ചെ​​ൽ​​സി​​ക്ക് കു​​ടു​​ക്കും പ​​രി​​ക്കും
Tuesday, April 23, 2019 11:14 PM IST
ല​​ണ്ട​​ൻ: ഇം​ഗ്ലീ​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ആ​​ദ്യ നാ​​ല് സ്ഥാ​​ന​​ത്ത് എ​​ത്തി ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് യോ​​ഗ്യ​​ത നേ​​ടാ​​നു​​ള്ള ചെ​​ൽ​​സി​​യു​​ടെ യാ​​ത്ര​​യ്ക്ക് തി​​രി​​ച്ച​​ടി. സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ​​വ​​ച്ച് ചെ​​ൽ​​സി 2-2ന് ​​ബേ​​ണ്‍​ലി​​യു​​മാ​​യി സ​​മ​​നി​​ല​​യി​​ൽ കു​​ടു​​ങ്ങി. മ​​ത്സ​​ര​​ത്തി​​നി​​ടെ പ​​രി​​ക്കേ​​റ്റ യു​​വ​​താ​​രം ക​​ല്ലം ഹ​​ഡ​​സ​​ണ്‍ ഒ​​ഡൊ​​യ് ഈ ​​സീ​​സ​​ണി​​ൽ ഇ​​നി ചെ​​ൽ​​സി​​ക്കൊ​​പ്പ​​മു​​ണ്ടാ​​കി​​ല്ലെ​​ന്ന​​തും ക്ല​​ബ്ബി​​ന് ഇ​​ര​​ട്ട​​പ്ര​​ഹ​​ര​​മാ​​യി.

എ​​ട്ടാം മി​​നി​​റ്റി​​ൽ ജെ​​ഫ് ഹെ​​ൻ​​ഡ്രി​​ക്കി​​ലൂ​​ടെ ബേ​​ണ്‍​ലി​​യാ​​യി​​രു​​ന്നു ലീ​​ഡ് നേ​​ടി​​യ​​ത്. എ​​ന്നാ​​ൽ, എ​​ൻ​​ഗോ​​ളൊ കാ​​ന്‍റെ (12-ാം മി​​നി​​റ്റ്), ഗോ​​ണ്‍​സാ​​ലൊ ഹി​​ഗ്വെ​​യ്ൻ (14-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രി​​ലൂ​​ടെ ചെ​​ൽ​​സി മു​​ന്നി​​ലെ​​ത്തി. ലീ​​ഡി​​ൽ തു​​ട​​രാ​​ൻ ചെ​​ൽ​​സി​​ക്ക് പ​​ത്ത് മി​​നി​​റ്റ് മാ​​ത്ര​​മേ സാ​​ധി​​ച്ചു​​ള്ളൂ.


35 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 67 പോ​​യി​​ന്‍റു​​മാ​​യി നാ​​ലാം സ്ഥാ​​ന​​ത്താ​​ണ് ചെ​​ൽ​​സി. 34 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 66 പോ​​യി​​ന്‍റു​​മാ​​യി ആ​​ഴ്സ​​ണ​​ലും 64 പോ​​യി​​ന്‍റു​​മാ​​യി മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡും അ​​ഞ്ചും ആ​​റും സ്ഥാ​​ന​​ങ്ങ​​ളി​​ലു​​ണ്ട്. 67 പോ​​യി​​ന്‍റു​​മാ​​യി ടോ​​ട്ട​​നം മൂ​​ന്നാ​​മ​​താ​​ണ്. 40 പോ​​യി​​ന്‍റു​​മാ​​യി 15-ാം സ്ഥാ​​ന​​ത്താ​​ണ് ബേ​​ണ്‍​ലി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.