ബ​യേ​ണ്‍ ഫൈ​ന​ലി​ല്‍
Thursday, April 25, 2019 11:40 PM IST
ബ്രെ​മ​ന്‍: ജ​ര്‍മ​നി​യി​ല്‍ ര​ണ്ടു കി​രീ​ട​ങ്ങ​ള്‍ ല​ക്ഷ്യ​മി​ടു​ന്ന ബ​യേ​ണ്‍ മ്യൂ​ണി​ക്ക് ജ​ര്‍മ​ന്‍ ക​പ്പ് ഫു​ട്‌​ബോ​ള്‍ ഫൈ​ന​ലി​ല്‍.

സെ​മി ഫൈ​ന​ലി​ല്‍ വെ​ര്‍ഡ​ര്‍ ബ്രെ​മ​നെ 3-2ന് ​തോ​ല്പി​ച്ചാ​ണ് ബ​യേ​ണ്‍ തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം ഫൈ​ന​ലി​ലെ​ത്തി​യ​ത്. റോ​ബ​ര്‍ട്ട് ലെ​വ​ന്‍ഡോ​വ്‌​സ്‌​കി​യു​ടെ ഇ​ര​ട്ട ഗോ​ളാ​ണ് ബ​യേ​ണി​ന് ജ​യ​മൊ​രു​ക്കി​യ​ത്. ഫൈ​ന​ലി​ല്‍ ലീ​പ്‌​സി​ഗാ​ണ് എ​തി​രാ​ളി​ക​ള്‍.

ലെ​വ​ന്‍ഡോ​വ്‌​സ്‌​കി (36-ാം മി​നി​റ്റ്), തോ​മ​സ് മ്യൂ​ള​ര്‍ (63-ാം മി​നി​റ്റ്) എ​ന്നി​വ​രു​ടെ ഗോ​ളു​ക​ളി​ല്‍ മു​ന്നി​ലെ​ത്തി​യ ബ​യേ​ണി​നെ​തി​രേ 74, 75 മി​നി​റ്റു​ക​ളി​ല്‍ നേ​ടി​യ ഗോ​ളു​ക​ളി​ല്‍ വെ​ര്‍ഡ​ര്‍ സ​മ​നി​ല പി​ടി​ച്ചു. യു​യ ഒ​സാ​കോ (74-ാം മി​നി​റ്റ്), മി​ലോട് റ​ഷീച്ച (75-ാം മി​നി​റ്റ്) എ​ന്നി​വ​രാ​ണ് വെ​ര്‍ഡ​റി​ന്‍റെ ഗോ​ള്‍ നേ​ടി​യ​ത്. എ​ന്നാ​ല്‍, 80-ാം മി​നി​റ്റി​ല്‍ വെ​ര്‍ഡ​റി​ന്‍റെ പ്ര​തീ​ക്ഷ​ക​ള്‍ ത​ക​ര്‍ത്തു​കൊ​ണ്ട് ലെ​വ​ന്‍ഡോ​വ്‌​സ്‌​കി​യു​ടെ പെ​ന​ല്‍റ്റി വ​ല​യി​ലാ​യി. കിം​ഗ്‌​സ് ലി ​കോ​മ​നെ ഫൗ​ള്‍ ചെ​യ്ത​തി​നാ​യി​രു​ന്നു പെ​ന​ല്‍റ്റി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.