മാഞ്ചസ്റ്റർ സിറ്റി പകരം വീട്ടി
മാഞ്ചസ്റ്റർ സിറ്റി പകരം വീട്ടി
Saturday, April 20, 2019 11:35 PM IST
മാ​​ഞ്ച​​സ്റ്റ​​ർ: ചാ​​ന്പ്യ​​ൻ​​സ് ഫു​ട്ബോ​ളി​ൽ​നി​ന്നു ത​ങ്ങ​ളെ പു​​റ​​ത്താ​​ക്കി​​യ ടോ​​ട്ട​​ന​​ത്തോ​​ട് മൂ​ന്ന് ദി​വ​സ​ത്തി​നു​ശേ​ഷം മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി പ​​ക​​രം വീ​​ട്ടി. ഇം​​ഗ്ലീ​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ സ്വ​​ന്തം ത​ട്ട​ക​മാ​യ എ​​ത്തി​​ഹാ​​ദ് സ്റ്റേ​​ഡി​​യ​​ത്തി​​ൽ മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യ ഒ​​രു​​ഗോ​​ളി​​ന് ടോ​​ട്ട​​ന​​ത്തെ തോ​​ൽ​​പ്പി​​ച്ചു.

ജ​​യ​​ത്തോ​​ടെ സി​​റ്റി ഒ​​ന്നാം സ്ഥാ​​ന​​ത്ത് തി​​രി​​ച്ചെ​​ത്തി. 18 വ​​യ​​സു​​ള്ള ഫി​​ൽ ഫോ​​ഡ​​ൻ അ​​ഞ്ചാം മി​​നി​​റ്റി​​ൽ നേ​​ടി​​യ ഗോ​​ളി​​ലാ​​ണ് സി​​റ്റി​​യു​​ടെ ജ​​യം. പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ ര​​ണ്ടാം ത​​വ​​ണ​​യാ​​ണ് ഫോ​​ഡ​​ൻ ആ​​ദ്യ പ​​തി​​നൊ​​ന്നി​​ൽ ഇ​​റ​​ങ്ങു​​ന്ന​​ത്. കൗ​​മാ​​ര​​താ​​ര​​ത്തി​​ന്‍റെ ആ​​ദ്യ പ്രീ​​മി​​യ​​ർ ലീ​​ഗ് ഗോ​​ളാ​​ണ്. 34 ക​​ളി​​യി​​ൽ സി​​റ്റി​​ക്ക് 86 പോ​​യി​​ന്‍റും ഇ​​ത്ര​​ത​​ന്നെ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ലി​​വ​​ർ​​പൂ​​ളി​​ന് 85 പോ​​യി​​ന്‍റു​​മാ​​ണു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.