ഷൈ​​നിം​​ഗ് വാ​​ട്സ​​ണ്‍
ഷൈ​​നിം​​ഗ് വാ​​ട്സ​​ണ്‍
Thursday, April 25, 2019 1:31 AM IST
വേ​​റൊ​​രു ടീ​​മി​​ലാ​​യി​​രു​​ന്നെ​​ങ്കി​​ൽ നേ​​ര​​ത്തേത​​ന്നെ ആ​​ദ്യ ഇ​​ല​​വ​​നി​​ൽ​​നി​​ന്ന് ത​​ഴ​​യ​​പ്പെ​​ട്ടേ​​നെ. എ​​ന്നി​​ൽ വി​​ശ്വാ​​സ​​മ​​ർ​​പ്പി​​ച്ച ക്യാ​​പ്റ്റ​​ൻ എം.​​എ​​സ്. ധോ​​ണി​​ക്കും പ​​രി​​ശീ​​ല​​ക​​ൻ സ്റ്റീ​​ഫ​​ൻ ഫ്ളെ​​മിം​​ഗി​​നും ന​​ന്ദി- ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സി​​ന്‍റെ ഓ​​പ്പ​​ണ​​ർ ഷെ​​യ്ൻ വാ​​ട്സ​​ന്‍റെ വാ​​ക്കു​​ക​​ളാ​​ണി​​ത്. സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദി​​നെ​​തി​​രാ​​യ ട്വ​​ന്‍റി-20 പോ​​രാ​​ട്ട​​ത്തി​​ൽ സൂ​​പ്പ​​ർ കിം​​ഗ്സി​​നെ ജ​​യ​​ത്തി​​ലെ​​ത്തി​​ച്ച​​ത് വാ​​ട്സ​​ന്‍റെ ഷൈ​​നിം​​ഗ് ഇ​​ന്നിം​​ഗ്സ് ആ​​യി​​രു​​ന്നു. 53 പ​​ന്തി​​ൽ ആ​​റ് സി​​ക്സും ഒ​​ന്പ​​ത് ഫോ​​റും അ​​ട​​ക്കം 96 റ​​ണ്‍​സ് അ​​ടി​​ച്ചു​​കൂ​​ട്ടി​​യ ഓ​​സീ​​സ് താ​​ര​​മാ​​ണ് ക​​ളി​​യി​​ലെ കേ​​മ​​ൻ ആ​​യ​​തും.

ഈ ​​സീ​​സ​​ണി​​ൽ വാ​​ട്സ​​ണ്‍ നേ​​ടു​​ന്ന ആ​​ദ്യ അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യാ​​ണ് ചെ​​ന്നൈ ചി​​ദം​​ബ​​രം സ്റ്റേ​​ഡി​​യ​​ത്തി​​ൽ ക​​ണ്ട​​ത്. ഭു​​വ​​നേ​​ശ്വ​​ർ കു​​മാ​​റി​​ന്‍റെ പ​​ന്തി​​ൽ വി​​ക്ക​​റ്റി​​നു പി​​ന്നി​​ൽ അ​​ത്യു​​ജ്വ​​ല ക്യാ​​ച്ചി​​ലൂ​​ടെ ജോ​​ണി ബെ​​യ​​ർ​​സ്റ്റോ വാ​​ട്സ​​ണ് അ​​ർ​​ഹി​​ച്ച സെ​​ഞ്ചു​​റി നി​​ഷേ​​ധി​​ക്കു​​ക​​യാ​​യി​​രു​​ന്നു. സു​​രേ​​ഷ് റെ​​യ്ന 24 പ​​ന്തി​​ൽ 38 റ​​ണ്‍​സ് നേ​​ടി. സ​​ണ്‍​റൈ​​സേ​​ഴ്സ് മു​​ന്നോ​​ട്ടു​​വ​​ച്ച 176 റ​​ണ്‍​സ് ല​​ക്ഷ്യം ഒ​​രു പ​​ന്ത് ബാ​​ക്കി​​നി​​ൽ​​ക്കേ നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ടു​​ത്തി ചെ​​ന്നൈ മ​​റി​​ക​​ട​​ന്നു.


ജ​​യ​​ത്തോ​​ടെ പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ ചെ​​ന്നൈ വീ​​ണ്ടും ത​​ല​​പ്പ​​ത്തെ​​ത്തി. ക​​ഴി​​ഞ്ഞ ദി​​വ​​സം രാ​​ജ​​സ്ഥാ​​നെ​​തി​​രാ​​യ ജ​​യ​​ത്തി​​ലൂ​​ടെ ഡ​​ൽ​​ഹി ഒ​​ന്നാ​​മ​​തെ​​ത്തി​​യി​​രു​​ന്നു. 11 മ​​ത്സ​​ര​​ങ്ങ​​ൾ വീ​​തം പൂ​​ർ​​ത്തി​​യാ​​ക്കി​​യ ചെ​​ന്നൈ​​ക്ക് 16ഉം ​​ഡ​​ൽ​​ഹി​​ക്ക് 14ഉം ​​പോ​​യി​​ന്‍റ് വീ​​ത​​മാ​​ണു​​ള്ള​​ത്.

ഓ​​പ്പ​​ണിം​​ഗ് കൂ​​ട്ടു​​കെ​​ട്ട് ഫോ​​മി​​ലെ​​ത്താ​​ത്ത​​താ​​യി​​രു​​ന്നു ചെ​​ന്നൈ ഈ ​​സീ​​സ​​ണി​​ൽ നേ​​രി​​ട്ട ഏ​​റ്റ​​വും വ​​ലി​​യ പ്ര​​ശ്നം. ക​​ഴി​​ഞ്ഞ 10 ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്നാ​​യി 147 റ​​ണ്‍​സ് മാ​​ത്ര​​മാ​​യി​​രു​​ന്നു വാ​​ട്സ​​ണ്‍ നേ​​ടി​​യ​​ത്. 26 പ​​ന്തി​​ൽ 33 റ​​ണ്‍​സു​​മാ​​യി നി​​ൽ​​ക്കു​​ന്പോ​​ൾ വാ​​ട്സ​​ണെ സ​​ന്ദീ​​പ് ശ​​ർ​​മ​​യു​​ടെ പ​​ന്തി​​ൽ വി​​ക്ക​​റ്റി​​നു പി​​ന്നി​​ൽ ജോ​​ണി ബെ​​യ​​ർ​​സ്റ്റോ വി​​ട്ടു​​ക​​ള​​ഞ്ഞി​​രു​​ന്നു. ജീ​​വ​​ൻ തി​​രി​​ച്ചു​​ല​​ഭി​​ച്ച​​ശേ​​ഷം നേ​​രി​​ട്ട 27 പ​​ന്തി​​ൽ വാ​​ട്സ​​ണ്‍ 233 സ്ട്രൈ​​ക്ക്റേ​​റ്റി​​ൽ 63 റ​​ണ്‍​സ് ആ​​ണ് അ​​ടി​​ച്ചു​​കൂ​​ട്ടി​​യ​​ത്.

ചെ​​ന്നൈ​​ക്ക് ഇ​​നി മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ളാ​​ണ് ശേ​​ഷി​​ക്കു​​ന്ന​​ത്. വെ​​ള്ളി​​യാ​​ഴ്ച മും​​ബൈ​​ക്കെ​​തി​​രേ​​യാ​​ണ് ചെ​​ന്നൈ​​യു​​ടെ അ​​ടു​​ത്ത മ​​ത്സ​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.