് നൈ​ല്‍സ് ബോ​ക്‌​സി​നു​ള്ളി​ല്‍വ​ച്ച് ന​ല്‍കി​യ പാ​സി​ല്‍ റാം​സെ വ​ല​കു​ലു​ക്കി. പ​ത്തു മി​നി​റ്റ് ക​ഴി​ഞ്ഞ് ആ​ഴ്‌​സ​ണ​ല്‍ ലീ​ഡ് ഉ​യ​ര്‍ത്തി.

പ്രാഗി​ല്‍ ചെ​ല്‍സി


ക​ളി അ​വ​സാ​ന​ത്തോ​ട​ടു​ത്ത​പ്പോ​ള്‍ മാ​ര്‍കോ​സ് അ​ലോ​ന്‍സോ​യു​ടെ ഹെ​ഡ​ര്‍ ചെ​ല്‍സി​ക്കു ജ​യ​മൊ​രു​ക്കി. യൂ​റോ​പ്പ ലീ​ഗി​ന്‍റെ ആ​ദ്യ​പാ​ദ ക്വാ​ര്‍ട്ട​റി​ല്‍ എ​വേ ഗ്രൗ​ണ്ടി​ല്‍ ചെ​ല്‍സി 1-0ന് ​സാ​ല്‍വി​യ പ്രാ​ഗി​നെ തോ​ല്പി​ച്ചു. 86-ാം മി​നി​റ്റി​ലാ​യി​രു​ന്നു അ​ലോ​ന്‍സോ​യു​ടെ നി​ര്‍ണാ​യ​ക​മാ​യ എ​വേ ഗോ​ള്‍.

കൗ​മാ​ര​താ​രം ഷുഓ ഫെ​ലി​ഷിന്‍റെ ഹാ​ട്രി​ക് മി​ക​വി​ല്‍ ബെ​ന്‍ഫി​ക്ക 4-2ന് ​ഐ​ന്‍ട്രാ​ക്ട് ഫ്രാ​ങ്ക്ഫ​ര്‍ട്ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഇ​ഞ്ചു​റി ടൈ​മി​ലെ ഇ​ര​ട്ട ഗോ​ളു​ക​ള്‍ വ​ല​ന്‍സി​യ​യ്ക്ക് വി​യ്യാ​റ​യ​ലി​നെ​തി​രേ 3-1ന്‍റെ ​ജ​യ​മൊ​രു​ക്കി. വി​യ്യാ​റ​യ​ലി​ന്‍റെ ഗ്രൗ​ണ്ടി​ലാ​യി​രു​ന്നു മ​ത്സ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.