നന്പർ വൺ ഡ​​ൽ​​ഹി
നന്പർ വൺ  ഡ​​ൽ​​ഹി
Tuesday, April 23, 2019 11:14 PM IST
രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ൽ ഉ​ന​ദ്ക​ട് എ​റി​ഞ്ഞ 20-ാം ഓ​വ​റി​ന്‍റെ ര​ണ്ട‌ാം പ​ന്ത് ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സി​ന്‍റെ യു​​വ വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ്സ്മാ​​നാ​​യ ഋ​​ഷ​​ഭ് പ​​ന്തി​​ന്‍റെ ബാ​​റ്റി​​ൽ​​നി​​ന്ന് പ​​ന്ത് നി​​ലം​​തൊ​​ടാ​​തെ ഗാ​​ല​​റി​​യി​​ലേ​​ക്ക് പ​​റ​​ന്നു.

രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സ് മു​​ന്നോ​​ട്ടു​​വ​​ച്ച 192 റ​​ണ്‍​സ് എ​​ന്ന വി​​ജ​​യ​​ല​​ക്ഷ്യം മ​​റി​​ക​​ട​​ന്ന് ഡ​​ൽ​​ഹി ക്യാ​​പ്പി​​റ്റ​​ൽ​​സി​​ന്‍റെ സ്കോ​​ർ 193ൽ, ​​ക്യാ​​പ്പി​​റ്റ​​ൽ​​സി​​ന് ത്ര​​സി​​പ്പി​​ക്കു​​ന്ന ആ​​റ് വി​​ക്ക​​റ്റ് ജ​​യം. ടീ​​മി​​ന്‍റെ ഉ​​പ​​ദേ​​ശ​​ക​​നും ഇ​​ന്ത്യ​​ൻ ടീം ​​മു​​ൻ നാ​​യ​​ക​​നു​​മാ​​യ സൗ​​ര​​വ് ഗാം​​ഗു​​ലി മൈ​​താ​​ന​​ത്തേ​​ക്കെ​​ത്തി പ​​ന്തി​​നെ എ​​ടു​​ത്തു​​യ​​ർ​​ത്തി. ജീ​​വി​​ത​​ത്തി​​ൽ ഇ​​ത്ര​​യും സ​​ന്തോ​​ഷം വേ​​റെ ഉ​​ണ്ടാ​​യി​​ട്ടി​​ല്ലെ​​ന്നാ​​ണ് പ​​ന്ത് അ​​തി​​നെ വി​​ശേ​​ഷി​​പ്പി​​ച്ച​​ത്.

സൗ​​ര​​വ് സ​​ർ എ​​ടു​​ത്തു​​യ​​ർ​​ത്തി ആ​​ഹ്ലാ​​ദം പ​​ങ്കി​​ട്ട​​ത് എ​​നി​​ക്ക് പ​​റ​​ഞ്ഞ​​റി​​യി​​ക്കാ​​ൻ സാ​​ധി​​ക്കാ​​ത്ത അ​​നു​​ഭ​​വ​​മാ​​ണ് ന​​ല്കി​​യ​​ത്- പ​​ന്ത് പ​​റ​​ഞ്ഞു.

രാ​​ജ​​സ്ഥാ​​നു​​വേ​​ണ്ടി അ​​ജി​​ങ്ക്യ ര​​ഹാ​​നെ 63 പ​​ന്തി​​ൽ 105 റ​​ണ്‍​സ് എ​​ടു​​ത്ത് പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന​​ത് വെ​​ള്ള​​ത്തി​​ലാ​​ക്കി​​യാ​​യി​​രു​​ന്നു ക്യാ​​പ്പി​​റ്റ​​ൽ​​സി​​നാ​​യി പ​​ന്തി​​ന്‍റെ ഇ​​ന്നിം​​ഗ്സ്. 36 പ​​ന്തി​​ൽ നാ​​ല് സി​​ക്സും ആ​​റ് ഫോ​​റും അ​​ട​​ക്കം 78 റ​​ണ്‍​സു​​മാ​​യി പ​​ന്ത് പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന് ടീ​​മി​​ന്‍റെ വി​​ജ​​യ​​ശി​​ൽ​​പ്പി​​യാ​​യി. 27 പ​​ന്തി​​ൽ 54 റ​​ണ്‍​സു​​മാ​​യി ശി​​ഖ​​ർ ധ​​വാ​​നും 39 പ​​ന്തി​​ൽ 42 റ​​ണ്‍​സു​​മാ​​യി പൃ​​ഥ്വി ഷാ​​യും ഡ​​ൽ​​ഹി​​ക്കാ​​യി തി​​ള​​ങ്ങി.


ജ​​യ​​ത്തോ​​ടെ ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 പോ​​യി​​ന്‍റ് ടേ​​ബി​​ളി​​ൽ ഡ​​ൽ​​ഹി ക്യാ​​പ്പി​​റ്റ​​ൽ​​സ് ഒ​​ന്നാം സ്ഥാ​​ന​​ത്ത് എ​​ത്തി. 11 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 14 പോ​​യി​​ന്‍റാ​​ണ് ഡ​​ൽ​​ഹി​​ക്കു​​ള്ള​​ത്. ഡ​​ൽ​​ഹി​​യു​​ടെ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ജ​​യ​​മാ​​ണി​​ത്. 10 മ​​ത്സ​​ര​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി​​യ രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സി​​ന് മൂ​​ന്ന് ജ​​യം മാ​​ത്രം നേ​​ടാ​​നേ സാ​​ധി​​ച്ചി​​ട്ടു​​ള്ളൂ. ഞാ​​യ​​റാ​​ഴ്ച റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു​​വി​​നെ​​തി​​രേ​​യാ​​ണ് ഡ​​ൽ​​ഹി​​യു​​ടെ അ​​ടു​​ത്ത മ​​ത്സ​​രം. നാ​​ളെ രാ​​ജ​​സ്ഥാ​​ൻ കോ​​ൽ​​ക്ക​​ത്ത​​യ്ക്കെ​​തി​​രേ ഇ​​റ​​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.