‘ആ​​വ​​ശ്യ​​മെ​​ങ്കി​​ൽ റ​​സ​​ലി​​നു സ്ഥാ​​ന​​ക്ക​​യ​​റ്റം ന​​ല്കും’
‘ആ​​വ​​ശ്യ​​മെ​​ങ്കി​​ൽ റ​​സ​​ലി​​നു സ്ഥാ​​ന​​ക്ക​​യ​​റ്റം ന​​ല്കും’
Thursday, April 25, 2019 1:31 AM IST
കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​ന്‍റെ വെ​​ടി​​ക്കെ​​ട്ട് താ​​ര​​മാ​​യ ആ​ന്ദ്രേ റ​​സ​​ലി​​ന്‍റെ ബാ​​റ്റിം​​ഗ് ലൈ​​ന​​പ്പ് സ്ഥാ​​ന​​മാ​​ണ് ടീ​​മി​​നു​​ള്ളി​​ലെ​​യും പു​​റ​​ത്തെ​​യും പ്ര​​ധാ​​ന ചർച്ചാ വി​​ഷ​​യം. റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു​​വി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ ആ​​റാം ന​​ന്പ​​റി​​ലി​​റ​​ങ്ങി 25 പ​​ന്തി​​ൽ 65 റ​​ണ്‍​സ് അ​​ടി​​ച്ചെ​​ടു​​ത്ത​​ശേ​​ഷം റ​​സ​​ൽ സ്ഥാ​​ന​​ക്ക​​യ​​റ്റം ല​​ഭി​​ച്ചാ​​ൽ ടീ​​മി​​നു ഗു​​ണ​​മാ​​കു​​മെ​​ന്ന് അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടി​​രു​​ന്നു. തൊ​​ട്ട​​ടു​​ത്ത മ​​ത്സ​​ര​​ത്തി​​ൽ റ​​സ​​ലി​​നെ ഏ​​ഴാം ന​​ന്പ​​റി​​ലാ​​ണ് ഇ​​റ​​ക്കി​​യ​​ത്.


റ​​സ​​ലി​​നെ ആ​​വ​​ശ്യ​​മെ​​ങ്കി​​ൽ ബാ​​റ്റിം​​ഗ് ലൈ​​ന​​പ്പി​​ൽ സ്ഥാ​​ന​​ക്ക​​യ​​റ്റം ന​​ല്കു​​മെ​​ന്ന് ടീം ​​പ​​രി​​ശീ​​ല​​ക​​ൻ ജാ​​ക് കാ​​ലി​​സ് പ​​റ​​ഞ്ഞു. 65.33 ശ​​രാ​​ശ​​രി​​യി​​ൽ 392 റ​​ണ്‍​സ് റ​​സ​​ൽ ഇ​​തു​​വ​​രെ നേ​​ടി​​യി​​ട്ടു​​ണ്ട്. 217.77 ആ​​ണ് വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് താ​​ര​​ത്തി​​ന്‍റെ സ്ട്രൈ​​ക്ക്റേ​​റ്റ്. ഇ​​ന്ന് രാ​​ജ​​സ്ഥാ​​നെ​​തി​​രേ കോ​​ൽ​​ക്ക​​ത്ത ഇ​​റ​​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.