ത്രിരാഷ്‌ട്ര പരന്പര: വി​ന്‍ഡീ​സ്-​ ബം​ഗ്ലാദേശ് ഫൈ​ന​ല്‍
ത്രിരാഷ്‌ട്ര പരന്പര: വി​ന്‍ഡീ​സ്-​ ബം​ഗ്ലാദേശ് ഫൈ​ന​ല്‍
Tuesday, May 14, 2019 11:22 PM IST
ഡ​ബ്ലി​ന്‍: അ​യ​ര്‍ല​ന്‍ഡി​ല്‍ ന​ട​ക്കു​ന്ന ത്രി​രാ​ഷ് ട്ര ​ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെ​ന്‍റി​ല്‍ വി​ന്‍ഡീ​സ്-​ബം​ഗ്ലാ​ദേ​ശ് ഫൈ​ന​ല്‍. ഒ​രു മ​ത്സ​ര​വും പരാജയപ്പെടാതെ​യാ​ണ് 10 പോ​യി​ന്‍റു​മാ​യി പ​ര​മ്പ​ര​യി​ലെ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യാ​ണ് ബം​ഗ്ലാ​ദേ​ശ് ഫൈ​ന​ലി​ലെ​ത്തി​യ​ത്. ര​ണ്ടു ജ​യ​വും ര​ണ്ടു തോ​ല്‍വി​യു​മു​ള്ള വി​ന്‍ഡീ​സി​ന് ഒ​മ്പ​ത് പോ​യി​ന്‍റു​മാ​ണ്. അ​യ​ര്‍ല​ന്‍ഡി​ന് ഒ​രു ജ​യം പോ​ലും നേ​ടാ​നാ​യി​ല്ല. പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ലും ബം​ഗ്ലാ​ദേ​ശ് വി​ന്‍ഡീ​സി​നെ തോ​ല്‍പ്പി​ച്ചു. ഇ​ത്ത​വ​ണ അ​ഞ്ച് വി​ക്ക​റ്റി​നാ​ണ് ബം​ഗ്ലാ​ദേ​ശ് ജ​യി​ച്ച​ത്.

വിൻഡീസ് 50 ഓവറിൽ ഒന്പത് വിക്കറ്റിന് 247; ബംഗ്ലാദേശ് 47.2 ഓവറിൽ അഞ്ച് വിക്കറ്റിന് 248
ടോ​സ് നേ​ടി ബാ​റ്റ് ചെ​യ്ത വി​ന്‍ഡീ​സി​ന് ഷാ​യ് ഹോ​പ് (87), ജേ​സ​ണ്‍ ഹോ​ള്‍ഡ​ര്‍ (62) എ​ന്നി​വ​രു​ടെ പ്ര​ക​ട​നം 50 ഓ​വ​റി​ല്‍ ഒ​മ്പ​ത് വി​ക്ക​റ്റി​ന് 247 റ​ണ്‍സി​ലെ​ത്തി​ച്ചു.


മു​സ്താ​ഫി​സു​ര്‍ റ​ഹ് മാ​ന്‍ നാ​ലു വി​ക്ക​റ്റും മ​ഷ്‌​റ​ഫെ മോ​ര്‍ത്താ​സ മൂ​ന്നു വി​ക്ക​റ്റും വീ​ഴ്ത്തി മി​ക​ച്ച ബൗ​ളിം​ഗ് കാ​ഴ്ച​വ​ച്ചു.

വി​ന്‍ഡീ​സ് സ്‌​കോ​റി​ലേ​ക്ക് അ​നാ​യാ​സ​മാ​യി ബം​ഗ്ലാ​ദേ​ശ് ബാ​റ്റ് വീ​ശി. മു​ന്‍നി​ര ബാ​റ്റ്‌​സ്മാ​ന്മാ​ര്‍ക്കെ​ല്ലാം ഭേ​ദ​പ്പെ​ട്ട സ്‌​കോ​ര്‍ ക​ണ്ടെ​ത്താ​നാ​യി. ത​മീം ഇ​ക്ബാ​ല്‍-​സൗ​മ്യ സ​ര്‍ക്കാ​ര്‍ ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ട് 54 റ​ണ്‍സ് എ​ടു​ത്തു. സൗ​മ്യ സ​ര്‍ക്കാ​ര്‍ (54), മു​സ്ഫി​ഖ​ര്‍ റ​ഹീം (63), മു​ഹ​മ്മ​ദ് മി​ഥു​ന്‍ (43) മ​ഹ​മ്മ​ദു​ള്ള (30 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​മാ​ണ് ബം​ഗ്ലാ​ദേ​ശി​ന് അ​നാ​യ​സ ജ​യ​മൊ​രു​ക്കി​യ​ത്. ഷ​ക്കീ​ബ് അ​ല്‍ ഹ​സ​ന്‍ (29), ത​മീം ഇ​ക്ബാ​ല്‍ (21) എ​ന്നി​വ​ര്‍ക്കും ഭേ​ദ​പ്പെ​ട്ട ബാ​റ്റിം​ഗ് കാ​ഴ്ച​വ​യ്ക്കാ​നാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.