ചെന്നൈക്കു തോൽവി
Thursday, April 18, 2019 12:41 AM IST
ഹൈ​ദ​രാ​ബാ​ദ്: ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നു ര​ണ്ടാം തോ​ൽ​വി. സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് ആ​റു വി​ക്ക​റ്റി​നു സൂ​പ്പ​ർ കിം​ഗ്സി​നെ തോ​ൽ​പ്പി​ച്ചു. നാ​ലു മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യ​ത്തു​ട​ർ​ച്ച ന​ട​ത്തി​യ ചെ​ന്നൈ​യു​ടെ ആ​ദ്യ തോ​ൽ​വി​യാ​ണ്. ഡേ​വി​ഡ് വാ​ർ​ണ​ർ (25 പ​ന്തി​ൽ 50), ജോ​ണി ബെ​യ​ർ​സ്റ്റോ (44 പ​ന്തി​ൽ 61 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രു​ടെ പ്ര​ക​ട​നാ​ണ് ഹൈ​ദ​രാ​ബാ​ദി​നു ജ​യ​മൊ​രു​ക്കി​യ​ത്.​തു​ട​ർ​ച്ച​യാ​യ മൂ​ന്നു തോ​ൽ​വി​ക്കു​ശേ​ഷ​മാ​ണ് ഹൈ​ദ​രാ​ബാ​ദി​ന്‍റെ ജ​യം. കെ​യ​ൻ വി​ല്യം​സ​ണ്‍ (3), വി​ജ​യ് ശ​ങ്ക​ർ (7), ദീ​പ​ക് ഹൂ​ഡ (13) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ഹൈ​ദ​രാ​ബാ​ദി​നു ന​ഷ്ട​മാ​യ​ത്.

ചെന്നൈ 20 ഓവറിൽ അഞ്ചിന് 132. ഹൈദരാബാദ് 16.5 ഒാവറിൽ 137 റൺസ് എടുത്തു. ടോ​​സ് ജ​​യി​​ച്ച് ക്രീ​​സി​​ലെ​​ത്തി​​യ ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സി​​ന്‍റെ തു​​ട​​ക്കം മി​​ക​​ച്ച​​താ​​യി​​രു​​ന്നു. ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ ഷെ​​യ്ൻ വാ​​ട്സ​​ണും (29 പ​​ന്തി​​ൽ 31 റ​​ണ്‍​സ്) ഫാ​​ഫ് ഡു​​പ്ല​​സി​​യും (31 പ​​ന്തി​​ൽ 45 റ​​ണ്‍​സ്) ചെ​​ന്നൈ​​ക്ക് മി​​ക​​ച്ച അ​​ടി​​ത്ത​​റ പാ​​കി. 9.5 ഓ​​വ​​റി​​ൽ 79 റ​​ണ്‍​സ് നേ​​ടി​​യ​​ശേ​​ഷ​​മാ​​ണ് ഓ​​പ്പ​​ണിം​​ഗ് കൂ​​ട്ടു​​കെ​​ട്ട് പൊ​​ളി​​ഞ്ഞ​​ത്.


ധോ​​ണി​​ക്കു പു​​റം​​വേ​​ദ​​ന

പു​​റം​​വേ​​ദ​​ന​​യെ​​ത്തു​​ട​​ർ​​ന്ന് എം.​​എ​​സ്. ധോ​​ണി ഇ​​ല്ലാ​​തെ​​യാ​​ണ് ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സ് ഇ​​ന്ന​​ലെ ഇ​​റ​​ങ്ങി​​യ​​ത്. ധോ​​ണി​​ക്ക് പ​​ക​​രം സു​​രേ​​ഷ് റെ​​യ്ന​​യാ​​ണ് ടീ​​മി​​നെ ന​​യി​​ച്ച​​ത്. ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സി​​നാ​​യി 2010നു​​ശേ​​ഷം ഇ​​താ​​ദ്യ​​മാ​​യാ​​ണ് ധോ​​ണി ഇ​​റ​​ങ്ങാ​​തി​​രി​​ക്കു​​ന്ന​​ത്. ഐ​​പി​​എ​​ൽ ച​​രി​​ത്ര​​ത്തി​​ൽ ഇ​​ത് നാ​​ലാം ത​​വ​​ണ​​യാ​​ണ് ചെ​​ന്നൈ​​ക്കൊ​​പ്പം ധോ​​ണി ക​​ള​​ത്തി​​ലി​​ല്ലാ​​ത്ത​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.