സിന്ധു, സൈന ക്വാ​​ർ​​ട്ട​​റി​​ൽ
സിന്ധു, സൈന ക്വാ​​ർ​​ട്ട​​റി​​ൽ
Thursday, April 25, 2019 11:40 PM IST
വു​​ഹാ​​ൻ (ചൈ​​ന): ഏ​​ഷ്യ​​ൻ ബാ​​ഡ്മി​​ന്‍റ​​ണ്‍ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ ക്വാ​​ർ​​ട്ട​​റി​​ൽ. വ​​നി​​താ വി​​ഭാ​​ഗം സിം​​ഗി​​ൾ​​സി​​ൽ പി.​​വി. സി​​ന്ധു, സൈ​​ന നെ​​ഹ്‌​വാ​​ൾ, പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ സ​​മീ​​ർ വ​​ർ​​മ എ​​ന്നി​​വ​​ർ ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ചു.

ഇ​​ന്തോ​​നേ​​ഷ്യ​​യു​​ടെ ചൊ​​യി​​റു​​ന്നി​​സ​​യെ നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മു​​ക​​ൾ​​ക്കു കീ​​ഴ​​ട​​ക്കി​​യാ​​ണ് സി​​ന്ധു ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ന്ന​​ത്. സ്കോ​​ർ: 21-15, 21-19. ദ​​ക്ഷി​​ണ കൊ​​റി​​യ​​യു​​ടെ ​​ഇ​​യു​​ൻ കി​​മ്മി​​നെ 21-13, 21-13ന് കീ​​ഴ​​ട​​ക്കി​​യാ​​ണ് സൈ​​ന ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്. സ​​മീ​​ർ വ​​ർ​​മ ഹോ​​ങ്കോം​​ഗി​​ന്‍റെ ലോം​​ഗ് അ​​ൻ​​ഗ​​സി​​നെ 21-12, 21-19ന് പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ മ​​റി​​ക​​ട​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.