പഞ്ചാബിന് 12 റൺസ് ജയം
പഞ്ചാബിന് 12 റൺസ് ജയം
Wednesday, April 17, 2019 12:55 AM IST
മൊ​ഹാ​ലി: രാ​ജ​സ്ഥാ​നെെ​തി​രേ നേ​ടി​യ ത​ക​ർ​പ്പ​ൻ ജ​യ​ത്തോ​ടെ പ​ഞ്ചാ​ബ് കിം​ഗ്സ് ഇ​ല​വൻ പ്ലേ ​ഓ​ഫ് സാ​ധ്യ​ത തു​റ​ന്നെ​ടു​ത്തു. 182 റ​ൺ​സ് മറികടക്കാനി​റ​ങ്ങി​യ രാ​ജ​സ്ഥാ​ന്‍റെ ഇ​ന്നിം​ഗ്സ് ജ​യ​ത്തി​ന് 12 റ​ൺ​സ് അ​ക​ലെ നി​ലം​പൊ​ത്തി.

സ്കോ​ർ: കിം​ഗ്സ് ഇ​ല​വൻ പ​ഞ്ചാ​ബ്: 182/6
രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ്: 170/7

ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ ഇ​ടം​ല​ഭി​ച്ച സ​ന്തോ​ഷ​ത്തി​ൽ ഐ​പി​എ​ൽ ട്വ​ന്‍റി-20 പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ കെ.​എ​ൽ. രാ​ഹു​ലി​ന്‍റെ അ​ർ​ധ​സെ​ഞ്ചു​റി മി​ക​വി​ലാ​ണ് പ​ഞ്ചാ​ബ് 182 റ​ണ്‍​സ് നേ​ടി​യ​ത്. 47 പ​ന്തി​ൽ ര​ണ്ട് സി​ക്സും മൂ​ന്ന് ഫോ​റും അ​ട​ക്കം രാ​ഹു​ൽ 52 റ​ണ്‍​സ് സ്വ​ന്ത​മാ​ക്കി.
പ​ഞ്ചാ​ബ് ഉ​യ​ർ​ത്തി​യ ഭേ​ദ​പ്പ​ട്ട സ്കോ​ർ താ​ണ്ടാ​ൻ ക​രു​ത​ലോ​ടെ ബാ​റ്റു​വീ​ശി​യ രാ​ജ​സ്ഥാ​ന്‍റെ മ​ധ്യ​നി​ര ത​ക​ർ​ന്ന​തോ​ടെ മ​ത്സ​രം കൈ​വി​ട്ടു. 11 ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​ത്തി​ൽ 97 എ​ന്ന നി​ല​യി​ൽ​നി​ന്നാ​ണ് രാ​ജ​സ്ഥാ​ന്‍റെ പോ​രാ​ട്ടം 170 ൽ ​അ​വ​സാ​നി​ച്ച​ത്.


പ​ഞ്ചാ​ബി​നു വേ​ണ്ടി ക്രി​സ് ഗെ​യ്ൽ-​കെ.​എ​ൽ. രാ​ഹു​ൽ ഓ​പ്പ​ണിം​ഗ് സ​ഖ്യം 5.4 ഓ​വ​റി​ൽ 38 റ​ണ്‍​സ് എ​ടു​ത്ത് പി​രി​ഞ്ഞു. മൂ​ന്നാം ന​ന്പ​റാ​യി ക്രീ​സി​ലെ​ത്തി​യ മാ​യ​ങ്ക് അ​ഗ​ർ​വാ​ളി​നൊ​പ്പം രാ​ഹു​ൽ 29 റ​ണ്‍​സ് കൂ​ട്ടി​ചേ​ർ​ത്തു. 12 പ​ന്തി​ൽ ര​ണ്ട് സി​ക്സും ഒ​രു ഫോ​റും അ​ട​ക്കം 26 റ​ണ്‍​സു​മാ​യി മാ​യ​ങ്ക് മ​ട​ങ്ങി. തു​ട​ർ​ന്ന് ക്രീ​സി​ലെ​ത്തി​യ ഡേ​വി​ഡ് മി​ല്ല​ർ രാ​ഹു​ലി​നൊ​പ്പം ചേ​ർ​ന്ന് കിം​ഗ്സ് ഇ​ല​വ​നെ മു​ന്നോ​ട്ടു ന​യി​ച്ചു. അ​വ​സാ​ന ഓ​വ​റി​ൽ ക്യാ​പ്റ്റ​ൻ ആ​ർ. അ​ശ്വി​ൻ ര​ണ്ട് സി​ക്സും ഒ​രു ഫോ​റും ഉ​ൾ​പ്പെ​ടെ 18 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്തു. നാ​ല് പ​ന്തി​ൽ 17 റ​ണ്‍​സു​മാ​യി അ​ശ്വി​ൻ പു​റ​ത്താ​കാ​തെ​നി​ന്നു.

മൂ​ന്നാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും 85 റ​ണ്‍​സ് നേ​ടി. 52 പ​ന്തി​ൽ​നി​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ 85 റ​ണ്‍​സ് കൂ​ട്ടു​കെ​ട്ട്. 18-ാം ഓ​വ​റി​ന്‍റെ ആ​ദ്യ പ​ന്തി​ൽ രാ​ഹു​ൽ മ​ട​ങ്ങി. പ​ഞ്ചാ​ബി​ന്‍റെ സ്കോ​ർ അ​പ്പോ​ൾ 152ൽ ​ആ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.