സൂപ്പർ കപ്പ് കിരീടം എഫ്സി ഗോവയ്ക്ക്
Saturday, April 13, 2019 11:27 PM IST
ഭു​​വ​​നേ​​ശ്വ​​ർ: ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ക​​പ്പ് ഫു​​ട്ബോ​​ൾ കി​​രീ​​ടം എ​​ഫ്സി ഗോ​​വ സ്വ​​ന്ത​​മാ​​ക്കി. ഫൈ​​ന​​ലി​​ൽ ചെ​​ന്നൈ​​യി​​ൻ എ​​ഫ്സി​​യെ 1-2നു കീ​​ഴ​​ട​​ക്കി​​യാ​​ണ് ഗോ​​വ കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

51-ാം മി​​നി​​റ്റി​​ൽ കൊ​​റോ​​മി​​ന​​സ് ഗോ​​വ​​യെ മു​​ന്നി​​ലെ​​ത്തി​​ച്ചു. എന്നാൽ, 54-ാം മി​​നി​​റ്റി​​ൽ അ​​ഗ​​സ്തോ സാ​​ന്‍റോ​​സ് ചെ​​ന്നൈ​​യി​​നാ​​യി ഗോ​​ൾ മ​​ട​​ക്കി. ബെ​​ർ​​ണാ​​ഡോ ഫെ​​ർ​​ണാ​​ണ്ട​​സി​​ന്‍റെ (64-ാം മി​​നി​​റ്റ്) വ​​ക​​യാ​​യി​​രു​​ന്നു ഗോ​​വ​​യു​​ടെ വി​​ജ​​യ ഗോ​​ൾ.


ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ൽ ബം​​ഗ​​ളൂ​​രു എ​​ഫ്സി​​യാ​​യി​​രു​​ന്നു സൂ​​പ്പ​​ർ ക​​പ്പ് സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. അ​​ന്ന് ഐ​​എ​​സ്എ​​ൽ ഫൈ​​ന​​ലി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ശേ​​ഷ​​മാ​​യി​​രു​​ന്നു ബം​​ഗ​​ളൂ​​രു​​വി​​ന്‍റെ സൂ​​പ്പ​​ർ ക​​പ്പ് കി​​രീ​​ട നേ​​ട്ടം. സ​​മാ​​ന​​മാ​​യ സം​​ഭ​​വ​​മാ​​ണ് ഇ​​ത്ത​​വ​​ണ​​യും അ​​ര​​ങ്ങേ​​റി​​യ​​ത്. ഐ​​എ​​സ്എ​​ൽ ഫൈ​​ന​​ലി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട ഗോ​​വ​​യ്ക്ക് സൂ​​പ്പ​​ർ ക​​പ്പ് കി​​രീ​​ടം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.